Home Articles posted by Editor (Page 255)
Kerala News

സിനിമാ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്ന് ഹൈക്കോടതി.

സിനിമാ ഷൂട്ടിങ്ങിനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്ന് ഹൈക്കോടതി. ഭക്തര്‍ക്ക് ആരാധനയ്ക്കുള്ളതാണ് ക്ഷേത്രങ്ങളെന്ന് കോടതി ഓര്‍മിപ്പിച്ചു. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് പരാമര്‍ശം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെയും
Kerala News

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ കാണാതായി; സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയില്ലെന്നാണ് വീട്ടുകാരുടെ പരാതി.

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി ആര്യനെയാണ് കാണാതായത്. 14 വയസാണ്. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്തിയില്ലെന്നാണ് വീട്ടുകാരുടെ പരാതി. സ്‌കൂള്‍ യൂണിഫോം ആണ് വേഷം. കൈയ്യില്‍ സ്‌കൂള്‍ ബാഗുമുണ്ട്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ 8594020730 എന്ന നമ്പറിലോ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം. തിരച്ചില്‍ ഊര്‍ജിതമെന്ന് പൊലീസ്
Kerala News

അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന് നിയമനം; ഐഎച്ച്ആര്‍ഡി ഡയറക്ട‍ർ നിയമനത്തിൽ അട്ടിമറിയെന്ന് – എംഎസ്എഫ്

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനത്തില്‍ അട്ടിമറിയെന്ന് എംഎസ്എഫ്. മാനദണ്ഡത്തില്‍ മാറ്റം വരുത്തിയാണ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന് നിയമനം നല്‍കിയതെന്നാണ് എംഎസ്എഫിന്റെ പരാതി. ഡയറക്ടറാവാനുള്ള നിലവിലെ യോഗ്യതകള്‍ അരുണിനില്ലെന്നും ഡയറക്ടര്‍ പദവി സ്ഥിരം നിയമനമാണെന്നും എംഎസ്എഫ് പറഞ്ഞു. വിഷയത്തില്‍
India News

ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്.

ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. എക്സിറ്റ് പോളുകൾ കാറ്റിൽ പറത്തിയാണ് താമര തിളക്കം. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ്‌ സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും. കർഷകർ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് നേതൃത്വം.
India News

പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്

പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേക്ക്. ഒമർ അബ്ദുള്ള തന്നെ മുഖ്യമന്ത്രി ആയേക്കും. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ബുദ്ഗാം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടി. പിഡിപിയുടെ സെയ്ദ് മുന്ദാസിർ മെഹ്ദിയെ 18000 വോട്ടിനാണ് ഒമറിൻ്റെ വിജയം. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം
Kerala News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിപ്പിച്ച നടപടി ശരിയായില്ലെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ നിലപാട്
Kerala News

ഇന്റലിജൻസ് വിഭാഗം സംസ്ഥാന മേധാവിയായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ പി വിജയനെ നിയമിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: ഇന്റലിജൻസ് വിഭാഗം സംസ്ഥാന മേധാവിയായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ പി വിജയനെ നിയമിച്ച് ഉത്തരവിറക്കി സർക്കാർ. കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല നിർവഹിച്ചു വരികയായിരുന്നു. ക്രമസമാധാനചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം നിയമിക്കപ്പെട്ടതിനെ തുടർന്നാണ് പി വിജയൻ ഇന്റലിജൻസ് വിഭാഗം മേധാവിയാകുന്നത്. എ അക്ബറിനെ അക്കാദമി ഡയറക്ടറായും നിയമിച്ചു.
Kerala News

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രിയുടെ നിർദേശിച്ചു. കെഎസ്ആർടിസി സിഎംഡിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ​ഗുരുതരമാണ്. പുല്ലൂരാം പാറയിൽ
Kerala News Top News

സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍,
Entertainment Kerala News

ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരിൽ നിന്ന് പൊലീസ് ഉടൻ വിവരങ്ങൾ ശേഖരിക്കും

കൊച്ചി: ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരിൽ നിന്ന് പൊലീസ് ഉടൻ വിവരങ്ങൾ ശേഖരിക്കും. ഹോട്ടൽ മുറിയിൽ താരങ്ങൾ ഓം പ്രകാശിനെ സന്ദർശിച്ചതിന്റെ കാരണങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. ഇവരെക്കൂടാതെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള മറ്റുള്ളവരുടെ മൊഴിയും എടുക്കും. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഓം പ്രകാശിനെയും അന്വേഷണ