കാസര്‍ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് മരിച്ചത്. 38 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് സന്ധ്യയോടെയാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. സന്ദീപിന് 80
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും. രാത്രി വൈകിയും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയില്‍ മഴക്കെടുതികള്‍ ഉണ്ടായി.
കൊല്ലം: കൊല്ലം രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. മരുത്തടി കന്നിമേൽ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. പ്രദീപ് കുമാറും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഇരുവരും പുറത്തിറങ്ങി രക്ഷപ്പെട്ടു. വാഹനം പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗറിലെ ഖന്യാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് വെറും മണികൂറുകൾക്ക് ശേഷമാണ് അനന്തനാഗിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ
ഉത്തർപ്രദേശിലെ ഹാമിർപൂരിൽ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. മാതാപിതാക്കൾ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ ചോരക്കുഞ്ഞാണ് തിരികെ ജീവിതത്തിലേക്ക് മടങ്ങേയെത്തിയത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ജന്മാഷ്ടമി ദിനത്തിൽ കണ്ടെത്തിയ കുഞ്ഞിന് കൃഷ്ണ എന്ന് പേരിട്ടു. മരത്തിൽ തങ്ങിനിന്ന കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ 13 പ്രതികളെ വെറുതെവിട്ടു. മൂന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. എം.വി.മർഷൂക്ക്(40) ആണ് മൂന്നാം പ്രതി. അശ്വിനി കുമാർ കൊല്ലപ്പെട്ട് 19 വർഷത്തിന് ശേഷമാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറഞ്ഞിരിക്കുന്നത്. മൂന്നാം പ്രതിയൊഴികെയുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടിരിക്കുന്നുവെന്ന വിലയിരുത്തലിലാണ്
മധ്യപ്രദേശിലെ ഡിന്‍ഡോരി ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഭര്‍ത്താവിന്റെ രക്തം അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊണ്ട് നിർബന്ധിപ്പിച്ച് തുടപ്പിച്ച് ആശുപത്രി അധികൃതര്‍. ഭൂമി തർക്കത്തിന്റെ പേരിലുണ്ടായ വാക്കേറ്റത്തിനിടെയാണ് ശിവരാജിന് വെടിയേൽക്കുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ശിവരാജിനെ കൂടാതെ പിതാവായ ധരം സിംഗ്
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു. കേരള എക്‌സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. തമിഴ്‌നാട് സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. കരാര്‍ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂരിനും ചെറുതുരുത്തിക്കുമിടയിലാണ് അപകടമുണ്ടായത്. ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പൊടുന്നനെ ട്രെയിന്‍ എത്തുകയായിരുന്നു. സാധാരണരീതിയില്‍
കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് തിരൂർ സതീശിന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. കഴിഞ്ഞദിവസമാണ് തീരൂർ സതീശന് ഭീഷണി കോളുകൾ എത്തിയത്. തുടർന്നാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലേമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും