എഡിഎം കെ നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴിയെടുത്തത് സിപിഐഎം സര്‍വീസ് സംഘടനാ നേതാവിന്റെ സാന്നിധ്യത്തില്‍. എന്‍ജിഒ യൂണിയന്‍ ഏരിയ സെക്രട്ടറിയും പരിയാരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ ക്ലാര്‍ക്കുമായ പി ആര്‍ ജിതേഷാണ് വകുപ്പ് തല അന്വേഷണ സംഘത്തിന്റെ യോഗത്തിലുള്‍പ്പടെ
പിപി ദിവ്യയെ കാണാനില്ലെന്ന് പരാതി. ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജയദേവാണ് പരാതി നല്‍കിയത്. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നല്‍കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. പൊലീസ് പരാതി സ്വീകരിച്ചു. ‘ദിവ്യ, തിരിനാവ് CRC, സമീപം, ഇരിനാവ് – 670301 എന്ന വിലാസത്തില്‍ താമസിക്കുന്ന ജനപ്രതിനിധിയും മുന്‍ ജില്ലാ പഞ്ചായത്ത്
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യയെ പൊതുവേദിയിൽ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. എഡിഎം നവീൻ ബാബുവിൻ്റെ മരണം അതീവ ദുഃഖകരമാണ്. ഇതുപോലെയുള്ള ദുരന്തം ഉണ്ടാകാതിരിക്കട്ടെയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി
ആലപ്പുഴ തുറവൂരിൽ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ് ആണ് വീടുപൊളിക്കുന്നതിനിടയിൽ ഭിത്തിക്കടിയിൽപ്പെട്ട് മരിച്ചത്. 56 വയസ്സായിരുന്നു. പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പുതിയ വീട് ലൈഫ് പദ്ധതി പ്രകാരം പണിതിരുന്നു. എന്നാൽ പഴയ വീട് അവിടെ നിലന്നിലിരുന്നു അത്
അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു.പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്‌കുമാർ (38) എന്നീ മലയാളികളും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരണപ്പെട്ടത്. ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. അബുദാബി അൽ റിം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലായിരുന്നു ദാരുണമായ സംഭവം
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ ടി വി പ്രശാന്തനെതിരെയുള്ള വകുപ്പുതല അന്വേഷണം തുടങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ ഐഎഎസും സംഘവും കൂടാതെ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോക്ടർ വിശ്വനാഥൻ എന്നിവരും പരിയാരം മെഡിക്കൽ കോളേജിൽ എത്തി. ടിവി പ്രശാന്തൻ പെട്രോൾ പമ്പ് തുടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്വേഷണസംഘം വിശദീകരണം തേടും. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
ആലപ്പുഴ: വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പെയ്ഡ് ടാസ്ക് മുഖാന്തരം 10 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി രാമങ്കരി പൊലീസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തൃശ്ശൂർ ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി തിലേഷ് (40) നെയാണ് രാമങ്കരി പൊലീസ് ഇരിങ്ങാലക്കുടയിലെ ബാറിൽ നിന്ന് പിടികൂടിയത്. നിരവധി സാങ്കേതിക വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ വളരെ സമർത്ഥമായാണ്
കൊച്ചി: എറണാകുളം ജില്ലയിൽ പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പൊലീസിന്റെ മിന്നൽ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ആലുവയിലും കൊച്ചി നഗരത്തിലുമായി നടന്ന റെയ്ഡുകളിൽ 20 പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടവന്ത്രയിൽ നിന്ന് അറസ്റ്റിലായ പെൺവാണിഭ സംഘത്തിലെ മൂന്ന് പേരെയും റിമാൻഡ് ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നഗരത്തിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും നടന്ന പരിശോധനകളിലാണ് 20 പേർ
കൊച്ചി: സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. എം എം ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധി പറയുക. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി
പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍ തുടങ്ങിയവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. വിജേഷ് ഓട്ടോ ഡ്രൈവറാണ്. വിജേഷിനൊപ്പം രമേശും വിഷ്ണും