ബോണസ് തടഞ്ഞ് വെച്ചിരിക്കുന്നു പി.എഫ് അക്കൗണ്ടിൽ എത്തുന്നില്ല തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് തിരുവല്ലം ടോൾ പ്ലാസയിൽ ജീവനക്കാർ നടത്തിയ സമരം അവസാനിച്ചു. കമ്പനിയുമായി നടത്തിയ ചർച്ചയിൽ പരിഹാരമായെന്ന് ജീവനക്കാർ. ഈ മാസം 30- ന് ബോണസും 10 ദിവസത്തിനുള്ളിൽ PF, ESI പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കമ്പനി
എ ഡി എം ബാബുവിന്റെ ആത്മഹത്യാ കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി 11 ദിവസം പിന്നിടുമ്പോഴും പി പി ദിവ്യയെ തൊടാതെ പോലീസ്. മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്. കീഴടങ്ങേണ്ടതില്ലെന്നാണ് ഒളിവില്‍ കഴിയുന്ന പി പി ദിവ്യയുടെയും നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി
കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരെയും ജമാഅത്ത് ഇസ്‌ലാമിക്കെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതര ജനാധിപത്യത്തോട് ഇരു കൂട്ടര്‍ക്കും എതിര്‍പ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇരു സംഘടനകളെയും ഒരേ കണ്ണുകളോടെ കാണുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പി ജയരാജന്റെ ‘കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം’ എന്ന പുസ്തകത്തിന്റ പ്രകാശന
തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ക്കുള്ള മസ്റ്ററിങിനായുള്ള സമയപരിധി നീട്ടി. നവംബര്‍ അഞ്ചുവരെ മസ്റ്ററിങ് നടത്താമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഒക്ടോബര്‍ 25ന് മസ്റ്ററിംഗിനുള്ള സമയം അവസാനിച്ചിരുന്നു, അതാണിപ്പോള്‍ നവംബര്‍ അഞ്ചുവരെ നീട്ടിയിരിക്കുന്നത്. മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡിലുള്ള 16 ശതാനത്തോളം പേര്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിർത്തിയിട്ടില്ലെന്ന് സിപിഐഎം നേതാവ് പി.കെ ശശി. ഡോ പി സരിൻ മികച്ച സ്ഥാനാർഥിയാണ്. പ്രചാരണ പരിപാടികളിൽ സരിനൊപ്പം പങ്കെടുക്കുമെന്നും പി.കെ ശശി വ്യക്തമാക്കി. താൻ ആരുടെയും ശത്രുവല്ല. പാർട്ടി അനുവാദമില്ലാതെ വിദേശ യാത്ര പോവാൻ കഴിയില്ല. ഉപതെരഞ്ഞെടുപ്പിന് മുമ്പേ യാത്ര തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തി . ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പുതുക്കോട്ട താലൂക്കിലെ മേല പുലവൻകാട് ഗ്രാമത്തിലെ ഒരു ടാങ്കിൽ നിന്ന് തിങ്കളാഴ്ചയാണ് കല്ലിൽ നിർമ്മിച്ച നാലടി ഉയരവും 500 കിലോയോളം ഭാരവുമുള്ള ശിവലിംഗം കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ശിവലിംഗം കണ്ടതോടെ വിവരം ഗ്രാമവാസികൾ
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള വിവാദങ്ങൾക്കിടെ തിരിച്ചുവരവിന് ഒരുങ്ങി താര സംഘടനയായ അമ്മ. സർക്കാർ വിളിച്ച സിനിമാ നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ അഡ്ഹോക് കമ്മിറ്റി യോഗത്തിൽ തീരുമാനം. 29ന് താര സംഘടനയെ പ്രതിനിധീകരിച്ച് എട്ടു പേര്‍ പങ്കെടുക്കും. യോഗത്തില്‍ സംഘടനയുടെ ഇന്‍ഷുറന്‍സ് പുതുക്കി. കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ച് അംഗങ്ങൾക്ക് കത്തയച്ചു. ആശയവിനിമയം വൈകിയതിന്
എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ സസ്‌പെൻഡ് ചെയ്ത ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്. അവധിയിലായിരുന്ന പ്രശാന്തൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി. സർക്കാർ ജീവനക്കാരനായിരിക്കെ ഇയാൾ സ്വകാര്യ ബിസിനസ്സ് സംരംഭത്തിൽ ഏർപ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും
കൊച്ചി: കൂറുമാറുന്നതിനായി എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിന് പിന്നാലെ എന്‍സിപിയില്‍ പ്രതിസന്ധി. സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കായുടെ മൗനത്തില്‍ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തി. മന്ത്രിമാറ്റത്തില്‍ ഉത്സാഹം കാണിക്കുന്ന പി സി ചാക്കോ കോഴ വാഗ്ദാനം അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്നാണ് വിമര്‍ശനം. എന്‍സിപി സംസ്ഥാന ഭാരവാഹികളുടെ
തിരുവനന്തപുരം:വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തിയ കേസിലെ മൂന്ന് പ്രതികൾക്കും 28 വര്‍ഷം കഠിനതടവും പിഴയും. തമിഴ്നാട് തൂത്തുകുടി സ്വദേശി ആന്റണി റോസാരി റൊണാൾഡോ(45), ഇടുക്കി പാണ്ടിപ്പാറ മണിച്ചിറയ്ക്കൽ വീട്ടിൽ ബിനോയ് തോമസ് (50), ഇടുക്കി തങ്കമണി എട്ടാം മൈൽ സ്വദേശി എൻ ഗോപി (74) എന്നിവരെയാണ് ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ്