കൊച്ചി: ആലുവ ചുണങ്ങവേലിയിൽ ജിംനേഷ്യത്തിലെ ട്രെയിനറെ കൊലപ്പെടുത്തിയ പ്രതി കൃഷ്ണപ്രസാദ് പൊലീസ് ഉദ്യോഗസ്ഥർക്ക് കായിക പരിശീലനം നൽകിയയാളെന്ന് വിവരം. ഇയാൾ ഏതാനും മാസങ്ങൾക്ക് മുമ്പ് എടത്തല പൊലീസ് സ്‌റ്റേഷനിലെ സേനാംഗങ്ങൾക്ക് കായിക പരിശീലനം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് ഉദ്യോഗസ്ഥരെ വിവിധ
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരിയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയിൽ കണ്ടെത്തിയ തങ്കപ്പൻ ആചാരിയുടെ കഴുത്തിൽ തോർത്തും മുറുക്കിയിരുന്നു. മകൻ അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംങ്കലിലെ വീട്ടിൽ തങ്കപ്പൻ ആചാരിയും മകൻ അജിത്തും മാത്രമായിരുന്നു താമസം. ഇന്നലെ രാവിലെയാണ് അച്ഛനെ
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട. 300 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. അങ്കമാലി ടൗണിലൂടെ അമിത വേഗത്തിലെത്തിയ വാഹനം തടഞ്ഞ് നിർത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി പിടികൂടിയത്.
കണ്ണൂർ: എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തൻ്റെ ഒപ്പിൽ വെവ്വേറെയായതാണ് സംശയം ബലപ്പെടുത്തിയത്. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് എട്ടാം തീയ്യതി എൻഒസി അനുവദിച്ചുവെന്നാണെങ്കിൽ, രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയ്യതി വൈകിട്ട് മൂന്ന് മണിക്കാണ്.
ഇടുക്കി: അടിമാലിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
തിരുവനന്തപുരം: കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തകർപ്പൻ വിജയം. 77 കോളേജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 64 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. തിരുവനന്തപുരം ജില്ലയിൽ സംഘടന അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 36-ൽ 31 കോളേജുകളിലും എസ്എഫ്ഐ വിജയം നേടി. ഇക്ബാൽ കോളേജും, എജെ കോളേജും രണ്ട് വർഷത്തിന് ശേഷവും ശ്രീശങ്കര കോളേജ് അഞ്ചുവർഷത്തിനു ശേഷവും കെഎസ് യുവിൽ നിന്ന്
മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കല്യാണ് സ്‌റ്റേഷനിലായിരുന്നു അപകടമുണ്ടായത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ അവസാന കോച്ചാണ് പാളം തെറ്റിയത്. അപകടം നടന്ന് ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തുകയും ട്രെയിന്‍ നീക്കുന്നത് അടക്കമുള്ള
ഹമാസ് തലവൻ യഹ്യ സിൻവറിൻ്റെ അന്ത്യ നിമിഷങ്ങൾ പകർത്തിയ ഡ്രോൺ ദൃശ്യം പുറത്തുവിട്ട് ഇസ്രയേൽ സൈന്യം. നിരായുധനായി തകർന്ന കെട്ടിടത്തിനകത്ത് സോഫയിൽ ഇരിക്കുന്ന മുഖംമൂടി ധരിച്ച ഒരാൾ തൻ്റെ ദൃശ്യം പകർത്തുന്ന ഡ്രോണിന് നേരെ കൈയ്യിൽ കരുതിയിരുന്ന വടി എറിയുന്നതാണ് വീഡിയോ ദൃശ്യം. സിൻവർ കൊല്ലപ്പെട്ട് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ ദൃശ്യം ഇസ്രയേൽ പുറത്തുവിട്ടത്. കൊല്ലപ്പെട്ടെന്ന ഇസ്രയേൽ വാദം
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാല്‍ പി പി ദിവ്യ ഒളിവിലെന്ന് സൂചന. ചോദ്യം ചെയ്യലിന് പൊലീസ് ശ്രമം തുടങ്ങിയതോടെയാണ് നീക്കം. ദിവ്യക്ക് പൊലീസ് സാവകാശം നല്‍കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷതലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കില്ലെന്നാണ് വിവരം. കെ നവീന്‍
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമെന്ന് ഖുശ്ബു ട്വന്റിഫോഫിനോട് പറഞ്ഞു. വയനാട് മത്സരിക്കാന്‍ പാര്‍ട്ടി തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു. ഇപ്പോഴുള്ളത് ഊഹാപോഹങ്ങള്‍