ന്യൂഡല്‍ഹി: ഇന്ത്യയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് തീരുമാനമെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രം
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഇന്ത്യ-പാക് സമുദ്രാതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ. പാകിസ്താന്‍ മാരിടൈം ഏജന്‍സി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതോടെയാണിത്. പാക് കപ്പലിനെ പിന്തുടര്‍ന്ന ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ചു. സമുദ്രാതിര്‍ത്തിയിലെ നോ ഫിഷിങ് സോണിലാണ് സംഭവം അരങ്ങേറിയത്. കപ്പല്‍ ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടങ്ങിയെത്തി. ഞായറാഴ്ച
തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം. തിരുച്ചെന്തൂര്‍ സ്വദേശിയായ ആന പാപ്പാന്‍ ഉദയകുമാര്‍ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ ശിശുപാലന്‍ (55) എന്നിവരെയാണ് ആന ചവിട്ടിക്കൊന്നത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ദൈവാന എന്ന ആനയാണ് ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്. പാറശ്ശാല സ്വദേശിയായ
തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്തി പാലക്കാട്ടെ പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. പാലക്കാട് മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സന്ദീപ് വാര്യരും രമേശ് പിഷാരടിയും അണിനിരന്നു. എൽഡിഎഫ് സ്ഥാനാർഥി ഡോ. പി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കാൻ നീക്കം. ഒ പി ടിക്കറ്റിന് 20 രൂപ ഫീസ് ഈടാക്കാനാണ് നീക്കം. നാളെ ചേരുന്ന എച്ച്ഡിഎസ് മീറ്റിംഗിൽ തീരുമാനമുണ്ടായേക്കും. നിലവിൽ ഒ പി ടിക്കറ്റിന് മെഡിക്കൽ കോളജിൽ ഫീസ് ഇല്ല. യോഗത്തിന്റെ അജണ്ടയുടെ പകർപ്പ് ലഭിച്ചു. നേരത്തെ ഫീസ് ഈടാക്കാൻ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി തീരുമാനിച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ കമ്മിറ്റി
ശബരിമലയിൽ ഏഴ് പൊലീസുകാർക്ക് എലിയുടെ കടിയേറ്റു. സന്നിധാനം പൊലീസ് ബാരക്കിൽ ഉറങ്ങുന്നതിനിടെ ആണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഡ്യൂട്ടിക്ക് ശേഷം ബാരക്കിലെത്തി വിശ്രമിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. ഇതിനിടെയാണ് എലിയുടെ കടിയേറ്റത്. ഇവർ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. നിലവിൽ ചികിത്സ തേടിയ ഉദ്യോഗസ്ഥർ ഇന്ന് ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചു. നേരത്തെ
തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് മർദനമേറ്റത്. അമ്പതോളം വരുന്ന നാട്ടുകാരാണ് എക്സൈസ് സംഘത്തെ മർദ്ദിച്ചത്. നിരോധിത പുകയില ഉൽപ്പന്നവുമായി പിടികൂടിയവരെ പിഴ നൽകി വിട്ടയച്ചത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു മർദനം. ഇന്ന് വൈകിട്ടാണ് സംഭവം ഉണ്ടായത് പരിശോധനക്കിടെ കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനം എക്സൈസ് സംഘം
സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികൾ പൊടിച്ചു സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാർ പരസ്യ ഹോർഡിങുകൾക്ക് മാത്രം ചെലവഴിച്ചത് കോടികളാണ്. കെ റെയിൽ മുതൽ ക്ഷേമ പദ്ധതികൾ വരെയുള്ളവയുടെ പരസ്യം ഇക്കൂട്ടത്തിലുണ്ട്. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജൻസികൾക്കായി നൽകിയത്. 2021-22 സാമ്പത്തിക വർഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. 14 ഓളം സ്വകാര്യ കമ്പനികൾക്കാണ് കരാർ ലഭിച്ചത്. 2022-23 ൽ
ദൗര്‍ഭാഗ്യങ്ങള്‍ രോഗത്തിന്റെ രൂപത്തില്‍ വേട്ടയാടിയപ്പോഴും സ്വന്തം പ്രിയതമയെ കൈവിടാതിരുന്ന ശക്തിവേല്‍ സുമനസ്സുകളുടെ സഹായം തേടുകയാണിപ്പോള്‍. ശരീരം തളര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യയുടെ ഓപ്പറേഷനാണ് ഈ വരുന്ന 23ന്. നിങ്ങളുടെ ഒരു ചെറിയ കൈത്താങ്ങ് മതി, ഇന്ദുവിന്റെയും ശക്തിവേലിന്റെയും പ്രണയം ഇനിയും നിലനില്‍ക്കാന്‍. പാലക്കാട് നെന്മാറയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസിന്‍റെ തുടർ നടപടിക്രമങ്ങൾ തൽക്കാലികമായി കോടതി നേരത്തെ സ്റ്റേ ചെയ്തിതിരുന്നു. ഇടവേള ബാബുവിനെതിരെ ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിലായിരുന്നു കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്. സിനിമയിലെ