ഡിജിറ്റല്‍ അറസ്റ്റിന്റെ മറവില്‍ നടി മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം. എംഡിഎംഎ അടങ്ങിയ കൊറിയര്‍ മാല പാര്‍വതിയുടെ പേരില്‍ തായ്വാനിലേക്ക് അയച്ചെന്ന വ്യാജേനയായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറിന് ശേഷമാണ് തട്ടിപ്പ് മനസിലായത് എന്ന് മാല പാര്‍വതി പറഞ്ഞു മാര്‍ ഗീവര്‍ഗീസ് കൂറിലോസ്,
കോഴിക്കോട് തൂണേരി ഷിബിന്‍ കൊലക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വിദേശത്തായിരുന്ന പ്രതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് വൈകീട്ടോടെ പിടികൂടുകയായിരുന്നു. പ്രതികളെ വൈദ്യ പരിശോധനക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചു. പ്രതികളെ നാളെ ഹൈക്കോടതിയില്‍ ഹാജരാക്കും. വിചാരണക്കോടതി വെറുതെവിട്ട എട്ടുപ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച
കൊച്ചി: എറണാകുളം പറവൂരില്‍ ജപ്തി നടപടി നേരിട്ട് പെരുവഴിയിലായ അമ്മയ്ക്കും മകള്‍ക്കും സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. സ്വകാര്യ ബാങ്കില്‍ നിന്നെടുത്ത നാല് ലക്ഷം രൂപ തിരിച്ചടയ്ക്കാനാവാത്തതിനാല്‍ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് സന്ധ്യയും മകളും ദുരിതത്തിലായത്. വടക്കേക്കര പഞ്ചായത്തില്‍ താമസിക്കുന്ന സന്ധ്യയാണ് ജപ്തി ഭീഷണിയിലായത്. എന്നാല്‍ സന്ധ്യയുടെയും
മുണ്ടെക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ. മുണ്ടക്കെ – ചൂരല്‍മല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് വേഗം കൂട്ടണമെന്നും കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയാണ് ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്നതില്‍ കലാശിച്ചത്. ദുരന്തബാധിതരുടെ പുനരധിവാസത്തില്‍
മുന്‍ ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്ത നടന്‍ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കര്‍ശനമായ ഉപാധികളോടെയുള്ള ജാമ്യമാണ് അനുവദിച്ചത്. മുന്‍ ഭാര്യ നല്‍കിയ പരാതിയിലായിരുന്നു നടന്‍ ബാലയെ ഇന്ന് പുലര്‍ച്ച അഞ്ചുമണിക്ക് കടവന്ത്ര പോലീസ് ഫ്‌ലാറ്റില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നും,
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് ഹൈക്കോടതി പൂര്‍ണമായും പരിശോധിച്ചു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ലഹരിയുപയോഗവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഗൗരവത്തോടെ കാണുന്നുവെന്നാണ് ഉത്തരവിലൂടെ മനസിലാകുന്നത്. കേസെടുക്കാവുന്ന കുറ്റകൃത്യങ്ങള്‍
സിപിഐയ്ക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. ബിനോയ് വിശ്വം തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് പി വി അന്‍വര്‍ ആരോപിച്ചു. ഒരു ഘട്ടത്തില്‍ പണം വാങ്ങി ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് ബിനോയ് വിശ്വത്തിന്റെ സിപിഐ എന്നും പി പി അന്‍വര്‍ വിമര്‍ശിച്ചു. 2011ലെ തെരഞ്ഞെടുപ്പില്‍ തന്നെ ഇടതുസ്ഥാനാര്‍ത്ഥിയാക്കിയാല്‍
വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. കേസില്‍ താരത്തിനെതിരെ ഗുരുതരമായ
തൃശൂര്‍: വിനോദയാത്രക്ക് പുറപ്പെട്ട ഭിന്നശേഷിക്കാരായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിറുത്തി അപമര്യാദയോടെ പെരുമാറുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. നടത്തറ സ്വദേശികളായ രണ്ട് പേരെയാണ് ഒല്ലൂര്‍ പൊലീസ് പിടികൂടിയത്. കേൾക്കാനും സംസാരിക്കാനും കഴിയാത്ത ദമ്പതികള്‍ വിനോദയാത്ര പോകാന്‍, സുഹൃത്തുക്കളായ ദമ്പതികള്‍ താമസിക്കുന്ന നടത്തറ
വാരാന്ത്യ ഇടവേളക്ക് ശേഷം നിയമസഭാ ഇന്ന് വീണ്ടും ചേരും. മുണ്ടക്കൈ – ചൂരൽമല ദുരന്തം സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രദേശത്തെ പുനരധിവാസം വൈകുന്നതും കേന്ദ്ര സഹായം ലഭിക്കാത്തതും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകും. ഈ സഭാ സമ്മേളന കാലയളവിലെ ആദ്യദിവസം നിയമസഭാ ദുരന്തത്തിൽ മരിച്ചവർക്ക് ചരമോപചാരമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ