വയനാട് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക നൽകും. രാവിലെ പതിനൊന്ന് മണിക്ക് റോഡ് ഷോ ആയാണ് പത്രിക സമർപ്പിക്കുക. പത്രികാ സമർപ്പണത്തിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് എത്തും. പത്രിക സമർപ്പിക്കുന്നതിനായി കോൺഗ്രസ്
പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കുന്നതിൽ പി വി അൻവറിന്റെ തീരുമാനം നാളെ. വോട്ടു ഭിന്നിച്ച് ബിജെപി വിജയിക്കാൻ ഇടയാക്കുമെങ്കിൽ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് പി വി അൻവർ. മണ്ഡലത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ബിജെപി ജയിക്കുന്ന സാഹചര്യമെങ്കിൽ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് പി വി അൻവർ വ്യക്തമാക്കിയിരുന്നു. ഇന്നാണ് പാലക്കാട്ട് അന്‍വര്‍ നിലപാട്
10,644 പരാതികളിൽ 99.1 ശതമാനവും പരിഹരിച്ചെന്ന് ഒല ഇലക്ട്രിക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിച്ച പരാതികളിലാണ് പരിഹാരം കണ്ടതെന്നാണ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല അവകാശപ്പെടുന്നത്. പരാതി പരിഹരിച്ചതിലൂടെ ഉപഭോക്താവിന് പൂർണ്ണ സംതൃപ്തി നൽകിയെന്ന് കമ്പനി വിശദീകരിക്കുന്നു. പരാതികൾ സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയിൽ നിന്ന് വിശദീകരണം
കൊച്ചി: മാനസികാരോഗ്യ നിയമമുള്‍പ്പെടെ സാമൂഹികക്ഷേമം മുന്‍നിര്‍ത്തിയുള്ള എല്ലാ നിയമ വ്യവസ്ഥകള്‍ക്കും മുന്‍കാല പ്രാബല്യം നല്‍കാനാകുമെന്ന് ഹൈക്കോടതി. ആത്മഹത്യാശ്രമത്തിനെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് റദ്ദാക്കിയ കോടതി മാനസിക സമ്മര്‍ദങ്ങള്‍ നേരിടുന്നവരെ സമൂഹത്തോട്
കൊല്ലം: കൊല്ലം തേവലക്കരയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ ബാങ്ക് അപ്രൈസർ അറസ്റ്റിൽ. തേവലക്കര സ്വദേശി അജിത്ത് വിജയനെയാണ് വാളയാറിൽ നിന്ന് പിടികൂടിയത്. 87 ലക്ഷത്തോളം രൂപയാണ് ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത്. ഇന്ത്യൻ ബാങ്കിന്‍റെ തേവലക്കര ശാഖയിലെ അപ്രൈസറായിരുന്നു അജിത്ത് വിജയൻ. ഇടപാടുകാരുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ തയാറാക്കിയായിരുന്നു തട്ടിപ്പ്. ആ രേഖ
കൊച്ചി: യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി കൊച്ചിന്‍ കോളേജില്‍ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം. പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ പ്രവേശിപ്പിച്ച കരിവേലപ്പടി ആശുപത്രിയിലും സംഘര്‍ഷം ഉണ്ടായി. ആശുപത്രിയില്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെഎസ് യു പ്രവര്‍ത്തകരെ വീണ്ടും ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബാനര്‍ കെട്ടുന്നതിനെ ചൊല്ലിയാണ് കോളേജില്‍ തര്‍ക്കം
പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കാര്‍ യാത്രികരായ കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക്
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്. മേയർക്കും സച്ചിൻ ദേവ് എംഎഎൽക്കുമെതിരായ രണ്ട് കുറ്റങ്ങൾ പോലീസ് ഒഴിവാക്കി. സച്ചിൻദേവ് എം.എൽ.എ ബസിൽ അതിക്രമിച്ച് കയറിയതിനും തെളിവില്ലെന്ന് പൊലീസ്. മേയർ ആര്യാരാജേന്ദ്രൻ അസഭ്യം പറഞ്ഞതിന് തെളിവില്ലെന്ന് പോലീസ്. കെഎസ്ആർടിസി ഡ്രൈവർ യദു ഹൈഡ്രോളിക് ഡോർ
യാത്രക്കാർക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. ഏറ്റവും ദൈർഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു. 994 കിലോമീറ്റർ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡൽഹിയിൽ നിന്ന് പാട്ന വരെയുള്ള ഈ ട്രെയിൻ 11.5 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. ഉത്സവകാലത്തേക്കുള്ള ഒരു സ്പെഷൽ ട്രെയിൻ ആയാണ് ഇത് എത്തുന്നത്. സ്ലീപ്പർ സൗകര്യത്തിനു പകരം ചെയർ കാർ സീറ്റിങ് ക്രമീകരണമായിരിക്കും ഈ
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ ദുരൂഹത തുടരുന്നു. ദിവ്യ എവിടെയെന്ന ചോദ്യത്തിന് ഭര്‍ത്താവ് വി പി അജിത്തും മറുപടി നല്‍കുന്നില്ല. പി പി ദിവ്യയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ദിവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഇതുവരെയും തയ്യാറായിട്ടില്ല. ദിവ്യ ഒളിവിലെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്. എഡിഎം കെ