രാജസ്ഥാനിലെ സികാറിൽ ബസപകടത്തിൽ പെട്ട് യാത്രക്കാരടക്കം 12 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജയ്പൂറിലെ ആശുപത്രിയിലേക്കും സികാറിലെ എസ്കെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സലസറിൽ ബസ് മേൽപ്പാലത്തിൻ്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലക്ഷ്മൺഗഡിൽ ഒരു വളവിലൂടെ പോകുമ്പോഴാണ്
കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കും. തലശ്ശേരി സെഷന്‍സ് കോടതിയിലാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക. പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം. ജാമ്യാപേക്ഷയ്‌ക്കെതിരെ നവീന്റെ മഞ്ജുഷ കക്ഷിചേരും.
ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ശേഷമുള്ള ഈ ദീപാവലി ഏറെ വിശേഷപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ശേഷമുള്ള ഈ ദീപാവലി ഏറെ വിശേഷപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വർഷങ്ങൾക്ക് ശേഷമാണ് ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ ദീപാവലി ആഘോഷിക്കുന്നത്. ഇത്തരമൊരു ദീപാവലിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ എല്ലാവരും ഭാഗ്യവാന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റോസ്ഗാർ മേളയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുകയായിരുന്നു
പി പി ദിവ്യ ഒളിവില്‍ കഴിയവേ രഹസ്യ ചികിത്സ നല്‍കിയെന്ന് പരാതി. ദിവ്യയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഡിജിപിക്ക് പരാതി നല്‍കി. പൊതുപ്രവര്‍ത്തകന്‍ കുളത്തൂര്‍ ജയ് സിംഗാണ് പരാതിക്കാരന്‍. പയ്യന്നൂരിലെ ആശുപത്രിയില്‍ ഇന്നലെ രാത്രി രഹസ്യമായി ചികിത്സ നല്‍കിയതായാണ് പരാതി. ശേഷം ചികിത്സ നല്‍കിയിട്ടില്ലെന്ന് വരുത്തുവാനുള്ള ശ്രമം
ബെംഗളൂരു: മകനെ ബലി നൽകാൻ ശ്രമിക്കുന്ന ഭർത്താവിൽ നിന്നും സംരക്ഷണം ലഭിക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനിൽ. ബെംഗളൂരുവിലാണ് സംഭവം. ഭർത്താവ് മകനെയും തന്നെയും ഉപദ്രവിക്കാറുണ്ടെന്നും മകനെ ബലി നൽകാൻ ശ്രമിക്കുകയാണെന്നും യുവതി ആരോപിച്ചു. സംഭവത്തിൽ സദ്ദാം എന്നയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പണവും ഐശ്വര്യവും വരാൻ മകനെ ഭർത്താവ് ബലി നൽകാൻ
പിപി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതില്‍ ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പൊലീസ് അന്വേഷണം കാര്യക്ഷമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജുഷ വ്യക്തമാക്കി. നേരത്തെ, തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കിട്ടണമെന്നും മഞ്ജുഷ പ്രതികരിച്ചിരുന്നു. അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു. പൊലീസ്
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. പയ്യന്നൂരില്‍ വച്ചാണ് പി പി ദിവ്യ കീഴടങ്ങിയത്. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന ഘട്ടത്തിലാണ് ദിവ്യയുടെ കീഴടങ്ങല്‍. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ
കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. വെടിക്കെട്ട് നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ക്ഷേത്രത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പടക്കപുരയും കാണികളും തമ്മിൽ അകലം ഉണ്ടായിരുന്നില്ല. അഞ്ഞൂറ്റമ്പലം
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ സദാചാര ഗുണ്ടായിസമെന്ന് പരാതി. ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യം ചെയ്തെത്തിയ സംഘം മര്‍ദിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പൊലീസില്‍ പരാതി നൽകിയത്. കസിൻ സഹോദരനോട് സംസാരിച്ചതിന് കുറച്ചാളുകൾ അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നുമാണ് പരാതി. ഇന്ന് വൈകിട്ട് സ്കൂൾ വിട്ട ശേഷം ആയിരുന്നു സംഭവം. വിദ്യാർത്ഥിനിയും കുടുംബവും
ഇടുക്കി: ഇടുക്കിയിലെ രാജാക്കാട് മൂന്നുറേക്കറിലുള്ള ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഏലയ്ക്ക മോഷ്ടിച്ച കേസിലെ രണ്ടു പേരെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ മല്ലിംഗാപുരം കർണരാജ, മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19നാണ് മുന്നൂറേക്കർ ഓമ്പളായിൽ എസ്റ്റേറ്റിന്‍റെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന 52 കിലോ തൂക്കം വരുന്ന ഒരു