ഇടുക്കി: ഇടുക്കി ഉപ്പുതറക്ക് സമീപം തോട്ടിൽ ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തേയില തോട്ടത്തിന് സമീപമുള്ള തോട്ടിലാണ് ശരീരഭാഗങ്ങൾ ഒഴുകിയെത്തിയ നിലയിലാണ് കണ്ടെത്തിയത്. തോട്ടിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ മൂന്നു മാസം മുമ്പ് കാണാതായ ഉപ്പുതറ
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കേരള ഡെവലപ്‌മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) സജ്ജീകരിച്ചിട്ടുള്ള റോബോട്ടിക് ഗെയ്റ്റ് റീഹാബിലിറ്റേറ്റർ (ജി-ഗെയിറ്റർ) കഴിഞ്ഞ ഒരു വർഷമായി നിരവധി രോഗികൾക്ക് ആശ്വാസമേകി. മസ്തിഷ്‌കാഘാത ചികിത്സ പൂർത്തിയാക്കി മൂന്ന് മാസം കഴിഞ്ഞതും സ്വന്തമായി എഴുന്നേറ്റു നിൽക്കാൻ കഴിയുന്നതുമായ രോഗികൾക്കാണ് മിതമായ നിരക്കിൽ ഗെയ്റ്റ്
ഇടുക്കി: വീടിനുള്ളിൽ അലമാരക്ക് മുകളിൽ രാജവെമ്പാലയെ കണ്ടത് പരിഭ്രാന്തി പരത്തി. ഒടുവിൽ വനപാലകരെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടതോടെയാണ് ആശങ്കയൊഴിഞ്ഞത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏഴുകമ്പി വാളിയപ്ലാക്കല്‍ ജെയിംസിന്റെ വീടിനുള്ളിലാണ് രാജവെമ്പാല കയറിയത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടുകാർ രാജവെമ്പാലയെ വീട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ വനപാലകരെ വിവരം അറിയിച്ചു.
മാന്നാര്‍: ആലപ്പുഴ ജില്ലയിൽ മാന്നാറില്‍ തെരുവ് നായ ആക്രമത്തിൽ വിദ്യാർഥിനിയുൾപ്പെടെ നാല് പേർക്ക് പരിക്ക്. കുട്ടമ്പേരൂർ കാട്ടിൽത്തറയിൽ വിപിന്റെ മകൾ വിദ്യാർത്ഥിനിയായ നിള, വാതല്ലൂർകാട്ടിൽ ശാന്ത കുമാരി, രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് നായ്ക്കളുടെ കടിയേറ്റത്. മാന്നാർ മുട്ടേൽ ഇംഗ്ഷന് സമീപത്തുവെച്ചാണ് ഇന്ന് രാവിലെ 10ന് അന്യ സംസ്ഥാന തൊഴിലാളികളെയും ഉച്ചക്ക് 1.30 നു
ഇടുക്കി: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പടയപ്പ എന്ന കാട്ടാന മറയൂരിന് സമീപം തലയാര്‍ മേഖലയില്‍ വീണ്ടും എത്തി. തലയാറില്‍ തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ കയറിയിറങ്ങി രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തു. ഇതോടെ തലയാറിലെ തോട്ടം തൊഴിലാളികള്‍ക്ക് രാത്രി മുഴുവനും ഉറക്കമില്ലാതെ ആയിരിക്കുകയാണ്. മൂന്നാര്‍, മാട്ടുപ്പെട്ടി മേഖലയിലാണ്
നാഗര്‍കോവില്‍: പൊലീസ് വേഷത്തില്‍ ബ്യൂട്ടിപാര്‍ലറിലെത്തി ഫേഷ്യല്‍ ചെയ്ത് പണം നല്‍കാതെ മുങ്ങിയ യുവതി പിടിയില്‍. തമിഴ്‌നാട് നഗര്‍കോവിലാണ് സംഭവം. തേനി പെരിയപാളയം സ്വദേശിയായ അബി പ്രഭയാണ് (34) പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സബ് ഇന്‍സ്‌പെക്ടര്‍ എന്നവകാശപ്പെട്ടാണ് യുവതി ബ്യൂട്ടിപാര്‍ലറില്‍ എത്തിത്. പാര്‍വതിപുരം ചിങ്കാരതോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി
ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു. രേവണ്ണയുടെ ഡിഎന്‍എ അതിജീവിതയുടെ വസ്ത്രത്തില്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം പറയുന്നു. പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ അതിജീവിത ധരിച്ച അടിവസ്ത്രമാണ് പൊലീസ്
തൃശൂരിന് പുറമേ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചെന്ന് ധർമരാജന്റെ മൊഴി. കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും കുഴൽപ്പണം എത്തിച്ചു. ബിജെപി ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണന് തളിയിൽ വച്ച് രണ്ടര കോടിയും ആലപ്പുഴ മേഖലാ സെക്രട്ടറി പത്മകുമാറിന് ഒന്നര കോടി രൂപയും കൈമാറി. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്കായും പണം എത്തിച്ചിട്ടുണ്ട് എന്ന് ധർമ്മരാജന്റെ മൊഴി. കോന്നിയിൽ കെ
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പൊലീസിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷിച്ചു. 2023 ജനുവരി 30നാണ് കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തിട്ടും കേസിൽ അന്തിമ റിപ്പോർട്ട് ഇഡി സമർപ്പിച്ചിട്ടില്ല. ECIR 11/2023 എന്ന നമ്പരിൽ FIR രജിസ്റ്റർ ചെയ്തായിരുന്നു ഇഡിയുടെ അന്വേഷണം 2023 ജനുവരി 30നാണ് കൊച്ചി യൂണിറ്റ് കൊടകര കേസിൽ രജിസ്റ്റർ ചെയ്തത്.
ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ ഉടന്‍ ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുടെ അനുനയ നീക്കം പാളിയതിനെ തുടര്‍ന്നാണ് സന്ദീപ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ബിജെപിയില്‍ തുടരാന്‍ മാനസികമായി തനിക്ക് സാധിക്കില്ലെന്ന് സന്ദീപ് ഉറപ്പിച്ച് നേതാക്കളോട് പറഞ്ഞുകഴിഞ്ഞെന്നാണ് വിവരം. ബിജെപിയില്‍ താന്‍ അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന്‍ പറ്റില്ലെന്നുമാണ്