അരൂർ: ആലപ്പുഴയിൽ മാല മോഷണ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അരൂർ പഞ്ചായത്ത് ഒൻപതാം വാർഡിൽ കിഴക്കേ പണ്ടാരക്കാട്ടിൽ അൻസാർ (44) ആണ് പിടിയിലായത്. തൈക്കാട്ടുശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ താമസക്കാരിയായ രമണിയമ്മയുടെ (77) മാലയാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ മാസം 23നാണ് ഇയാൾ വീട്ടമ്മയുടെ മാല
തന്റെ ഭാര്യ വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള ഒരാളാണെന്ന് പി സരിൻ. ഭർത്താവിന് വലിയ വരുമാനം ഇല്ലാത്തതുകൊണ്ട് കുടുംബം നോക്കുന്നത് സൗമ്യയാണ്. തിരക്കുകൾ കാരണം സൗമ്യയ്ക്ക് ഇവിടേക്ക് വരാൻ പറ്റാത്തതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സൗമ്യയും പങ്കെടുക്കും. സൗമ്യയ്ക്ക് ഉണ്ടായ വേട്ടയാടലുകളിൽ നിലപാട് വ്യക്തമാക്കും. കോൺഗ്രസ്സ് പ്രവർത്തകർ
ന്യൂഡൽഹി: ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണി(19)യാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിൽനിന്നാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സോണിയുടെ കാമുകൻ സലീം ഒരു സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ
ന്യൂഡല്‍ഹി: കേരളത്തിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജോതിനാഥ് ഐഎഎസിനെ നിയമിച്ചു. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് ഒടുവില്‍ പ്രണബ് ജോതിനാഥിനെ നിയമിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ചുമതല വഹിക്കേണ്ട മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട്
പാലക്കാട്: മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിൽ കോടതി ഇന്ന് ശിക്ഷാവിധി പുറപ്പെടുവിക്കും. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. കേസിൽ അനീഷ് എന്ന അപ്പുവിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ഇന്നലെ
റിലയൻസ് ജിയോക്കും എയർടെലിനും വൊഡഫോൺ ഐഡിയക്കും വരിക്കാരെ വൻതോതിൽ നഷ്ടമായപ്പോഴും തല ഉയർത്തിപ്പിടിച്ച് ബിഎസ്എൻഎൽ. നിരക്കുകളുയർത്തിയ ടെലികോം കമ്പനികളുടെ നിലപാടിന് പിന്നാലെയാണ് കഴിഞ്ഞ രണ്ട് മാസമായി കൊഴിഞ്ഞുപോക്ക് തുടരുന്നത്. ഓഗസ്റ്റിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ജിയോക്ക് 40 ലക്ഷവും എയർടെലിന് 24 ലക്ഷവും വരിക്കാരെ നഷ്ടമായി. വൊഡഫോൺ ഐഡിയക്ക് 18 ലക്ഷം പേരെയാണ് നഷ്ടമായത്.
പാലക്കാട്ട് ആകെ 16 സ്ഥാനാർത്ഥികൾ. പത്രികാ സമർപ്പണം പൂർത്തിയായി. രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ. ആർ രാഹുൽ, രാഹുൽ ആർ മണലടി എന്നിവരാണ് പത്രിക നൽകിയത്. തിരഞ്ഞെടുപ്പിന് മുൻപെ പാലക്കാട് താമസം തുടങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നലെ രാവിലെയായിരുന്നു വീടിന്‍റെ പാല് കാച്ചല്‍. അമ്മ ബീനയാണ് പാലുകാച്ചിയത്. ഇനി രാഹുലിന് ഒരു കല്യാണം അമ്മ പറഞ്ഞു. ഇന്നലെയാണ്
ഒട്ടാവ: കാനഡയിൽ മികച്ച ജീവിതം എന്ന, ഇന്ത്യക്കാരടക്കമുള്ള നിരവധി പേരുടെ സ്വപ്നത്തിന് തിരിച്ചടിയായേക്കാവുന്ന തീരുമാനവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ . അടുത്ത രണ്ട് വർഷത്തിൽ രാജ്യത്തെ കുടിയേറ്റം നിയന്ത്രിക്കാനാണ് ട്രൂഡോ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് ഈ തീരുമാനമെന്നാണ് ട്രൂഡോയുടെ വിശദീകരണം. സമ്പദ്‌വ്യവസ്ഥയെ
തിരുവനന്തപുരം: സിപിഐഎം അടിയന്തര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് രാവിലെ തൃശൂരില്‍ ചേരും. 10 മണിക്ക് സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം. മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന യോഗത്തില്‍ പി പി ദിവ്യക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ചചെയ്യും എന്നാണ് അറിയുന്നത്. ദിവ്യക്കെതിരെ കടുത്ത നടപടി ഉണ്ടാകാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി