Home Articles posted by Editor (Page 167)
Kerala News

ഹൈക്കോടതി വിധിയിൽ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ.

ഹൈക്കോടതി വിധിയിൽ മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സജി ചെറിയാൻ. കോടതി തന്റെ ഭാഗം കേൾക്കാത്ത ഇടത്തോളം കാലം നിയമപരമായ തുടർനടപടികൾ സ്വീകരിക്കും.കോടതി അന്വേഷിക്കാൻ പറഞ്ഞ ഭാഗം അന്വേഷിക്കട്ടെ.ധാർമ്മികമായ കാര്യങ്ങൾ കൊണ്ടാണ് അന്ന് രാജി വെച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് വീണ്ടും മന്ത്രി
Health Kerala News

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം ഉറപ്പാക്കി നടപടികൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം ഇരുവരും റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കോഴിക്കോട് ഈ മാസം 15 വരെ 102 പേർക്കാണ് മഞ്ഞപ്പിത്തം
Kerala News

മാഹിയിലെ പന്തക്കൽ പന്തേക്കാവ് അയ്യപ്പക്ഷേത്രത്തിൽ മോഷണം.

മാഹി: മാഹിയിലെ പന്തക്കൽ പന്തേക്കാവ് അയ്യപ്പക്ഷേത്രത്തിൽ മോഷണം.ഓഫീസ് മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയാണ് മോഷണം പോയത്. സംഭവത്തിൽ പന്തക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. മുണ്ടും ബനിയനും ധരിച്ചെത്തിയ അഞ്ജാതനാണ് കവർച്ച നടത്തിയത്.മോഷ്ടാവ് ക്ഷേത്ര പരിസരത്തെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. രാത്രിയോടെ മോഷ്ടാവ്
Kerala News

പൊലീസില്‍ പരാതി നല്‍കിയ യുവതിയെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 60,500 രൂപ പിഴയും

തൃശൂര്‍: ശല്യപ്പെടുത്തിയതിനെതിരെ പൊലീസില്‍ പരാതി നല്‍കിയ യുവതിയെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 60,500 രൂപ പിഴയും വിധിച്ച് കോടതി. എടക്കുന്നി വില്ലേജ് തലോര്‍ മേരിമാത റോഡില്‍ ഡോണ്‍ കള്ളിക്കാടനെയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടി ശിക്ഷിച്ചത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍
Kerala News

പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വിഷം കഴിച്ചു

പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി വിഷം കഴിച്ചു. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പുതുശ്ശേരി ഭാഗം സ്വദേശിയായ ഹരീഷാണ് വിഷം കഴിച്ചത്. അടൂർ ഏനാത്ത് ആണ് സംഭവം. സംഭവത്തെ തുടർന്ന് പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ചത്. സ്ത്രീയെ കടന്നു
Kerala News

ആത്മകഥ വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം: ആത്മകഥ വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കരാർ ഇല്ലെങ്കിലും ധാരണ ഉണ്ടായിരുന്നെന്നാണ് ഡിസി ജീവനക്കാരുടെ മൊഴി. ഈ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ന് ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തുക. ഡിസി രവിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഏറെ വിവാദമായ സംഭവവികാസങ്ങളാണ് ഇ.പി ജയരാജന്റെ ആത്മകഥ പുറത്തുവന്നതിന് പിന്നാലെ ഉണ്ടായത്. തെരഞ്ഞെടുപ്പ് ദിവസം
Kerala News

കര്‍ണാടക കുന്ദാപുരയ്ക്ക് അടുത്ത് മലയാളികള്‍ സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്.

മംഗളൂരു: കര്‍ണാടക കുന്ദാപുരയ്ക്ക് അടുത്ത് മലയാളികള്‍ സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ക്ഷേത്രദര്‍ശനത്തിന് പോയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലുമാണ്
Kerala News

വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

കൊച്ചി: വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറയുന്നത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പറയുന്നത്. സജി ചെറിയാന്റെ
Kerala News Top News

രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു

കൊല്ലം: രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ കോടതികളിൽ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട ആവശ്യമില്ല. വിചാരണയും വാദവും ഉൾപ്പെടെ എല്ലാ നടപടികളും ഇനി ഓൺലൈനിലൂടെ നടപ്പാക്കാൻ സാധിക്കും. “24×7 ” ഓൺ കോടതി എന്നാണ് ഈ ഡിജിറ്റൽ കോടതിയുടെ പേര്. ഇതിൻ്റെ ഭാ​ഗമായി കോടതി മുറിയിൽ പ്രത്യേക വീഡിയോ കോൺഫറൻസ്
Kerala News

കേന്ദ്ര അവഗണന പ്രധാന അജണ്ട; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും പ്രധാന അജണ്ട. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെ ലഭ്യമാകാത്തത് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പാർലമെന്റിൽ ഒരുമിച്ച് ഉന്നയിക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി മുന്നോട്ട് വെയ്ക്കും. കേന്ദ്രത്തിൽ നിന്ന്