ബെംഗളൂരുവിൽ കനത്ത മഴ. ഹെന്നൂറിൽ നിർമാണത്തിലിരുന്ന ആറു നില കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ പന്ത്രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഹെന്നൂറിനടുത്തുള്ള
വയനാട്ടില്‍ വോട്ടറുടെ വീട്ടില്‍ അപ്രതീക്ഷിതമായി എത്തി പ്രിയങ്കാ ഗാന്ധി. കരുമാംകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. ത്രേസ്യയുടെ വിമുക്ത ഭടനായ മകൻ പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം കണ്ട് കൈ കാണിച്ച് നിർത്തിയിരുന്നു. തന്റെ മാതാവിന് പ്രിയങ്കയെ കാണണമെന്ന ആഗ്രഹം അദ്ദേഹം അറിയിച്ചതോടെ പ്രിയങ്ക ത്രേസ്യയെ കാണാന്‍ എത്തുകയായിരുന്നു. ത്രേസ്യയോടും വീട്ടുകാരും സമയം ചിലവിടുകയും
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കി. യദുവിന്റെ പേരില്‍ നേരത്തേയും കേസ് ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. നാല്, അഞ്ച് പ്രതികള്‍ ആരാണന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ബലാത്സംഗക്കേസില്‍ സിദ്ദിഖിന് താത്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സിദ്ദിഖ് ഫേസ്ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെ മരവിപ്പിച്ചതിനാല്‍ തേഡ് പാര്‍ട്ടിയുടെ സഹായത്തോടെയാണ് വിവരങ്ങള്‍ ലഭിച്ചതെന്നും സിദ്ദിഖ് ഒരു തരത്തിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഉള്‍പ്പെടെയുള്ള
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള മകന്‍, മിഥുനാണ് കരള്‍ പകുത്ത് നല്‍കിയത്. സൂക്ഷ്മമായ പരിശോധനകള്‍ക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.
രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും ഹൈദരാബാദിലുമാണ്. ഡല്‍ഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി
കൊച്ചി: എറണാകുളം നഗരത്തിലെ ഹോട്ടലിൽ നിന്ന് പെൺവാണിഭ സംഘം പിടിയിൽ. ഹോട്ടലിൽ നടത്തിയ റെയ്ഡിൽ കടവന്ത്ര പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി വിമൽ എന്നിവരാണ് പിടിയിലായത്. ഒരു മാസത്തോളമായി ഇവർ ലോഡ്ജിൽ താമസിച്ച് പെൺവാണിഭം നടത്തുകയായിരുന്നു. കേസിൽ ലോഡ്ജ് ഉടമയും പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു.
ലഖ്നൗ: ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടമുണ്ടായത്. സംഭവ സമയം വീട്ടിൽ 19 പേരോളം ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ അഞ്ച് പേരുടെ മരണം ചീഫ് മെഡിക്കൽ ഓഫീസർ സ്ഥിരീകരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പ്രത്യേക അന്വേഷണ സംഘവും സിദ്ദിഖും സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷ സ്ത്രീത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതാണെന്ന് പൊലീസ് ആരോപിക്കുന്നു. അതിജീവിതയോട് അങ്ങേയറ്റം അപമര്യാദയോടെയും അനാദരവോടെയും പെരുമാറുകയും,അപകീര്‍ത്തിപ്പെടുത്തുകയും
മലപ്പുറം: കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍ ഹൗസില്‍ നൗഫല്‍(34), പാറപ്പുറത്ത് ഹൗസില്‍ നിസാര്‍(50), കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാലേരി വീട്ടില്‍ ജയാനന്ദന്‍(61) എന്നിവരാണ് അറസ്റ്റിലായത്. ബസ്സില്‍ കയറി സ്ഥിരം