Home Articles posted by Editor (Page 251)
International News

അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം.

അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം. നാശനഷ്ടങ്ങളുണ്ടായ മേഖലയിൽ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു. വൈദ്യുതി തടസ്സപ്പെട്ടതോടെ 30 ലക്ഷത്തിലേറെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഇരുട്ടിലായി. മുൻകരുതലിന്റെ ഭാഗമായി
Entertainment Kerala News

ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഗുണ്ടാനേതാവ് ഓംപ്രകാശിനെ മുൻപരിചയം ഇല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്

ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഗുണ്ടാനേതാവ് ഓംപ്രകാശിനെ മുൻപരിചയം ഇല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇരുവരുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ ഇല്ലെന്ന് പൊലീസ് പറയുന്നു. അതേസമയം
Entertainment Kerala News

ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗ മാര്‍ട്ടിന്‍.

കൊച്ചി: ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗ മാര്‍ട്ടിന്‍. എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്‌ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പ്രതികരിച്ചു. അതേസമയം നടന്‍ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച്
Kerala News

വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസിൽ നാല് നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമക്കേസിൽ നാല് നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. എറണാകുളം സെൻട്രൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നിർമ്മാതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി റിപ്പോർട്ട് തേടി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക
Kerala News

പാലക്കാട് ഗവ. വിക്ടോറിയ കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ

പാലക്കാട്: പാലക്കാട് ഗവ. വിക്ടോറിയ കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ. എട്ടു വര്‍ഷത്തിനു ശേഷം കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനവും എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. എസ്എഫ്‌ഐയുടെ അഗ്‌നി ആഷിക്കാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്ണായിരുന്ന നിതിന ഫാത്തിമയെയാണ് അഗ്നി ആഷിക്ക് പരാജയപ്പെടുത്തിയത്. എന്‍എസ്എസ് നെന്മാറ, എന്‍എസ്എസ്
Kerala News

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന്
Kerala News

മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക ചൂരലിന് തല്ലി പരിക്കേൽപ്പിച്ചു

മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക ചൂരലിന് തല്ലി പരിക്കേൽപ്പിച്ചു. കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലിയപ്പാടുകളുണ്ട്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രക്ഷിതാക്കളുടെ പരാതിയിൽ ടീച്ചറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ലാസ്സിൽവെച്ച് അദ്ധ്യാപിക തല്ലുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് പ്ലൈ സ്കൂൾ എന്ന സ്ഥാപനത്തിലാണ് സംഭവം
Kerala News

പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു. ചങ്കുറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. എന്റെ ത്രാണിക്ക് അനുസരിച്ച്, എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിനൊരു കിരീടം വച്ചത്. അതെന്റെ പ്രാർത്ഥനയാണ്. അവിടെയും തന്നെ ചവിട്ടി തേച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു.
Kerala News

വൈത്തിരി: കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി

വൈത്തിരി: കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. പൊഴുതന, അച്ചൂരാനം, അരയൻമൂല പുതിയ വീട്, വി.പി. നിഖിലിനെയാണ് (26) വൈത്തിരി ഇൻസ്‌പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി.ആർ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ പന്നിയറ എന്ന സ്ഥലത്ത് വെച്ചാണ് പോലീസിന്റെ പട്രോളിംഗ് ഡ്യൂട്ടിക്കിടെ നിഖിൽ പിടിയിലാകുന്നത്. 23 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്ന്
International News

ലോസ് ആഞ്ചൽസ്: ക്രോപ്പ് ടോപ്പ് ധരിച്ച് വിമാനത്തിൽ കയറിയ രണ്ടു സ്ത്രീകളെ വിമാനത്തിൽ നിന്ന് പുറത്താക്കി

ലോസ് ആഞ്ചൽസ്: ക്രോപ്പ് ടോപ്പ് ധരിച്ച് വിമാനത്തിൽ കയറിയ രണ്ടു സ്ത്രീകളെ വിമാനത്തിൽ നിന്ന് പുറത്താക്കി. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയായിരുന്ന സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തിൽ ക്രോപ് ടോപ്പ് ധരിച്ചെത്തിയ സ്ത്രീകളുടെ വസ്ത്രം മാന്യമായ രീതിയിൽ അല്ല എന്നതിനെ ചൊല്ലി പ്രശ്നമുണ്ടാവുകയായിരുന്നു. വിമാനത്തിൽ കയറുന്നതിന് മുന്നേ ക്രോപ്പ് ടോപ്പിന് മുകളിൽ കമ്പിളി