Home Articles posted by Editor (Page 235)
Kerala News

സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു.

സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു. 68 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീര്‍ഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍
Kerala News

കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കി; കളക്ടറുടെ മൊഴിയെടുക്കാന്‍ അനുമതി തേടി പൊലീസ്

എഡിഎം കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയും ഫയല്‍ നീക്കവും സംബന്ധിച്ച വിശദാന്വേഷണ ചുമതലയില്‍ നിന്ന് കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി. കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് ഉടന്‍ രേഖപ്പെടുത്തും. മൊഴിയെടുക്കാന്‍ പൊലീസ് അനുമതി തേടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കളക്ടറെ വിശദാന്വേഷണ ചുമതലയില്‍ നിന്ന് നീക്കിയിരിക്കുന്നത്. നവീന്റെ മരണത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ഇന്ന്
Kerala News

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പുറക്കാട്ടുള്ള പതിനഞ്ചുകാരിയുമായി സൗഹൃദത്തിലായി. തുടർന്ന് കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും
Kerala News

പി പി ദിവ്യക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി ബിനോയ് വിശ്വം.

തൃശൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി ബിനോയ് വിശ്വം. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും ചെയ്യാം എന്നുള്ള ധാരണ ശരിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ചെറുപ്പക്കാരിയായ സഖാവ് ആ പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടാകുമെന്നും ദിവ്യയെ ഉന്നംവെച്ച് ബിനോയ് വിശ്വം പറഞ്ഞു. അധികാരം കൈവരുമ്പോള്‍
Kerala News

എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും നവീനിന്റെ കുടുംബത്തിന്റെ ദുഖത്തോടൊപ്പം താനും നില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. വളരെ ദാരുണമായ സംഭവമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, പിപി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ദിവ്യക്കെതിരായ
Kerala News

തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച.

തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച. സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികൾക്ക് പരുക്കേറ്റു. ഷൂസില്ലാതെ ഓടിയ മൂന്ന് കുട്ടികളുടെ കാലിലെ തൊലി അടർന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന യുപി വിഭാഗം മത്സരത്തിനിടെയിരുന്നു കുട്ടികൾ ഷൂസില്ലാതെ ഓടിയത്. കല്ലമ്പലം കുടവൂർ എകെഎംഎച്ച്എസിലെ മൂന്ന് കുട്ടികൾക്കാണ് പരുക്കേറ്റത്. സിന്തറ്റിക്
Kerala News

പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പി സരിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് സിപിഐഎം.

പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പി സരിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് സിപിഐഎം. എല്ലാ അർത്ഥത്തിലും തുടങ്ങാം എന്നാണ് തോന്നുന്നത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല, ഒരു വ്യക്തിയുടെ ശബ്ദമായി അവസാനിക്കേണ്ടതല്ല, പ്രസ്ഥാനത്തിന്റെ ശബ്ദമായി മാറ്റപ്പെടേണ്ടതാണ് എന്ന ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ താനിവിടെ എത്തിനിൽക്കുന്നതെന്ന് പി സരിൻ മാധ്യമങ്ങളോട് പറഞ്ഞു. ”ഈ
Kerala News Top News

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. അഡ്വ. വി വിശ്വന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ക്ഷണിക്കാതെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് എന്ന വാദം തെറ്റാണെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. ചടങ്ങില്‍ തന്നെ ക്ഷണിച്ചത് കളക്ടര്‍ ആണെന്നാണ് വാദം. കളക്ടര്‍ കൂടി
India News Top News

രാജ്യത്തെ വിമാനങ്ങളിലെ തുടർച്ചയായ ബോംബ് ഭീഷണിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കത്ത് അയച്ച് ഡൽഹി പൊലീസ്

രാജ്യത്തെ വിമാനങ്ങളിലെ തുടർച്ചയായ ബോംബ് ഭീഷണിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കത്ത് അയച്ച് ഡൽഹി പൊലീസ്.ഭീഷണി സന്ദേശങ്ങൾ അയച്ച അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കത്ത്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. വ്യാജ ബോംബ് ഭീഷണി വർധിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നു. ഭീഷണി ​സന്ദേശവുമായി ഫോൺ വിളിക്കുന്നവരെ
Kerala News

കായംകുളത്ത് വൻ കുഴൽപ്പണ വേട്ട;  1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി

ആലപ്പുഴ : കായംകുളത്ത് വൻ കുഴൽപ്പണ വേട്ട. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി. പണവുമായി ട്രെയിനിൽ വന്ന പ്രതികളെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. ട്രെയിൻ മാർഗവും റോഡ് വഴിയും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് വൻ തോതിൽ കുഴൽപ്പണം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.