Home Articles posted by Editor (Page 207)
Kerala News

മലയാളി അധ്യാപികയെ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി

മലയാളി അധ്യാപികയെ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന് തമിഴ്നാട് എസ് ഇ റ്റി സി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയെ വിളിച്ചാണ് എസ് ഇ റ്റി സി അധികൃതർ വിവരം അറിയിച്ചത്. എന്നാൽ അച്ചടക്ക നടപടിയും കണ്ടക്ടറുടെ പേരും അധികൃതർ
India News Top News

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. പന്നർ മേഖലയിലാണ് വെടിവെപ്പ് നടത്തിയത്. ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം നടത്തിയത്. മേഖലയിൽ സൈനിക നടപടി പുരോഗമിക്കുന്നതായാണ് വിവരം. നേരത്തെ ബുദ്‌ഗാം ജില്ലയിലെ മസഹാമ മേഖലയിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഭീകരരുടെ വെടിയേറ്റിരുന്നു.ഉത്തർപ്രദേശിൽ നിന്നുള്ള
Kerala News

കർണാടകയിൽ മലമുകളിലെ ക്ഷേത്രത്തിൽ അപകടം.

കർണാടകയിൽ മലമുകളിലെ ക്ഷേത്രത്തിൽ അപകടം. ചിക്കമംഗളൂരുവിൽ തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീണു. ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താത്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീർത്ഥാടകരെത്തിയത്. ഇന്നലെ ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. മലയിൽ നിന്ന് കാൽ വഴുതി വീണും, തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരിക്കേറ്റു.
Kerala News

SSLC പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മാർച്ച് 3 മുതൽ 26 വരെ

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. 72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും. ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ നടക്കുമെന്ന് മന്ത്രി വി
Kerala News

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍.

കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പൊലീസ് കസ്റ്റഡിയില്‍. ഇന്ന് വൈകീട്ട് 5 മണിവരെയാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ വിട്ടത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ
India News

ദീപാവലി രാത്രിക്ക് ശേഷം ഡൽഹി ഉണരുന്നത് വിഷപുക മൂടിയ അന്തരീക്ഷത്തോടെ

ദീപാവലി രാത്രിക്ക് ശേഷം ഡൽഹി ഉണരുന്നത് വിഷപുക മൂടിയ അന്തരീക്ഷത്തോടെയാണ്. നോയിഡ ഗുരുഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു.ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.ഡൽഹി ആനന്ദ് വിഹാറിൽ വായു ഗുണനിലവാരസൂചിക 385 രേഖപ്പെടുത്തി. പ്രവചിച്ച തരത്തിൽ മലിനീകരണം ഉയർന്നിട്ടില്ല, ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിൽ
Kerala News

അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റു.

അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചുമതലയേറ്റു. മഹല്ല് കമ്മിറ്റിയാണ് സാദിഖലി തങ്ങളെ നിശ്ചയിച്ചത്. ഖാസി സ്ഥാനം വഹിക്കാനുള്ള പാണ്ഡിത്യം ഇല്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പരാമർശത്തിന് പിന്നാലെയാണ് സാദിഖലി തങ്ങൾ ചുമതലയേറ്റത്. നിങ്ങള്‍ നന്മയുടെ കാര്യം പറയുക. സമസ്തയിലെ പുതിയ വിവാദങ്ങൾ നിർഭാഗ്യകരമാണെന്നും പെട്ടന്ന് പരിഹരിക്കപ്പെടെട്ടേയെന്നും
Kerala News

തിരുവനന്തപുരത്ത് സ്കൂട്ടർ മോഷണ സംഘത്തെ കൻോൺമെന്റ് പൊലിസ് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂട്ടർ മോഷണ സംഘത്തെ കൻോൺമെന്റ് പൊലിസ് പിടികൂടി. അഞ്ചു പേരടങ്ങുന്ന സംഘത്തിൽ നാല് പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളാണ് പ്രതികളെ പിടികൂടിയപ്പോള്‍ തെളിഞ്ഞത്. പാളയം സാഫല്യം കോംപ്ലക്സിന് സമീപം വച്ചിരുന്ന ഒരു സ്കൂട്ടർ മോഷണം പോയ അന്വേഷണത്തിലാണ് മോഷണ സംഘത്തെ പിടികൂടിയത്. മുമ്പും മോഷണക്കേസിൽ പ്രതിയായ
India News

വീട്ടുജോലിക്ക് നിന്ന പതിനഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഐടി കമ്പനി ജീവനക്കാരായ ദമ്പതികൾ അറസ്റ്റിൽ

സേലം:  വീട്ടുജോലിക്ക് നിന്ന പതിനഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഐടി കമ്പനി ജീവനക്കാരായ ദമ്പതികൾ അറസ്റ്റിൽ. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശികളെയാണ് സേലം പൊലീസ് അറസ്റ്റ് ചെയ്തത്.  41കാരനായ അവിനേഷ് സാഹുവും 37കാരിയായ അശ്വിൻ പട്ടേലുമാണ് പിടിയിലായത്. ബെംഗളൂരുവിൽ വച്ച് നടന്ന കൊലപാതകത്തിന് ശേഷം, മൃതദേഹം സ്യൂട്ട്കേസിലാക്കി സേലത്തെ പാലത്തിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
Kerala News

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു; 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്.

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ നേരത്തെ കൊച്ചിയിൽ 1749 രൂപയായിരുന്ന ഒരു സിലിണ്ടറുടെ വില 1810 രൂപ 50 പൈസയായി ഉയർന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവില്ല.