Home Articles posted by Editor (Page 230)
Kerala News

കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ പ്രതികൾ നടത്തിയ നാടകമെന്ന് പൊലീസ്; പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട് കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നത് പ്രതികൾ നടത്തിയ നാടകമെന്ന് പൊലീസ്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവരാണ് അറസ്റ്റിലായത്. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി. സുഹൃത്തായ താഹ പയ്യോളിയിലെ പള്ളി
India News

ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളും. സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ഭീകരാക്രമണത്തെ അപലപിച്ചു. ഭീകരർക്ക് എതിരായ നടപടി ശക്തമാക്കി സൈന്യം. പ്രദേശം വളഞ്ഞു സൈന്യം തെരച്ചിൽ ആരംഭിച്ചു. ആക്രമണം
Kerala News

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും.

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് നിലവിൽ തടസ്സമില്ല. ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിനു മുകളിലെ ചക്രവാതചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂന
Kerala News

സാധാരണക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പിണറായി വിജയന്‍ നമ്മുടെ സംസ്ഥാനത്തെ മാറ്റി ; കെ.കെ രമ

സാധാരണക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പിണറായി വിജയന്‍ നമ്മുടെ സംസ്ഥാനത്തെ മാറ്റിഎന്ന ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ രമ. ഖത്തറിലെ വടകര മണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ഭരണം മാഫിയ പ്രവത്തനമായി മാറിയിട്ട് നാളുകളേറെയായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിണറായി
Kerala News

കലവൂരിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ.

ആലപ്പുഴ: കലവൂരിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാസർഗോഡ് സ്വദേശിയായ അബൂബക്കർ സിദ്ദിക്കിയാണ് എക്സൈസിൻ്റെ പിടിയിലായത്. 1.417 കിലോ കഞ്ചാവും 4.1058 ഗ്രാം എംഡിഎംഎയും ഇയാളിൽനിന്ന് പിടിച്ചെടുത്തു. കാസർഗോഡ് നിന്ന് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന റാക്കറ്റിലെ അംഗമാണ് ഇയാൾ. ആലപ്പുഴ എക്സൈസ് ഇൻസ്‌പെക്ടർ ജി ഫെമിൻ അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സി.വി. വേണു, ഇ.കെ. അനിൽ, പി.
Kerala News

വീട്ടമ്മയുടെ നഗ്നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.

കൊല്ലം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടമ്മയുടെ നഗ്നവീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിൽ താമസിക്കുന്ന തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ദൃശ്യങ്ങൾ പ്രതി സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും സമൂഹ മാധ്യങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. തൃശൂർ കൊരട്ടി സ്വദേശിയായ രഞ്ജിത് രണ്ടു വർഷത്തോളമായി കുളത്തൂപ്പുഴയിൽ
Kerala News

കോൺ​ഗ്രസ്- ബിജെപി ഡീൽ പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: കോൺ​ഗ്രസ്- ബിജെപി ഡീൽ പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിൻ്റെ ഉള്ളുകള്ളികൾ വ്യക്തമായി അറിയാവുന്നവർ തന്നെയാണ് ബിജെപിയുമായി ഉണ്ടാക്കിയ ഡീലിനെ കുറിച്ച് പറയുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. എങ്ങനെയാണ് ബിജെപിയുമായി ഡീൽ ഉറപ്പിച്ചതെന്ന് പുറത്തു വന്നല്ലോ ഞങ്ങളിത് നേരത്തെ പറഞ്ഞിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺ​ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ പി സരിന്റെ
Kerala News Top News

എന്‍.ഐ.എഫ്.എല്‍ ലില്‍ IELTS & OET കോഴ്‌സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ IELTS, OET ഓഫ്ലൈന്‍/ഓണ്‍ലൈന്‍ കോഴ്‌സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. IELTS & OET (ഓഫ്ലൈന്‍-08 ആഴ്ച) കോഴ്‌സില്‍ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി
Kerala News

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണ പരാതിയില്‍ ഗുരുതര വെളിപ്പെടുത്തലുമായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണ പരാതിയില്‍ ഗുരുതര വെളിപ്പെടുത്തലുമായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. മുന്‍ കാലങ്ങളിലും ക്ഷേത്ര വസ്തുക്കള്‍ നഷ്ടപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍. വെള്ളിക്കിണ്ണവും വെള്ളിമാലയും രുദ്രാക്ഷമാലയും പോയി. രണ്ടു ദിവസം കഴിഞ്ഞ് ഇത് തിരിച്ചെത്തി. തിരിച്ചുവന്നത് ഒറിജിനില്‍ തന്നെ ആണോ എന്ന് പരിശോധിക്കാറില്ലെന്നും മുന്‍ ക്ഷേത്ര ഉദ്യോഗസ്ഥനും കര്‍മ്മചാരി
India News

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു.

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. രണ്ട് ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ദീപക് എന്നയാളാണ് മരിച്ചത്. 35 വയസായിരുന്നു. നരേന്ദ്ര, സൂരജ് എന്നിവരുടെ ക്രിമിനല്‍ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. പ്രദേശത്താകെ അക്രമ സാഹചര്യം നിലനിന്നിരുന്നുവെന്നും ഇരുഗ്രൂപ്പുകളും 10 റൗണ്ട് വെടിയുതിര്‍ത്തുവെന്നും പൊലീസ് പറഞ്ഞു.