എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷത്തെ ഭയന്നിട്ടാമ് എഡിജിപിക്കെതിരായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നടപടി വന്നത് 32 ദിവസത്തിന് ശേഷം. സംഭവം നടന്ന 16 മാസത്തിന് ശേഷമാണ് കൂടിക്കാഴ്ചയിലെ നടപടിയെന്ന് വിഡി സതീശൻ പറഞ്ഞു. പൂരം
എഡിജിപി എംആർ അജിത് കുമാറിനെതിരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങി. സാധാരണ സ്ഥലം മാറ്റം ഉത്തരവാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. നടപടിയുടെ ഭാഗമായാണ് സ്ഥലം മാറ്റമെന്ന് പരാമർശം ഇല്ല. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാർത്താക്കുറിപ്പിലും അജിത് കുമാറിന് സ്ഥലം മാറ്റം എന്ന് മാത്രമാണ് പരാമർശിച്ചിരുന്നത്. സർക്കാർ ഉത്തരവിൽ നടപടിയുടെ വിശദാംശങ്ങളില്ല. മാറ്റം എന്തിനാണെന്ന് ഉത്തരവിൽ
കോഴിക്കോട് : സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ മോഷണത്തിൽ ജോലിക്കാരിയടക്കം അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ കഴിഞ്ഞ നാല് വർഷമായി വീട്ടിൽ നിന്നും ആഭരണങ്ങൾ കവർന്നിരുന്നുവെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസമാണ് കൂടുതൽ സ്വർണ്ണം അലമാരയിൽ നിന്നും മോഷ്ടിച്ചത്. വീടിന്റെ പൂട്ട് പൊട്ടിക്കുകയോ അലമാരയുടെ പൂട്ട് പൊട്ടിക്കുകയോ
മധ്യപ്രദേശിലെ ഭോപ്പാലിൽ 16 വർഷമായി ഭർത്താവിൻ്റെ വീട്ടുകാർ ബന്ദികളാക്കിയിരുന്ന യുവതിയെ രക്ഷപ്പെടുത്തി
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ 16 വർഷമായി ഭർത്താവിൻ്റെ വീട്ടുകാർ ബന്ദികളാക്കിയിരുന്ന യുവതിയെ രക്ഷപ്പെടുത്തി. 2006-ൽ വിവാഹം കഴിഞ്ഞ റാണു സഹു എന്ന യുവതിയാണ് കഴിഞ്ഞ 16 വർഷമായി ഭർതൃവീട്ടിൽ തടവിൽ കഴിഞ്ഞത്. നർസിംഗ്പൂരിൽ നിന്നുള്ള റാണുവിൻ്റെ പിതാവ് കിഷൻ ലാൽ സാഹു നൽകിയ പരാതിയെ തുടർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്ന് ജഹാംഗീരാബാദ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ശിൽപ കൗരവ് പറഞ്ഞു. 2008
സഹോദരിയുടെ മകളുടെ മരണത്തില്‍ വേദനയോടെ എഴുതിയ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഷാജി കെ. മാത്തന്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് അദ്ദേഹം തന്റെ സഹോദരിയുടെ മകള്‍ സ്‌നേഹ അന്ന ജോസിന്റെ വിയോഗവുമായി ബന്ധപ്പെട്ട് ഏറെ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹ അന്ന ജോസ്
വനിത ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് 106 റണ്‍സിന്റെ വിജയ ലക്ഷ്യം നല്‍കി പാകിസ്താന്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിന് മുന്നില്‍ സ്‌കോര്‍ മുന്നോട്ട് നീക്കാന്‍ ശരിക്കും പാടുപ്പെട്ടു. 105 രണ്‍സ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. അരുന്ധതി റെഡ്ഡിക്ക് മൂന്ന് വിക്കറ്റും ശ്രേയങ്ക പാട്ടീലിന് രണ്ട്
കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരുക്കില്ല. വായനാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. കൂടുതല്‍ വിവരങ്ങൾ പൊലീസ്
തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ നിന്നും മാല മോഷണം, പൂജാരി അറസ്റ്റിൽ. മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരി അരുൺ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ 3 പവന്റെ മാല മോഷ്ടിക്കുകയായിരുന്നു. പൂജാരി നേരത്തെ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്തിരുന്നു. 3 പവൻ മാല, കമ്മൽ ഒരു ജോഡി ചന്ദ്രക്കല എന്നിവയാണ് മോഷ്ടിച്ചത്. ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയാണ് മോഷ്ടിച്ചത്. പ്രതി
ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുന്നു. ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗസ്സയില്‍ മരണസംഖ്യ 42,000ത്തോട് അടുക്കുകയാണ്. സമീപകാല സംഭവവികാസങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി നിലനില്‍ക്കുകയാണ്. ഒക്ടോബര്‍ 7, 2023 രാവിലെ ഏഴുമണിക്കാണ്
കൊച്ചി: തൃപ്പൂണിത്തുറയിലെ അപ്പാർട്ട്മെന്റിൽ നിന്ന് ലഹരി മരുന്നുകളുമായി യുവതി പിടിയിലായി. 90ഗ്രാം എംഡിഎംഎ, 9 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി കൊച്ചി സ്വദേശി ജ്യോതിയെയാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് സ്റ്റാച്യു ജംഗ്ഷന് സമീപത്തെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ