തിരുവനന്തപുരം: റവന്യൂ ജില്ലാ കലോത്സവത്തിനിടെ വിവാദം. പതാക ഉയർത്തുന്നതിനിടെ കുരങ്ങിയ കയർ നേരെയാക്കാൻ വിദ്യാർത്ഥിയെ കൊടിമരത്തിൽ കയറ്റി. നെയ്യാറ്റിൻകര എംഎൽഎ അൻസലൻ നോക്കി നിൽക്കെയാണ് സംഭവം. നെയ്യാറ്റിൻകരയിലെ സ്കൂളിൽ വച്ചായിരുന്നു ചടങ്ങ്. പ്ലസ് ടു വിദ്യാർഥിയെയാണ് പതാക ശരിയാക്കാൻ കൊടിമരത്തിൽ
മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. തീ നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്‌നിശമന സേനയെ സഹായിക്കാന്‍ വ്യോമസേന
പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലീന, അഷിത, അഞ്ജന എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 27 രാവിലെ പതിനൊന്ന് മണി വരെയാണ് കസ്റ്റഡി. ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന്
തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലെ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യാങ്കളി തടയാന്‍ എത്തിയ പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടൻ സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെ വി തോമസ് വ്യക്തമാക്കി.ദുരിതം അനുഭവിക്കുന്ന
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട്
ഭാഗ്യക്കുറി വകുപ്പ് ഓഫീസുകളിലെ ഓൺലൈൻ സംവിധാനം തകരാറിലായതോടെ സംസ്ഥാനത്തെ ലോട്ടറി വിതരണം ഭാഗികമായി നിലച്ചിരിക്കുകയാണ്. കച്ചവടക്കാർക്കും ഏജൻറ് മാർക്കും ഓഫീസുകളിൽ നിന്നും ലോട്ടറി ലഭിക്കാത്തത് ലോട്ടറി വില്പനക്കാരെ പ്രതികൂലമായി ബാധിച്ചു. ജില്ലാ ലോട്ടറി ഓഫീസിലെ ഓൺലൈൻ സംവിധാനമായ ലോട്ടസ് തകരാറിലായതാണ് ലോട്ടറി വകുപ്പിന് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഇന്നത്തെ ലോട്ടറി
ജനങ്ങൾ തിരസ്കരിച്ച ചിലർ പാർലമെന്റിനെ അലങ്കോലമാക്കി നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രതീക്ഷിക്കനുസരിച്ച് പ്രവർത്തിക്കാത്തവർക്ക് അർഹമായ തിരിച്ചടി ലഭിച്ചു. ജനാധിപത്യത്തിൽ ജനങ്ങളുടെ ആഗ്രഹങ്ങൾ ബഹുമാനിക്കണം, പ്രതിപക്ഷത്തിന് സ്വാർത്ഥ
ഇടുക്കി: കൂട്ടാറില്‍ മദ്യപ സംഘം തട്ടുകട അടിച്ചു തകര്‍ത്ത ശേഷം പണം അപഹരിച്ചു കടന്നതായി പരാതി. കടയുടമയ്ക്കും ഭാര്യക്കും മര്‍ദനമേറ്റു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ദമ്പതികള്‍ ചികിത്സ തേടി. നെടുങ്കണ്ടം കമ്പംമെട്ട് അന്തര്‍ സംസ്ഥാന പാതയില്‍ കൂട്ടാറിന് സമീപം ഒറ്റക്കടയില്‍ പ്രവർത്തിക്കുന്ന ബിസ്മി തട്ടുകടയിലാണ് മദ്യപസംഘം ആക്രമണം നടത്തിയത്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് കണ്ട്
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നിരിക്കുന്നത്.