തൃശൂർ കുട്ടനല്ലൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിൽ അച്ചടക്ക നടപടി. പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയെ ഏരിയാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി. പോളിനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. ബാങ്ക് മുൻ പ്രസിഡൻ്റും ഒല്ലൂർ ഏരിയാ
പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 ലാണ് അദ്ദേഹം സ്ഥാനമേറ്റത്. 2012 ഡിസംബർ വരെ കമ്പനിയെ നയിച്ച അദ്ദേഹം ഗ്രൂപ്പിനെ വൻ ഉയരങ്ങളിലേക്ക് നയിച്ചു.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. നവകേരളാസദസ്സിലെ വിവാദ പ്രസ്താവനയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. പ്രസ്താവനയിൽ എറണാകുളം സെന്‍ട്രല്‍ പൊലീസ്
ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കും നോട്ടീസ്. നാളെ രാവിലെ 10 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. അന്വേഷണ സംഘമാണ് നോട്ടീസ് നല്‍കിയത്. പ്രയാഗയുടെ ഫ്‌ളാറ്റില്‍ എത്തിയാണ് നോട്ടീസ് കൈമാറിയത്. ലഹരിക്കേസില്‍ പിടിയിലായ ഗുണ്ട നേതാവ് ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രയാഗ മാര്‍ട്ടിന്റെയും
കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യയുടെയും കോടഞ്ചേരി സ്വദേശി കമലയുടെയും കുടുംബത്തിന് 10 ലക്ഷം വീതം നൽകും. പരിക്കേറ്റവരുടെ ചികിത്സ ചിലവും സർക്കാർ വഹിക്കുമെന്ന് തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് അറിയിച്ചു. 26 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. അന്ത്യം കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു. അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ ഹരിദ്വാര്‍
തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി TG 434222 നമ്പറിന് ലഭിച്ചു. വയനാട്ടിലെ ഏജൻ്റ് ജിനീഷ് എംഎംഏജൻസി വിറ്റ നമ്പരിനാണ് സമ്മാനം. രണ്ടാം സമ്മാനം TD 281025, TJ 123040, TJ 201260, TH 111240, TH 612456, TH 378331, TE 349095,TD 519261,TH 714520,TK 124175,TJ 317658, TA 507676 എന്ന നമ്പറുകൾക്കാണ് 1 കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം രൂപ TA […]
കണ്ണൂരിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. കോഴിക്കോട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസ് കുട്ടിയുമായി കണ്ണൂരിലേക്ക് പുറപ്പെട്ടു. പരശുറാം എക്സ്പ്രസിൽ വരുന്നതിനിടയിൽ റെയിൽവേ പോലീസാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് 14കാരനെ കാണാതായത്. സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടന്നു വരികയായിരുന്നു. സ്കൂൾ യൂണിഫോമിലാണ്
25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന് നടക്കും. ഉച്ചയക്ക് 2 മണിയ്ക്കാണ് ഭാഗ്യശാലികളെ കണ്ടെത്തുക. 25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍
ഗുണ്ടാത്തലവൻ ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ. ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോർഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് പൊലീസ്