വീണ്ടും കൂട്ടരോഗബാധയുണ്ടായ എറണാകുളം കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റ് സമുച്ചയത്തിൽ സ്ഥിതി ഗുരുതരം. 27 പേർക്കാണ് വയറിളക്കവും, ഛർദ്ദിയും. രണ്ട് പേർക്ക് മഞ്ഞപ്പിത്തവും കണ്ടെത്തി. ഫ്ലാറ്റിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള തീരത്ത് നവംബർ 26 മുതൽ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (24/11/2024)
ഉത്തർപ്രദേശിലെ സാംഭാലിൽ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മസ്ജിദിന്റെ സർവേയുമായി ബന്ധപ്പെട്ടാണ് സംഘർഷം. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഭവത്തിൽ പോലീസുകാർക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ടവരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് പോലീസ് വ്യക്തമാക്കി. ഷാഹി ജുമാ മസ്ജിദ് യഥാർത്ഥത്തിൽ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് സുപ്രീം കോടതി
കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പിൽ ഓൺലൈൻ തട്ടിപ്പിലൂടെ 17 ലക്ഷം തട്ടിയയാൾ പിടിയിൽ. കാസർകോട് സ്വദേശി അബ്ദുൽ സമദാനിയാണ് പിടിയിലായത്. കടന്നപ്പള്ളി സ്വദേശിയുടെ പരാതിയിന്മേലാണ് പൊലീസ് നടപടി. ഡിസ്കൗണ്ട് നിരക്കിൽ വിവിധ കമ്പനികളുടെ ഷെയർ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. വാട്സ്ആപ്പ് ചാറ്റ് വഴി ആളുകളെ കയ്യിലെടുക്കും. ഇതാണ് കാസർഗോഡ് സ്വദേശി അബ്ദുൽ സമദാനിയുടെ പതിവ് രീതി. കഴിഞ്ഞ മെയ്
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ പരോക്ഷവിമർശനം വിവാദമായതോടെ വിശദീകരണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഉദ്ദേശിച്ചത് ജിഫ്രി തങ്ങളെയല്ലെന്നും മുഖ്യമന്ത്രിയെ ആണെന്നും പിഎംഎ സലാം വിശദീകരിച്ചു.പാലക്കാട്ടെ യുഡിഎഫ് ജയത്തിന് പിന്നാലെ കുവൈത്തിൽ പിഎംഎ സലാം നടത്തിയ പരാമർശമാണ് വിവാദമായത്. സാദിഖലി തങ്ങൾ അനുഗ്രഹിച്ച രാഹുൽ മാങ്കൂട്ടത്തിൽ
കോട്ടയം: പാലക്കാട് നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പുതുപ്പള്ളിയിൽ എത്തി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കും. രാവിലെ 10 മണിയോട് കൂടിയാണ് രാഹുൽ പുതുപ്പള്ളിയിലെത്തുക. വൈകുന്നേരം പാലക്കാടെത്തുന്നരാഹുലിന് പ്രവർത്തകർ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിൽ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മറ്റന്നാൾ മുതൽ ഉദ്ഘാടനം ഉൾപ്പെടെ നിരവധി പൊതു പരിപാടികളിലും രാഹുൽ പങ്കെടുക്കും. നേതൃത്വം പോലും
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ആളപായമില്ല. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്‌ളോര്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് പോകാനായി പിന്നോട്ട് എടുക്കുന്നതിനിടെ പാലാ ബസ് ലോ ഫ്‌ളോര്‍ ബസില്‍
വിജയിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് വാണിംഗ് എന്ന് കെ മുരളീധരന്‍. ചേലക്കരയില്‍ ബിജെപിയുടെ വോട്ട് വര്‍ധിച്ചത് ഗൗരവത്തോടെ കാണണമെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. അറിയപ്പെടാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടും വയനാട്ടില്‍ ബിജെപി കാര്യമായ നേട്ടമുണ്ടാക്കി. ഇത് കാണാതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ കോണ്‍ഗ്രസ് കാര്യമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍
വട്ടപ്പാറ: ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോറിക്ഷാ ഡ്രൈവർ വട്ടപ്പാറ പൊലീസിൻറെ പിടിയിൽ. അകന്ന ബന്ധുവായ ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. വട്ടപ്പാറ സ്വദേശിയായ ഷോഫിയാണ് ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസിന്റെ പിടിയിലായത്. പീഡനത്തിനിരയായ യുവതിയുടെ അകന്നു ബന്ധുവും
കോഴിക്കോട്: രാമനാട്ടുകരയിൽ പൊലീസുകാരനെതിരെ ആരോപണം ഉന്നയിച്ച് യുവാവ് ജീവനൊടുക്കി. നിസരി ജങ്ഷൻ സ്വദേശി പ്രവീഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫറോക് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ആണ് ആരോപണം. ഇന്ന് രാവിലെയാണ് പോലീസുകാരനെതിരെ ആരോപണം ഉന്നയിച്ചുള്ള വീഡിയോ പ്രവീഷ്കുമാർ വാട്സ്ആപ്പിലൂടെ അടുത്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു നൽകിയത്.