ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകാതെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. 12,122 വോട്ടുകളുടെ ലീഡിനാണ് യു ആർ പ്രദീപ് ജയിച്ചത്. യു.ആർ. പ്രദീപ് 64259 വോട്ടുകളാണ് നേടിയത്. രമ്യ ഹരിദാസിന് 52137 വോട്ടുകളാണ് നേടിയത്. ചെങ്കോട്ടയായ ചേലക്കര
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഇത് മറികടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ബിജെപി മുന്നിലായിരുന്നു. ഒരിടക്ക് രാഹുൽ തിരിച്ചെത്തിയെങ്കിലും ബിജെപി തിരിച്ചു പിടിച്ചു. പിന്നീട്
വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ഗാന്ധി പാർലമെന്റിലേക്ക്. വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രയങ്ക വയനാട്ടിൽ ഏകപക്ഷീയ വിജയം നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ അവസാനം വരെ ലീഡ് നിലനിർത്തിക്കൊണ്ടായിരുന്നു പ്രിയങ്കയുടെ കുതിപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി
തൃശൂര്‍: ബിസിനസില്‍ ലാഭ വിഹിതം നല്‍കാതെ പറ്റിച്ചുവെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ചാള്‍സ് ബെഞ്ചമിന്‍ എന്ന അരുണിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കണ്ണൂര്‍ അഴീക്കോട് അഴീക്കല്‍ സാബിറാസ് കപ്പക്കടവ് മുഹമ്മദ് സാദിഖ് (59), തോട്ടട ഭഗവതിമുക്ക് ബൈത്തുല്‍ ഷാര്‍മിന സലിം എന്ന കല്ലിങ്ങല്‍ സലിം (54), കണ്ണൂര്‍
മിനസോട്ട: അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ ഇന്ത്യൻ കുടുംബം കാനഡ അമേരിക്ക അതിർത്തിയിൽ തണുത്ത് വിറച്ച് മരിച്ച സംഭവത്തിൽ രണ്ട് പേർ കുറ്റക്കാരെന്ന് കോടതി. 2022 ജനുവരിയിലെ ദാരുണ സംഭവത്തിലാണ് മിനസോട്ട ജൂറിയുടെ തീരുമാനം. കൊടും മഞ്ഞിൽ കാനഡ അതിർത്തിയിലൂടെ അമേരിക്കൻ അതിർത്തി കടക്കാനുള്ള ശ്രമത്തിൽ ഗുജറാത്തിൽ നിന്നുള്ള കുടുംബത്തിനാണ് അതീവ ദാരുണമായ അന്ത്യം സംഭവിച്ചത്.
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി-പാട്ടവയൽ റോഡിൽ കെഎസ്ആര്‍ടിസി ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാനകള്‍. വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിൽ രാത്രിയിലാണ് സംഭവം. രണ്ട് കാട്ടാനകള്‍ ബസിനുനേരെ പാഞ്ഞടുക്കുകയായിരുന്നു.തുടര്‍ന്ന് ബസ് ഡ്രൈവര്‍ ബസ് പിന്നിലേക്ക് എടുത്തു. ബസിന്‍റെ മുൻഭാഗത്ത് കാട്ടാന ആക്രമിച്ചെങ്കിലും ഉടൻ തന്നെ ബസ് പിന്നിലേക്ക് എടുത്തു. ഇതോടെ അല്‍പ്പസമയത്തിനുശേഷം
കണ്ണൂര്‍: തലശ്ശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കടൽ പാലം പരിസരത്ത് നിന്നാണ് 2.9 ഗ്രാം എംഡിഎംഎയും 7.3 ഗ്രാം കഞ്ചാവുമായി മുഴപ്പിലങ്ങാട് സ്വദേശിയായ ഷാഹിൻ ഷബാബ് സി കെ (25) എന്നയാൾ പിടിയിലായത്. രാത്രികാല പട്രോളിംഗ് നടത്തിവരികയായിരുന്ന എക്സൈസ് സംഘത്തിന്‍റെ കണ്ണു വെട്ടിച്ച് മയക്കുമരുന്നുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി
പാലക്കാട്: ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്നും കേരള നിയമസഭയിൽ എംഎൽഎ ഉണ്ടാകുമെന്ന് സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. അത് നൂറ് ശതമാനം ഉറപ്പാണെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണാടിയിലും മാത്തൂരും പിരായിരിയിലും കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റം ഉണ്ടാകും. മൂന്നിടത്തും യുഡിഎഫ് പുറകിൽ പോകുമെന്നും എട്ടായിരം മുതൽ പതിനായിരം വരെ വോട്ടുകൾ പാലക്കാട് നഗരസഭ
പാലക്കാട് ജയം ഉറപ്പെന്ന് ആവർത്തിച്ച് ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ. ആശങ്കയില്ലെന്നും കണക്കുകൾ ഭദ്രമെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ അഞ്ച് റൗണ്ടിൽ പിടിച്ചു നിൽക്കും. 10,11 റൗണ്ടിൽ ലീഡിലേക്ക് വരും. അവസാന റൗണ്ടിൽ വിജയിക്കുമെന്നും സരിൻ ഉറപ്പിക്കുന്നു. ആദ്യത്തെ അഞ്ച് റൗണ്ടിൽ നിർണായകമായ രണ്ട് ബൂത്തുകളുള്ളതിൽ കഴിഞ്ഞ തവണ എൽഡിഎഫ് നേടിയതിലേറെ വോട്ട് നേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ
മികച്ച റിസൾട്ട് പ്രതീക്ഷിക്കുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വിജയിക്കുമെന്ന് പ്രതീക്ഷിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ അന്തിമ വിജയം മതേതരത്വത്തിനാണെന്നും അദ്ദേഹം പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ട്. മനസിൽ കാണുന്ന ഭൂരിപക്ഷ സംഖ്യ ജനങ്ങൾ നൽകുന്ന നിറഞ്ഞ പുഞ്ചിരിയിൽ ഉണ്ട്. നഗരസഭയിൽ ബിജെപിക്ക് ആധിപത്യമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് ഗ്രൗണ്ടിൽ