മദ്രസകള്‍ അടച്ചുപൂട്ടണ നിര്‍ദേശത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ദേശീയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂഗോ. കേരളത്തില്‍ വ്യാപകമായ പ്രതിഷേധം നടക്കുന്നുവെന്ന വാര്‍ത്ത പങ്കുവച്ച് കൊണ്ട് അദ്ദേഹം ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ വച്ച് ഇത്തരം അജണ്ടകള്‍ വ്യാപകമായി
ചെന്നൈ കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് മുന്‍പ് തന്നെ ആരോ സര്‍ക്യൂട്ട് ബോക്‌സ് ഇളക്കിയിരുന്നതായി സൂചന. ഇന്റര്‍ലോക്കിങ് സേഫ്റ്റി സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നതായും സംശയമുണ്ട്. റെയില്‍വേയുടെ ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് സംഘം ഇന്ന് കവരൈപേട്ടയിലെത്തി നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ സര്‍ക്യൂട്ട് ബോക്‌സ് മുന്‍പേ ഇളകിയതായി കണ്ടെത്തിയത്. സിഗ്നൽ
കച്ച്: കാമുകനൊപ്പം ജീവിക്കാൻ വിവാഹിതയായ സ്ത്രീ നടത്തിയത് ആത്മഹത്യാ നാടകം. ഭിക്ഷാടകനെ കൊലപ്പെടുത്തിയാണ് യുവതി ആത്മഹത്യ ചെയ്തതായി വരുത്തി തീർക്കാൻ ശ്രമിച്ചത്. തെരുവിൽ നിന്ന് തട്ടിക്കൊണ്ടുവന്ന ഭിക്ഷാടകനെ തീയിട്ട് കൊലപ്പെടുത്തിയാണ് തന്റെ ആത്മഹത്യയെന്ന് വരുത്തി തീർത്തത്. എന്നാൽ ഒടുവിൽ യുവതിയും കാമുകനും പൊലീസിന്റെ പിടിയിലായി. ഗുജറാത്തിലെ കച്ചിലാണ് കൃത്യം നടന്നത്. റാമി കേസരിയ,
ആലപ്പുഴ: നവരാത്രി ആഘോഷത്തിന്റെ കലാപരിപാടി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി. കവലൂര്‍ പ്രീതികുളങ്ങരയില്‍ ചിരിക്കുടുക്ക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച്ച രാത്രിയാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്.
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണെന്ന് സതീശന്‍ പറഞ്ഞു. അന്വേഷണം പ്രഹസനമാണെന്നും സ്വഭാവികമായ നടപടിക്കപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് സ്റ്റണ്ട്
മാസപ്പടിക്കേസില്‍ വീണാ വിജയന്റെ മൊഴി രേഖപ്പപ്പെടുത്തിയ SFIO നടപടിയില്‍ പാര്‍ട്ടിയെന്ന രീതിയില്‍ മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്‌നത്തിലും പാര്‍ട്ടി മറുപടി പറയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണെന്നും ആ നീക്കത്തെ ഫലപ്രദമായി
മദ്രസകൾ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷൻ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്ന് ബാലവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ “ഔപചാരിക വിദ്യാലയങ്ങളിൽ ചേർക്കണം എന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നു. എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചത്.
മാസപ്പടി കേസിൽ നിർണായക നീക്കവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ. ചെന്നൈയിലെ ഓഫീസിലാണ് മൊഴിയെടുത്തത്. ബുധനാഴ്ചയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം
ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന അവസാന കളിയില്‍ 133 റണ്‍സിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ്ങിനെ തുടര്‍ന്ന് ബംഗ്ലാദേശിന് പൊരുതി നോക്കാന്‍ പോലും കഴിയാത്ത കണക്കിലേക്ക് സ്‌കോര്‍ എത്തിയത്. ആദ്യം ബാറ്റ്
യൂത്ത് കോൺഗ്രസുകാരെ മർദിച്ചത് പൊലീസിന്റെ രക്ഷാപ്രവർത്തനമായിരുന്നെന്ന വിവാദ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിൽ മൊഴിയെടുക്കാൻ വിളിപ്പിച്ച് അന്വേഷണ സംഘം. ഡിസിസി ഓഫിസ് സെക്രട്ടറി ആന്റണിയോട് മൊഴി നൽകാൻ എത്തണം എന്ന് ആവശ്യപ്പെട്ടു. മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിലെ സാക്ഷിയാണ് ആന്റണി. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായണ് നടപടി. അടുത്തയാഴ്ച