അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കൈക്കൂലി, വഞ്ചന കുറ്റങ്ങൾ ചുമത്തി. സൗരോർജ കരാറുകൾ ലഭിക്കാനായി ഗൗതം അദാനി, ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയതായി കുറ്റപത്രത്തിൽ പറയുന്നു. കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ
നടന്‍ മേഘനാഥന്‍ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. നടന്‍ ബാലന്‍ കെ. നായരുടെ മകനാണ്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. 60 ൽ അധികം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ അപകടത്തിൽപ്പെട്ട ബുള്ളറ്റ് ടാങ്കറിൽ നിന്ന് നേരിയ വാതകചോർച്ച. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ടാങ്കർ ഉയർത്തുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് ടാങ്കർ വലിച്ചു മാറ്റിയത്. മീഡിയനിലിടിച്ചായിരുന്നു ടാങ്കർ ലോറി മറിഞ്ഞത്. ടാങ്കറിൽ നിന്ന് നേരിയ രീതിയിലുണ്ടായ വാതകച്ചോർച്ച ആശങ്ക സൃഷ്ടിച്ചെങ്കിലും ആറുമണിക്കൂറെടുത്ത് അത് പരിഹരിക്കുകയായിരുന്നു. ഫയർഫോഴ്സും
ബെംഗളൂരു: അയല്‍വാസിക്ക് കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി. കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് കൈപ്പത്തികള്‍ നഷ്ടമായത്. ചൈനീസ് നിര്‍മിത ഹെയര്‍ ഡ്രൈയര്‍ ആണ് പൊട്ടിത്തെറിച്ചത്. അയല്‍വാസിയായ ശശികലക്ക് കൊറിയര്‍ വഴിയെത്തിയതായിരുന്നു ഹെയര്‍ ഡ്രൈയര്‍. ശശികല സ്ഥലത്തില്ലാത്തതിനാല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 2024-25 അധ്യയന വർഷത്തെ പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ച് സിബിഎസ്ഇ. പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 15ന് തുടങ്ങും. 2024നേക്കാൾ 23 ദിവസം മുൻപെയാണ് ഇത്തവണ പരീക്ഷ ടൈംടേബിൾ പുറത്തിറക്കിയത്. ടൈംടേബിൾ cbse.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇംഗ്ലീഷ് പരീക്ഷയാണ് പത്താം ക്ലാസുകാർക്ക് ആദ്യം. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18ന്
ഹൈദരാബാദ്: പ്രണയം നടിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് നിയമവിദ്യാര്‍ത്ഥിനി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരന്തരമായ ലൈംഗികാതിക്രമങ്ങളും ഭീഷണിയും സഹിക്കവയ്യാതെയായിരുന്നു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍
മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ കേസെടുത്തേക്കും. കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്നതില്‍ തടസമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളുണ്ടാക്കിയത് കെ ഗോപാലകൃഷ്ണന്‍ തന്നെയാണെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതല്ലെന്നും പൊലീസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് കേസെടുക്കാന്‍
പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍. സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്ട്രബിളാണ് പരാതി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ 21ന് തെക്കൻ ആൻഡമാൻ കടലിനു മുകളിലായി ചക്രവാതചുഴി രൂപപ്പെടുമെന്ന് അറിയിപ്പുണ്ട്. നവംബർ 23ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്
തൃശൂര്‍: കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിനിയായ ഇരുപതുകാരി ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ