Home Articles posted by Editor (Page 228)
Kerala News

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട,
Kerala News Top News

കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍

കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന. നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍ എന്ന് സഹപ്രവര്‍ത്തകരും മൊഴി നല്‍കി. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍
India News

കത്തിക്കുത്തിൽ പരിക്കേറ്റ ഭർത്താവ് സുഖം പ്രാപിക്കാതെ താൻ ഭക്ഷണമോ വെള്ളമോ തൊടില്ലെന്ന വാശിയിൽ ഭാര്യ

ഇൻഡോർ: കത്തിക്കുത്തിൽ പരിക്കേറ്റ ഭർത്താവ് സുഖം പ്രാപിക്കാതെ താൻ ഭക്ഷണമോ വെള്ളമോ തൊടില്ലെന്ന വാശിയിൽ ഭാര്യ. ഞായറാഴ്ച രാത്രിയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ ശിവ്കിശോർ പ്രജാപതി എന്നയാളെ അക്രമികൾ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ബംഗംഗ മേഖലയിൽ താമസിക്കുന്ന ഇയാൾ കർവാ ചൗഥ് വ്രതമനുഷ്ഠിക്കുന്ന ഭാര്യ രജനി പ്രജാപതിക്ക് മധുരപലഹാരങ്ങളുമായി വീട്ടിലേക്ക് പോവുകയായിരുന്നു. ഭർത്താവിന്റെ
Kerala News

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യപ്രതി സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. വിചാരണ നീളുകയാണെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി
Kerala News

നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. വിമാനത്താവളത്തില്‍ മനുഷ്യബോംബ് സാന്നിധ്യമുണ്ടെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം അരമണിക്കൂറിലേറെ വൈകി. വൈകീട്ട് 3.50 ന് മുബൈയിലേക്ക് പുറപ്പെടേണ്ട വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍
Kerala News

ആലപ്പുഴ: ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

ആലപ്പുഴ: ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. അമ്പലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ എസ്എഫ്‌ഐ ഗുണ്ടകള്‍ അക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്പലപ്പുഴ ഗവ: കോളേജില്‍ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും കെഎസ്‌യു വിജയിച്ചിരുന്നു. അതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ വിജയാഘോഷ
India News

ഭോപ്പാൽ: വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ പുള്ളിപ്പുലി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്.

ഭോപ്പാൽ: വിനോദസഞ്ചാരികൾക്കുനേരെയുണ്ടായ പുള്ളിപ്പുലി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിലെ ഗോഹ്പാരു ജയ്ത്പൂർ വനമേഖലയിലാണ് സംഭവം. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നിതിൻ സംദാരിയ, 23-കാരനായ ആകാശ് കുഷ്‌വാഹ, 25-കാരി നന്ദിനി സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുള്ളിപ്പുലി ക്രൂരമായി ആക്രമിക്കുന്നതിൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ
Kerala News

കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെച്ച് യു ആർ പ്രദീപ്

കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെച്ച് യു ആർ പ്രദീപ്.ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പശ്ചാത്തലത്തിലാണ് രാജി. മന്ത്രി ഒ ആര്‍ കേളു, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, കോര്‍പറേഷന്‍ എംഡി എന്നിവര്‍ക്ക് യു ആര്‍ പ്രദീപ് രാജിക്കത്ത് സമര്‍പ്പിച്ചു. ഈമെയിൽ വഴിയാണ് രാജി സമർപ്പിച്ചത്. അതേസമയം, ചേലക്കര നിയമസഭാ
Kerala News

കുമ്പളം ടോൾ പ്ലാസ വഴി യാത്ര ചെയ്യേണ്ടിവരുന്ന മരട് നിവാസികൾക്ക് ടോളിൽ ഇളവ് നൽകില്ല

ടാറിങ്ങിനായി കുണ്ടന്നൂർ – തേവര, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ അടച്ചതിനെ തുടർന്ന് കുമ്പളം ടോൾ പ്ലാസ വഴി യാത്ര ചെയ്യേണ്ടിവരുന്ന മരട് നിവാസികൾക്ക് ടോളിൽ ഇളവ് നൽകില്ല. ടോൾ ഇളവ് അനുവദിക്കാനാവില്ലായെന്ന് NHAI പ്രൊജക്റ്റ് ഡയറക്ടർ എറണാകുളം ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിനെ അറിയിച്ചു.ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ച ശേഷമാണ് കളക്ടറ ഇക്കാര്യം അറിയിച്ചത്. കുണ്ടന്നൂർ തേവര പാലം അടച്ചതോടെ മരട്
Kerala News

പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്പിൽ അവസാനിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം

പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്പിൽ അവസാനിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി സ്ഥാനാർഥിയെന്ന് ഷാഫിയോട് കെപിസിസി നേതൃത്വം വ്യക്തമാക്കി. പ്രചാരണം ഡിസിസിയോട് ആലോചിച്ച് മതിയെന്ന് നേതൃത്വം വ്യക്തമാക്കി. ഇനിയുള്ള പ്രചാരണം കൂടിയാലോചിച്ച ശേഷം മന്ത്രം മതിയെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി. അതേസമയം സരിനെ പിന്തുണച്ച് പോസ്റ്റിട്ടതിന്