തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം സഭയിൽ കൊണ്ടുവരാൻ ഇന്ന് പ്രതിപക്ഷം ശ്രമിച്ചേക്കും. റിപ്പോർട്ട് ലഭിച്ച് നാലര വർഷം സർക്കാർ പൂഴ്ത്തി എന്നും സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളിൽ നടപടികൾ ഒന്നും സ്വീകരിച്ചില്ല എന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സഭ ഇന്നും
കൊച്ചി: എറണാകുളത്ത് അലൻ വാക്കറുടെ ഡിജെ പാർട്ടിക്കിടെ കൂട്ട മൊബൈൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ദില്ലിയിലേക്ക്. മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം ദില്ലിയിലേക്ക് പോയി അന്വേഷിക്കുക. ഇന്ന് വൈകിട്ട് അന്വേഷണ സംഘം ദില്ലിക്ക് പോകും. ബെംഗളൂരുവിലെ പരിപാടിക്കിടയിലും മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടോ എന്ന് സംശയമുണ്ട്. ഇത് അറിയാൻ പൊലീസിൻ്റെ പ്രത്യേക സംഘം
ദില്ലി: സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ കേന്ദ്രം അനുവദിച്ചു. 89,086.50 കോടി രൂപ മുൻകൂർ ഗഡു അടക്കമാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം തുക അനുവദിച്ചത്. ഇതൊടൊപ്പം മാസം തോറും നൽകുന്ന ഒക്‌ടോബറിലെ പതിവ് ഗഡുവും ഇതിൽ ഉൾപ്പെടുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിന് 3,430 കോടി രൂപയാണ് ഇതിലൂടെ ലഭിക്കുക. വരാനിരിക്കുന്ന ഉത്സവ
പാറശാല ഷാരോൺ രാജ് വധക്കേസിന്റെ തുടർ വിചാരണ ഈ മാസം15 മുതൽ നടക്കും. റേഡിയോളജി വിദ്യാർഥി പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കളനാശിനി കഷായത്തിൽ കലർത്തി നൽകി കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.എം ബഷീർ ആണ് കേസ് പരിഗണിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, വിഷം കൊടുത്ത് കൊലപാതകം, തെളിവ് നശിപ്പിക്കൽ, പോലീസിന് വ്യാജ വിവരങ്ങൾ നൽകി
തിരുവനന്തപുരം: തുടര്‍ച്ചയായുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ സമ്മേളനം തുടരുന്നതിനാല്‍ നിയമസഭയ്ക്ക് അകത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി പറയുമെന്നാണ് സൂചന. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ തര്‍ക്കത്തില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ഗവര്‍ണര്‍ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന
ബെംഗളൂരു: വ്യാജ കറന്‍സി അച്ചടിച്ച് റിസര്‍വ് ബാങ്കിന് നല്‍കാന്‍ ശ്രമിച്ച മലയാളികള്‍ ഉള്‍പ്പെട്ട തട്ടിപ്പുസംഘം അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍, പ്രസീത്, മുഹമ്മദ് അഫ്‌നാസ്, നൂറുദ്ദീന്‍ അന്‍വര്‍, പ്രിയേഷ് എന്നിവരാണ് അറസ്റ്റിലായത്. 25 ലക്ഷത്തിന്റെ 2000 രൂപയുടെ വ്യാജ കറന്‍സികള്‍ ആര്‍ബിഐയില്‍ ഏല്‍പ്പിച്ച് മാറ്റിയെടുക്കാന്‍ പ്രതികളില്‍ ഒരാള്‍ ശ്രമിച്ചതോടെയാണ്
ജയ്പൂര്‍: മക്കളുടെ പീഡനത്തില്‍ മനംമടുത്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. രാജസ്ഥാനിലെ നഗ്വാറില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഹസാരിറാം ബിഷ്‌ണോയി (70), ഭാര്യ ചവാലി ദേവി (68) എന്നിവരാണ് വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തത്. സ്വത്തിനെച്ചൊല്ലി മക്കള്‍ ഭക്ഷണം പോലും നല്‍കാതെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. നഗ്വാറിലെ കര്‍ണി
കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ കൊച്ചിയിലെ ലഹരി കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശനം നടത്തിയവരെയാണ് ചോദ്യം ചെയ്യുക. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍. ഹോട്ടലില്‍ എത്തിയവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. നടന്‍ ശ്രീനാഥ് ഭാസിയെ അഞ്ചുമണിക്കൂറും നടി പ്രയാഗ
സർക്കാർ-ഗവർണർ പോരിനിടെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. ഗവർണർ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് സി.പി.ഐ.എം വിലയിരുത്തൽ. ഗവർണർ സ്ഥാനത്ത് തുടരാൻ വേണ്ടി ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയാണെന്നും സി.പി.ഐ.എം കരുതുന്നുണ്ട്. ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് പാർട്ടി തീരുമാനം. പാലക്കാട്,
തിരുവനന്തപുരത്ത് എഴുപത്തിയഞ്ചുകാരന് ചെള്ള് പനിക്ക് സമാനമായ മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയായ എസ് പി മെഡിക്കല്‍ ഫോര്‍ട്ടില്‍ ചികിത്സയിലുള്ള 75 കാരനാണ് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചത്. അപൂര്‍വ്വ രോഗമാണ് മ്യൂറിന്‍ ടൈഫസ്. വയോധികന്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയതാണ് എഴുപത്തിയഞ്ചുകാരന്‍. സെപ്റ്റംബര്‍ എട്ടിനാണ്