തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തെരുവിലേക്ക്. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തും. പൊലീസിലെ മാഫിയവൽക്കരണം, മുഖ്യമന്ത്രി മലപ്പുറം ജില്ലക്കെതിരെ നടത്തിയ പരാമർശം തുടങ്ങിയ വിവിധ വിഷയങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്.
വിവാദങ്ങൾക്കും ഇടതുപക്ഷത്തു നിന്നും നിലപാട് മാറ്റിയതിനും പിന്നാലെ നിലമ്പൂർ എംഎൽഎ പി.വി അൻവർ ഇന്ന് നിയമസഭയിൽ എത്തും. എൽഡിഎഫ് പാർലമെൻററി പാർട്ടിയിൽനിന്ന് ഒഴിവാക്കിയതിനു ശേഷം ആദ്യമായിട്ടാണ് പി.വി അൻവർ സഭയിൽ എത്തുന്നത്. പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കി എന്ന എൽ.ഡി.എഫിന്റെ കത്ത് സ്പീക്കർക്ക് ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിലായിട്ടാണ് അൻവറിന്റെ ഇരിപ്പിടം
എ.ഡി.ജി.പി എം ആർ അജിത് കുമാർ – ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദം നിയമസഭയിൽ പ്രതിപക്ഷം ഇന്ന് ഉന്നയിക്കും.അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. പ്രതിപക്ഷത്തിന്‍റെ നോട്ടീസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. കൂടിക്കാഴ്ച്ച വിവാദത്തിൽ മുഖ്യമന്ത്രി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രമേയം പരിഗണനയ്ക്ക്
ഹരിയാനയും ജമ്മു കശ്മീരും ആരു ഭരിക്കുമെന്ന് ഇന്നറിയാം. രാവിലെ എട്ടുമണിയോടെ വോട്ടണൽ ആരംഭിക്കും. മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിൽ 63% പോളിങ്ങും ഹരിയാനയിൽ 65 ശതമാനം പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ കോൺഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്സിറ്റ്പോൾ ഫലത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഡൽഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി.
ഗാസിയാബാദ്: പുറത്തുനിന്ന് വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ചോദ്യമുയര്‍ത്തുന്ന മറ്റൊരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന് പുറത്തുവരുന്നത്. നഗരത്തിലെ പ്രശസ്തമായ ഒരു കടയില്‍ നിന്ന് ഭക്ഷണം കഴിച്ച യഷ് അറോറ എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇയാള്‍ വാങ്ങിയ സമൂസയില്‍ എട്ടുകാലിയെ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവമുണ്ടായത്.
ആലപ്പുഴ: വിസ തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 10 മണിയോടെ വൻ ജനാവലിയുടെ സാനിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എടത്വ എസ് ഐ ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തലവടി മാളിയേക്കൽ ശരണ്യ(34)യാണ് പണം നഷ്ടപ്പെട്ട
കാസര്‍കോട്: കാസര്‍കോട് ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍. അബ്ദുല്‍ സത്താര്‍ (55) ആണ് മരിച്ചത്. റെയില്‍വേ സ്റ്റേഷന്‍ സമീപത്താണ് സംഭവം. പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആത്മഹത്യക്ക് മുമ്പ് പൊലീസില്‍ നിന്നും നേരിട്ട
പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി യുവാവ് പിടിയില്‍. 28 ലക്ഷം രൂപയുടെ കള്ളപ്പണമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി സുനില്‍കുമാറില്‍ നിന്നാണ് ആര്‍പിഎഫ് കള്ളപ്പണം പിടികൂടിയത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ പണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ട് വിളിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം. നാളെ വൈകീട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്തിച്ചേരാനാണ് നിര്‍ദേശം. സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍, ഫോണ്‍ ചോര്‍ത്തല്‍ എന്നിവ വിശദീകരിക്കണമെന്നും ഇതില്‍
വിഴിഞ്ഞം കമ്മീഷനിങ്ങിൽ അനിശ്ചിതത്വം ഇല്ലെന്ന് തുറമുഖ MD ദിവ്യ എസ് അയ്യർ . പോർട്ട് ഓപറേഷൻ ഉൾപ്പെടെ പൂർണ്ണ സജ്ജം. പ്രധാനപ്പെട്ട ചില ആളുകളുടെ സൗകര്യങ്ങൾ കൂടി കണക്കിലെടുത്ത് ഉടൻ പോർട്ട് കമ്മീഷൻ ചെയ്യും. ചെറുതും വലുതുമായ 15 ലധികം കപ്പലുകൾ ഇതിനോടകം തുറമുഖത്തെത്തി. ഓരോ കപ്പലുകളും ഓരോ സവിശേഷതകൾ ഉള്ളത്. തുറമുഖത്തിന് സ്ഥിരം ISPS കോഡും പോർട്ട് നാവിഗേഷൻ ചാർട്ടും ലഭിച്ചു. കണ്ടെയ്നർ