മലപ്പുറം: വയനാട്ടിലേത് അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയാണ് പ്രിയങ്ക ഗാന്ധിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നിലപാടും ജമാഅത്തെ ഇസ്‌ലാമി സ്വീകരിക്കുന്ന നിലപാടും എന്താണെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം എടവണ്ണയിൽ
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളായ കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ ബഹുമുഖപ്രതിഭയാണ് കമൽഹാസൻ. പ്രേക്ഷകരെ വിസ്മയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും വരെ ഇന്ത്യനും വരെ. നടനായി മാത്രമല്ല,
പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിന് എതിരെ സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിപിഐഎമ്മിന്റെ പരാതിയിൽ നിയമോപദേശം തേടാനാണ് പൊലീസിന്റെ നീക്കം. സംഭവത്തിൽ ദുരുഹതയില്ലെന്ന് പ്രാഥമിക നിഗമനം. കൂടുതൽ തെളിവുകൾ ലഭിച്ചാൽ കേസെടുത്തേക്കും.
തമിഴ് ആചാരപെരുമയുടെ ഓര്‍മ്മയുണര്‍ത്തി ഇന്ന് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയാണ് ഇത്തവണ കൽപ്പാത്തി രഥോത്സവം നടക്കുന്നത്. രഥോത്സവത്തിന്റെ പ്രധാന ചടങ്ങ് നടക്കുന്നതിനാൽ വോട്ടെടുപ്പ് ഈ മാസം ഇരുപതിലേക്ക് മാറ്റിയിരുന്നു. പ്രമുഖ സ്ഥാനാർത്ഥികൾ എല്ലാവരും രാവിലെ ക്ഷേത്രത്തിൽ എത്തും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര
കൊച്ചി: അറക്കപ്പടി വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയ് ആണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കള്ളനെ പിടികൂടിയത്. സ്ഥിരം കള്ളനാണ് അയ്യമ്പുഴ സ്വദേശിയായ ബിനോയ്. അറക്കപ്പടി വില്ലേജ് ഓഫീസിൽ തന്നെ രണ്ട് വട്ടമാണ് ബിനോയ് കയറിയതും മോഷ്ടിച്ചതും. ആദ്യത്തെ മോഷണം ജൂണിലായിരുന്നു. ലാപ്ടോപ്
ആലപ്പുഴ: സാമ്പത്തികത്തട്ടിപ്പു നടത്തിയ പ്രതികൾക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടിൽ ബിജു റാഫേൽ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി എച്ച്. കാംപസ് ഐ സി ക്വാർട്ടേഴ്സിൽ ഷാജി ബെന്നി ഡേവിഡ് എന്നിവരെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ് അജികുമാറിന്റേതാണ് വിധി.
തൃശൂര്‍: തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീഡിയോ കോളിലൂടെ നഗ്ന ശരീരം പ്രദര്‍ശിപ്പിച്ച് സ്ക്രീന്‍ ഷോട്ട് കാണിച്ചാണ് തട്ടിയത്. പ്രതിയുടെ ഫേസ്ബുക്ക്, മെസഞ്ചർ അക്കൗണ്ടുകള്‍ വഴി ഇടപാടുകാരെ തേടുന്നതിന്‍റെ വിവരങ്ങളും പൊലീസിന് കിട്ടി. നാല് കൊല്ലം മുമ്പ് തൃശൂരിലെ വ്യവസായിയെ
ആലപ്പുഴ: ആലപ്പുഴയിൽ ഡ്രൈവിംഗ് ടെസ്റ്റിനിടെ വാഹനത്തിന് തീപിടിച്ചു. റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെയാണ് ബസ്സിന് തീപിടിച്ചത്. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്കൂളിന്റെ ബസ്സിനാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.10 ഓടെയാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ജിനീഷ് എന്ന യുവാവിന്‍റെ ടെസ്റ്റ് നടക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. ടെസ്റ്റ് നടക്കുന്നതിനിടെ
പാലക്കാട്: രാഷ്ട്രീയനേതാക്കൾ താമസിക്കുന്ന ലോഡ്ജിൽ അർധരാത്രിയുണ്ടായ പൊലീസ് പരിശോധനയിൽ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ, ജെബി മേത്തർ എന്നിവർ അടങ്ങുന്ന ഒരു വലിയ നേതൃനിര കൈകോർത്താണ് മാർച്ചിൽ അണിനിരന്നത്. എസ്പി ഓഫീസ് പരിസരത്ത് സമരക്കാരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് അക്രമാസക്തരായ പ്രവർത്തകർ ബാരിക്കേഡ്
താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലിവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍