കൊല്ലം ചിതറയിൽ പൊലീസുകാരനെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ മന്ത്രവാദമെന്ന് സംശയം. പ്രതിയായ സഹദ് മന്ത്രവാദം നടത്തിയിരുന്നുവെന്ന് സൂചന. സാത്താന്റെ അടുത്തേക്ക് ഇർഷാദിനെ അയച്ചുവെന്ന് സഹദ് പറഞ്ഞതായി സംഭവസ്ഥലത്ത് എത്തിയ ആംബുലൻസ് ഡ്രൈവർ അമാനി ഫാസിൽ ട്വന്റിഫോറിനോട് പറഞ്ഞു. ചടയമംഗലത്ത് യുവതിയെ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂരിൽ ഇന്നും പ്രതിഷേധം കടുക്കും. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്ന് മാർച്ച് നടത്തും. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് ജീവനക്കാർ ഇന്ന്
സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിൽ
തൃശൂർ: അമ്മാടം സ്വദേശിയിൽ നിന്നും രണ്ടര കോടിയിലധികം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി പകരം തങ്കക്കട്ടി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിൽ ഒരാൾ കൂടി പിടിയിലായി. കൊരട്ടി ചെറുവാളൂർ സ്വദേശി തെക്കുംത്തല വീട്ടിൽ ജിക്സണെയാണ് (47) തൃശൂർ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. സ്വർണാഭരണങ്ങൾക്ക് തുല്യമായ
കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ പ്രതിഷേധിച്ച് റവന്യൂവകുപ്പ് ജീവനക്കാര്‍ നാളെ ജോലി ബഹിഷ്‌കരിക്കും. ജീവനക്കാരുടെ കൂട്ടായ്മയുടേതാണ് തീരുമാനം. ജീവനക്കാരുടെ പ്രതിഷേധം കളക്ട്രേറ്റുകളുടെ പ്രവര്‍ത്തനത്തെയും വില്ലേജ് താലൂക്ക് ഓഫീസുകളെയും ബാധിക്കും. ഇന്ന് രാവിലെയാണ് എഡിഎമ്മിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ ഇന്നലെ നടന്ന യാത്രയയപ്പ്
തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച പൊള്ളലേറ്റെത്തിയ രോഗിയെ ചികിത്സിക്കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. കരകുളം സ്വദേശി ബൈജു ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റോഡരികില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായിരുന്നു. തിരുവനന്തപുരം പൂജപ്പുരയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. പൂജപ്പുര റസ്‌ക്യൂ ഹോമില്‍ താമസിച്ചിരിക്കുന്ന ഭാര്യയെ കാണാന്‍ കുട്ടികളുമായി
തിരുവനന്തപുരം: ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ നീക്കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചുമതലകളുള്ള എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല. ശബരിമലയിലേയും പരിസരപ്രദേശങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍മാര്‍ക്ക്. എസ് ശ്രീജിത്ത് മുന്‍പും ഈ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിന്
ബെംഗളൂരു: മഴ ശക്തമായത്തേടെ ബെംഗളൂരു നഗരത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. മഴ ശക്തമായത്തോടെ ബെംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പി.യു കോളേജുകൾ, ഡിഗ്രി കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, ഡിപ്ലോമ ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഐടിഐകൾ തുടങ്ങിയ ഉന്നത
മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് മാസം മുമ്പ് തന്നെ പ്രതികള്‍ കൊലപാതകത്തിന്റെ ആസൂത്രണം ആരംഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പല തവണ ബാബ സിദ്ദിഖിയുടെ വീട്ടില്‍ പ്രതികള്‍ എത്തി. ആയുധങ്ങളൊന്നുമില്ലാതെയായിരുന്നു എത്തിയത്. പൂനെയിലാണ് കൊലപാതക ആസൂത്രണങ്ങള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു. ആശയവിനിമയത്തിനായി പ്രതികള്‍
എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എം ആർ അജിത് കുമാർ. എഡിജിപി പി വിജയന് കരിപ്പൂരിലെ സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് എം ആർ അജിത് കുമാറിന്റെ മൊഴി. തീവ്രവാദവിരുദ്ധ സ്ക്വാഡിലെ ചില അംഗങ്ങൾക്കും പങ്കെന്നും സുജിത് ദാസ് അറിയിച്ചു. സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഡി.ജി.പിക്ക് നൽകിയ മൊഴിയുടെ വിവരങ്ങളുള്ളത്. സുജിത് ദാസ് അറിയിച്ചതിന് ശേഷമാണ്