അഹമ്മദാബാദ്: നവരാത്രി പരിപാടിക്കായി സ്‌കൂളില്‍ ലൈറ്റുകള്‍ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഗുജറാത്തിലെ വിജാപൂര്‍ നഗരത്തിലുള്ള സെന്റ് ജോസഫ് സ്‌കൂളിലാണ് സംഭവം നടന്നത്. ആര്യ രാജ്സിംഗ് (15) എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മറ്റ് രണ്ട്
മംഗളൂരു: വ്യവസായി ബി എ മുംതാസ് അലി(52)യുടെ മരണത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കാട്ടിപ്പള്ള സ്വദേശി അബ്ദുല്‍ സത്താര്‍, കൃഷ്ണപുര സ്വദേശി മുസ്തഫ, സജിപന്നൂര്‍ സ്വദേശി നടവര്‍ ഷാഫി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുംതാസ് അലിയുടെ ആത്മഹത്യയെ തുടര്‍ന്ന് സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയില്‍ മലയാളി യുവതിയെയും ഭര്‍ത്താവിനെയും
തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവനക്കാരുടെ സാലറി ചലഞ്ച് പൊളിയുന്നു. രണ്ട് തവണയായി ലഭിച്ചത് ആകെ 78 കോടി രൂപമാത്രമാണ്. 500 കോടി രൂപയായിരുന്നു സാലറി ചെലഞ്ചില്‍ ആകെ പ്രതീക്ഷിച്ചത്. ഇതില്‍ 15 ശതമാനത്തോളം മാത്രമെ രണ്ട് ഗഡുക്കള്‍ കഴിയുമ്പോള്‍ ലഭിച്ചിട്ടുള്ളു. താല്‍പര്യമുള്ളവര്‍ക്ക് ഒന്നിച്ചും മൂന്നു
സിപിഐഎം – ആര്‍എസ്എസ് ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ നിയമസഭയില്‍. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് വിഭജിക്കുന്ന ആര്‍എസ്എസ് തന്ത്രമാണ് സിപിഐഎം പുലര്‍ത്തുന്നതെന്ന് രമ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി വര്‍ഗീയ മുതലെടുപ്പിന്
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. വെറും മൂന്നാഴ്ചത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് ശ്രീലേഖ പ്രതികരിച്ചു. നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും
ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്. ഓം പ്രകാശിന്റെ നേതൃത്വത്തിൽ വിദേശത്തുനിന്ന് കൊക്കയ്ൻ കടത്തി കൊച്ചിയിൽ വില്പനയ്ക്ക് എത്തിച്ചു എന്നാണ് പോലീസ് കണ്ടെത്തൽ. ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും
സംസ്ഥാനത്ത് ശക്തമായ മഴ തു’ടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.ഇന്ന് 7 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ 9 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുൻകൂർ ശമ്പളം നൽകിയതിൽ സബ് ട്രഷറി ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം. സെക്രട്ടേറിയറ്റ് സബ് ട്രഷറിയിലെ ആറ് ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർക്ക് നാല് ദിവസം മുമ്പ് ശമ്പളം ലഭിച്ചിരുന്നു. 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് നേരത്തെ മാറിയതാണ് വീഴ്ചയ്ക്ക് കാരണം. ഇതോടെയാണ് ജീവനക്കാർക്കെതിരെ നടപടി. സ്ഥലം മാറ്റിയത് എ
മുഖ്യമന്ത്രി ദേശവിരുദ്ധ സംഘടനകളെ പരിപോഷിപ്പിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്ത മുഖ്യമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവും മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ
കോഴിക്കോട് പയ്യോളിയിൽ നാല് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. ചെരിച്ചിൽ പള്ളിയിലെ മദ്രസ വിദ്യാർത്ഥികളെയാണ് കാണാതായത്. ഫിനാൻ, താഹ, സിനാൻ, റാഫിഖ് എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകീട്ടോടെയാണ് വിദ്യാർത്ഥികളെ കാണാതായത്. പയ്യോളി പൊലീസ് തിരച്ചിൽ നടത്തുകയാണ്.