കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിനും ഇന്റി ഗോ വിമാനത്തിനുമാണ് ഭീഷണി. ജിദ്ദയിലേക്കുള്ള IX 375, ദോഹയിലേക്കുള്ള IX 399 എന്നി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിനും ദോഹയിലേക്കുള്ള ഇന്റിഗോ-6E87 വിമാനത്തിനുമാണ് ഭീഷണി. ഇന്നലെ രാവിലെ 10 മണിയോടെ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. 72 വയസായിരുന്നു. രാത്രി 8.30ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. കര്‍ഷക കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു ലാല്‍ വര്‍ഗീസ് കല്‍പകവാടി. കിസാന്‍ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷനാണ്. 17 വര്‍ഷം ലാല്‍ വര്‍ഗീസ് സംസ്ഥാന കര്‍ഷക
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പുനൂര്‍ പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. താമരശ്ശേരി കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് പുഴയിലെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. അവധി ദിവസമായതിനാൽ കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ആദിൽ. കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
മുംബൈ: നിർമ്മാതാവും സംവിധായികയുമായ ഏക്താ കപൂറിനെതിരേയും മാതാവ് ശോഭാ കപൂറിനെതിരേയും പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യം അഡൽറ്റ് കണ്ടന്റ് ഒടിടി പ്ലാറ്റ് ഫോമായ ആൾട്ട് ബാലാജിയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 2021 ഫെബ്രുവരിക്കും 2021 ഏപ്രിലിനും ഇടയിൽ ആൾട്ട് ബാലാജി ഒടിടി പ്ലാറ്റ് ഫോമിലെ ഗന്ധി ബാത് എന്ന വെബ്
കൊല്ലം: വിഷാദരോഗവും മറ്റും ഉള്ളതിനാൽ ഉറക്കം വരാതിരിക്കാൻ മൂന്നുമാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴിനൽകി എംഡിഎയുമായി പിടിയിലായ സീരിയൻ നടി. ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തിൽ ഷംനത്താണ് കഴിഞ്ഞ ദിവസം പരവൂർ പൊലീസിന്റെ പിടിയിലായത്. കടയ്ക്കൽ ഭാഗത്ത് നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് നടി മൊഴി നൽകിയതെങ്കിലും അന്വേഷണം തുടരുകയാണ്. സിനിമ-സീരിയൽ രംഗത്തുള്ളവർക്ക് രാസലഹരി കൈമാറുന്ന
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ തീരുമാനപ്രകാരമാണ് വി ഡി സതീശന്‍ അന്‍വറിനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണമെന്ന് അന്‍വറിനോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഐഎം
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ കേസെടുക്കില്ല. നടന്നത് മോഷണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിയമോപദേശം കിട്ടിയതിന് അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കും. പിടിയിലായവർ സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവരാണെന്നും മോഷ്ടിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ക്ഷേത്രത്തിൽ വച്ച്
ഖത്തറിലെ താമസസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ളയാണ് മരിച്ചത്. ബര്‍വാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് പൊലീസിനെ കണ്ട് ബൈക്കിൽ നിന്നുമിറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവ് പൊട്ട കിണറ്റിൽ വീണു. മൂന്ന് മണിക്കൂറിലധികം കിണറ്റിൽ കിടന്ന നെടുംകണ്ടം സ്വദേശി നജ്മലിനെ ഫയർഫോഴ്സെത്തിയാണ് കരക്ക് കയറ്റിയത്. ഒപ്പമുണ്ടായിരുന്നയാളെ 10 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് സംഭവം. നെടുങ്കണ്ടം ടൗണിലുള്ള ഒരു ബാറിന് പിൻഭാഗത്ത്
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണക്കേസിൽ പിടിയിലായ പ്രതികളുടേത് വിചിത്ര മൊഴി. വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണ് മോഷണം നടത്തിയത് എന്ന് പ്രതികളുടെ പ്രാഥമിക മൊഴി. തിരുവനന്തപുരം എത്തിയപ്പോൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് എന്തെങ്കിലും വീട്ടിലെത്തിക്കണമെന്ന് കരുതി എന്നും പ്രതികൾ മൊഴി നൽകി. എന്നാൽ മൊഴി പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.