മലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ്‌നെ (43) മരിച്ച നിലയില്‍ കണ്ടെത്തി. പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയില്‍ എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ഫ്‌ളാറ്റില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പമ്പള്ളിനഗറില്‍
മലപ്പുറം പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍. പരിഭ്രാന്തരായ ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. രാത്രി 9:30 ഓടെയാണ് സംഭവം. ശബ്ദം കേട്ട ജനങ്ങള്‍ ആശങ്കയിലായി. ഭൂമിക്കടിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയും ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ അറിയിച്ചു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ഇന്നലെ രാത്രി തന്നെ പ്രദേശത്തെ ആളുകളെ
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈകോടതി പ്രത്യേക ബെഞ്ച് പരിഗണിക്കും. കേന്ദ്ര സഹായം ലഭിക്കാത്തത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും. വയനാട് ലോക് സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പുന്നരദിവാസത്തെ ബാധിക്കരുത് എന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ദുരിതബാധിത്തര്‍ സമര മുന്നറിയിപ്പ് നല്‍കിയ
പാലക്കാട്: കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ സുജി മോൾക്ക് 1 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി വിധിച്ചിട്ടുണ്ട്. 2017 ഡിസംബർ നാലിന് യാക്കര മലബാർ ആശുപത്രിയിൽ വെച്ച് കഞ്ചാവ് ബാഗിൽ നിന്നും കണ്ടെടുത്ത കേസിൽ പാലക്കാട് സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി ഡി സുധീർ
മണ്ണാർക്കാട്: വെൽഡിങ്ങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മണ്ണാർക്കാട് വടക്കുമണ്ണം വടക്കേപ്പുറത്ത് രാജേഷ് (39) ആണ് മരിച്ചത്. വെൽഡറായിരുന്ന രാജന് ജോലി സ്ഥലത്ത് നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ഉടൻ തന്നെ വട്ടമ്പലം മദർ കെയർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്
കൊല്ലം: കരുനാഗപ്പള്ളിയിൽ വ്യാജ ലേബൽ പതിച്ച 110 ലിറ്റർ വ്യാജ മദ്യം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കാപ്പിൽ സ്വദേശികളായ ഹാരി ജോൺ, അമിതാഭ് ചന്ദ്രൻ എന്നിവരാണ് പ്രതികൾ. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ലതീഷ് എസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 10 ലിറ്റർ വ്യാജ മദ്യം പിടികൂടുകയും തുടർന്ന് നടന്ന
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു തെറ്റ് പറ്റിയെന്ന് അറിയിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി. ചടങ്ങിന് ശേഷം കളക്ടറുടെ ചേംബറില്‍ എത്തിയാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറയുന്നത് അഴിമതി നടത്തിയെന്നാണെന്ന് കരുതാനാവില്ല എന്ന് കോടതി പറഞ്ഞു. അതേസമയം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍
തൃശൂർ: തൃശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. തലോർ വടക്കുമുറിയിൽ കുടുംബവഴക്കിനെ തുടർന്നാണ് സംഭവം. തലോർ പൊറത്തൂർ വീട്ടിൽ ജോജു(50) ഭാര്യ ലിഞ്ചു(36) എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച മക്കൾ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. വഴക്കിന് പിന്നാലെ ലിഞ്ചുവിനെ ജോജു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ടെറസിൽ ജോജു തൂങ്ങിമരിക്കുകയായിരുന്നു. ലിഞ്ചുവിന്റെ
രാജ്യത്തെ പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മീഷൻ തുക പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചു. പെട്രോൾ, ഡീസൽ അടക്കം ഇന്ധന വില വർധിപ്പിക്കാതെയാണ് തീരുമാനം. ഒരു കിലോ ലിറ്റർ പെട്രോളിന് 1868.14 രൂപയും 0.875 ശതമാനം കമ്മീഷനുമാണ് ഇനി ഡീലർമാർക്ക് ലഭിക്കുക. ഡീസലിന് കിലോ ലിറ്ററിന് 1389.35 രൂപയും 0.28 ശതമാനം കമ്മീഷനും ലഭിക്കും. കഴിഞ്ഞ ഏഴ് വർഷമായി ഇന്ധന വിതരണ ഡീലർമാർ തങ്ങളുടെ വരുമാനം
കേന്ദ്ര സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് ഇനി മുതൽ 70 വയസിന് മുകളിൽ പ്രായമുള്ളവർക്കും ലഭിക്കും. ഈ പ്രായക്കാർക്ക് ആയുഷ്‌മാൻ വേ വന്ദന കാർഡ് ഉയോഗിച്ച് പദ്ധതിയിൽ അംഗമാകാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിലും ബംഗാളിലും ഈ സേവനം ലഭിക്കില്ലെന്നും ഇവിടങ്ങളിലെ സർക്കാർ കേന്ദ്ര പദ്ധതിക്കെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു. ആശുപത്രിയിൽ