മൂവാറ്റുപുഴ: പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതൽ കണ്ടെത്തലുമായി അന്വേഷണ സംഘം. സിഎസ്ആർ ഫണ്ടിൻ്റെ മറവിൽ വാഹന തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണനെതിരെ കൂടുതൽ പരാതികൾ ലഭിച്ചു. മൂവാറ്റുപുഴയിൽ മാത്രം ഇയാൾ നടത്തിയത് ഒമ്പത് കോടി രൂപയുടെ
ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ‘ഉന്നതകുലജാതര്‍’ വരണമെന്ന പ്രസ്താവന പിന്‍വലിക്കുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാവിലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിശദീകരണവും ഇഷ്ടപ്പെടില്ലെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷന് സമീപം ഒഴിഞ്ഞ പറമ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കൊല്ലപ്പെട്ടത് മലപ്പുറം കാരാട് സ്വദേശിയെന്നാണ് സൂചന. കൊലപാതകത്തിൽ പ്രതി എന്ന് സംശയിക്കുന്ന മലപ്പുറം വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഫറോഖ് പൊലീസ് പ്രതിയെ ചോദ്യം ചെയ്ത ശേഷമാകും കൊലപാതകത്തെ
തിരുവനന്തപുരം: തലസ്ഥാനത്ത് ബോംബ് ഭീഷണി. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. മനുഷ്യ ബോംബ് 2.30-ന് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയിൽ സന്ദേശമെത്തിയത്. മാധ്യമ സ്ഥാപനങ്ങളിലുൾപ്പെടെ രാവിലെയോടെയാണ് ഈ സന്ദേശമെത്തിയത്. ഹോട്ടലിലെ അതിഥികളുടെ
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പോലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്. ബോട്ടിന്റെ വില തുകയായ മുപ്പത്തിയൊന്‍പതര ലക്ഷം രൂപ ഇതുവരെ ബോട്ട് നിര്‍മ്മിച്ച കമ്പനിയ്ക്ക് പൊലീസ് നല്‍കിയിട്ടില്ല. ഇതോടെ ബോട്ടിന്റെ സര്‍വീസിങ്ങ് നടത്താന്‍ കമ്പനി വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് പുതിയ ബോട്ട് കരയ്ക്കായത്. ബോട്ട് നിര്‍മ്മിച്ച തുക
മധ്യവർഗ്ഗത്തിന്റെ യാചനകൾ ഇന്ത്യൻ ചരിത്രത്തിൽ പരിഗണിക്കപ്പെട്ട ബജറ്റ് ആണ് ഇന്നലത്തേതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം കേരളത്തിൽ തിരിഞ്ഞ് നോക്കിയില്ല എന്നാണ് പറഞ്ഞത്. അസത്യ പ്രചാരണം പാർലിമെന്റിൽ പ്രതിപക്ഷത്തിന് മുതൽകൂട്ട് ആകുന്നു. ഈ വർഷവും ബജറ്റിൽ ടൂറിസത്തിനായി പ്രഖ്യാപനം ഉണ്ട്. ഇപ്പോൾ ചോദിക്കുന്നത് എയിംസ് ആണ്. എയിംസ് വരും. വെറുതെയാണ് ഒന്നുമില്ല, ഒന്നുമില്ല, ഒന്നും
ആലപ്പുഴ മാന്നാർ ചെന്നിത്തലയിൽ വൃദ്ധരായ അച്ഛനമ്മമാരെ ചുട്ടുകൊന്ന കേസിലെ പ്രതി വിജയനെ ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പ്രതിയുമായി പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു പ്രതിയെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. വൃദ്ധ ദമ്പതികളായ കോട്ടമുറിയിൽ 92 കാരൻ
കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എ ഡി എമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമാണെന്നത് സത്യമാണ്, അതുകൊണ്ടാണ് തെറ്റാണെന്ന് പാർട്ടി പറഞ്ഞത്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും പാർട്ടിക്കുള്ളതെന്ന് അദ്ദേഹം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പറഞ്ഞു. പിപി ദിവ്യ നവീൻ ബാബുവിന് നൽകിയ
മുകേഷിന്റെ കാര്യത്തില്‍ കോടതി തീരുമാനം എടുക്കട്ടെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റപത്രം ആര്‍ക്കെതിരെ ആണെങ്കിലും കൈകാര്യം ചെയ്യേണ്ടത് കോടതിയാണ്. കോടതി നിലപാട് സ്വീകരിക്കുമ്പോള്‍ ആലോചിക്കാം – അദ്ദേഹം വ്യക്തമാക്കി. മുകേഷിന്റെ കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ശരിയായ നിലപാട്
മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍. മഞ്ചേരി പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ മരിച്ചത്. വിഷ്ണുജയെ സൗന്ദര്യം കുറവെന്ന് പറഞ്ഞ് ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. 2023 മെയിലാണ് വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം