കോട്ടയം: പാലാ മേവടയിൽ സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. സംഭവത്തിൽ പാലാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു മുൻപ് മീനച്ചിലിൽ നിന്നും കാണാതായ 84 കാരൻ്റയാണോ അസ്ഥികൂടം എന്ന സംശയത്തിലാണ് പൊലീസ്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമെ ഇത് സ്ഥിരീകരിക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ
മലപ്പുറം: എളങ്കൂരിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ പ്രതി പ്രഭിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രഭിനെ റിമാൻഡ് ചെയ്തത്. ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങൾ ആണ് പ്രതിക്ക് എതിരെ ചുമത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ
കൊച്ചി: മിഹിർ അഹമ്മദിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി പൊലീസ്. നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും ഉൾപ്പെടുത്തിയില്ല. അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു ആദ്യം കേസ് എടുത്തിരുന്നത്. അതേസമയം, മിഹിറിൻ്റെ മരണത്തിൽ മാതാപിതാക്കളുടെയും സ്കൂൾ മാനേജ്‌മെന്റിലെ രണ്ടുപേരുടെയും മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
ടിഡിഎഫ് നാളെ പ്രഖ്യാപിച്ച സമരത്തിനെതിരെ മന്ത്രി കെ ബി ഗണേശ് കുമാര്‍. ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കുമെന്നും അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും വിചാരിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. പണിമുടക്കിന് വരണമെന്ന് പറഞ്ഞ് ചിലവര്‍ വിളിക്കുമെന്നും പോകുന്നവര്‍ക്ക് ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തിയതി ശമ്പളം കൊടുക്കമെന്ന നിലയിലേക്ക് സര്‍ക്കാര്‍
മലപ്പുറം തൃക്കലങ്ങോട് പതിനെട്ടുകാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പുതിയത്ത് വീട്ടില്‍ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഷൈമയുടെ വിവാഹം ഉറപ്പിച്ചിരുന്നു. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അയല്‍വാസിയായ 19 വയസുകാരനും ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടനില തരണം തരണം ചെയ്തു ഇന്ന് വൈകുന്നേരം 5.30നാണ് സംഭവം. ഷൈമ ബന്ധു
പിതാവിന്റെ സംസ്കാരത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. മരിച്ചു പോയ പിതാവിന്റെ അന്ത്യ കർമങ്ങൾ നടത്തുന്നതാണ് തർക്കത്തിന് വഴി വെച്ചത്. മധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലാണ് സംഭവം. ഭിന്നാഭിപ്രായം രൂക്ഷമായതോടെ അവരിൽ ഒരാൾ മൃതദേഹം രണ്ട് ഭാഗങ്ങളായി വിഭജിച്ച് പ്രത്യേകം സംസ്‌കരിക്കണമെന്ന് ആവശ്യം ഉന്നയിച്ചു. ഇരുവരും തമ്മിലുള്ള തർക്കം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. താൽ ലിധോര ഗ്രാമത്തിൽ 85
ആദിവാസി വിഭാഗത്തിന്റെ ചുമതല വഹിക്കാന്‍ ഉന്നതകുലജാതര്‍ വരണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ വിനായകന്‍. സുരേഷ് ഗോപിയുടെ കുടുംബ ചിത്രമടക്കം പങ്കുവച്ചാണ് നടന്റെ പ്രതികരണം. അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാന്‍ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമകുല ജാതന്‍ അങ്ങയുടെ പിന്നില്‍ തന്നെയുണ്ടാകും. ജയ് ഹിന്ദ് എന്നാണ്
സംസ്ഥാനത്തെ ചെക്പോസ്റ്റുകളിലെ അഴിമതി തടയാൻ മോട്ടോർ വാഹന വകുപ്പ്. നിലവിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പിൻവലിച്ച് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. ചെക്പോസ്റ്റുകൾ പ്രവർത്തവുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണർ പുതിയ മാനദണ്ഡം പുറപ്പെടുവിച്ചു. ചെക്പോസ്റ്റുകളിൽ അഴിമതി വർധിക്കുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ചെക്പോസ്റ്റുകളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാൻ
കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് പ്രഭിന്‍ വിഷ്ണുജയെ വളരെയധികം അവഹേളിച്ചിരുന്നുവെന്ന് സഹോദരിമാരായ ദിവ്യയും ദൃശ്യയും. കണ്ടാല്‍ പെണ്ണിനെ പോലെ തോന്നില്ലെടക്കം വിഷ്ണുജയോട് പറഞ്ഞിരുന്നുവെന്നും സഹോദരിമാര്‍ പറയുന്നു. ഇത്രയും മാരകമായ പ്രശ്‌നങ്ങളാണ് അനുഭവിച്ചിരുന്നതെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മാത്രമേ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫെബ്രുവരി 13ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. വാഷിംഗ്‌ടൺ ഡി സിയിലാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ട്രംപ് മോദിക്ക് അത്താഴ വിരുന്ന് നൽകാനും സാധ്യതയുണ്ട്. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി ഫെബ്രുവരി 12 ന് വൈകിട്ട് വാഷിംഗ്ടൺ ഡിസിയിൽ എത്തുന്ന മോദി ഫെബ്രുവരി 14 വരെ