ആന എഴുന്നള്ളപ്പിൽ കർശന നിലപാടുമായി ഹൈക്കോടതി. മാർഗ്ഗ നിർദേശങ്ങൾ പാലിച്ചെ മതിയാകൂവെന്ന് കോടതി. ആനകളെ ഉപയോഗിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി. 15 ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോയെന്ന് തൃതൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം ഭാരവാഹികളോട് കോടതി ചോദിച്ചു. ദൂര പരിധി പാലിച്ചാൽ 9
കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു. കൊല്ലം-തേനി ദേശീയപാതയിൽ അയത്തിലിലാണ് അപകടം നടന്നത്. കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കില്ല. തൊഴിലാളികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. നിർമാണത്തിലുള്ള അപാകതയല്ല പാലം തകരാനുള്ള കാരണമെന്നാണ് ദേശീയ പാത അതോറിറ്റി വിശദീകരിക്കുന്നത്. പാലം കോൺക്രീറ്റ്
തിരുവനന്തപുരം: പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രൻ്റെ ഭീഷണി. അതിനിടെ പാലക്കാട്
ലാഹോർ: പാകിസ്ഥാൻ ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. നേരത്തെ മതിര ഖാൻ, മിനാഹിൽ മാലിക് , ഇംഷ റഹ്മാൻ എന്നിവരുടെ വീഡിയോകളും ചോർന്നിരുന്നു. ഇതിനു പിന്നാലെയാണ് കൻവാളിന്റെ വീഡിയോയും ചോർന്നത്. സംഭവത്തിൽ താരം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. കൻവാളിന്റെ നഗ്നചിത്രങ്ങളാണ് ചോർന്നത്. ടിക് ടോക്കിലൂടെ പ്രശസ്തയായ കൻവാൾ അഫ്താബ്
തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാർ വൃക്ക രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ. തിരുവല്ല കെ എം ചെറിയാൻ ആശുപത്രിയിലാണ് ബാലചന്ദ്രകുമാർ ചികിത്സയിൽ കഴിയുന്നത്. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിൽ ചികിത്സാച്ചിലവിനായി സുഹൃത്തുക്കളുടെ സഹായം തേടുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ. കിഡ്‌നിയിലെ കല്ലിന് ചികിത്സ നടത്തിയതിന് ശേഷമാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്. ഇതിന്
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലപാതകത്തിലെ പ്രതി സംസ്ഥാനം വിട്ടെന്ന സൂചനയ്ക്ക് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ട ഫസീലക്കൊപ്പം ലോഡ്ദ് മുറിയില്‍ ഉണ്ടായിരുന്ന അബ്ദുള്‍ സനൂഫിനായിയുള്ള തിരച്ചിലാണ് പൊലീസ് ഊർജ്ജിതമാക്കിയത്. തിരുവില്വാമല സ്വദേശി സനൂഫ് രക്ഷപ്പെടാൻ ഉപയോഗിച്ചത് സുഹൃത്തിൻ്റെ വാഹനമാണെന്നാണ് പൊലീസ് കണ്ടെത്തൽ. അബ്ദുള്‍ സനൂഫിനെതിരെ
ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ സീസണേക്കാൾ അഞ്ചുലക്ഷത്തിലധികം ഭക്തർ കൂടുതലായി എത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തിയവരുടെ എണ്ണം ഒരുലക്ഷം കടന്നു. 12 ദിവസത്തിനിടെ 9 ലക്ഷം തീർഥാടകരാണ് ദർശനം നടത്തിയത്. ഇന്നും രാവിലെ മുതൽ തീർഥാടകരുടെ തിരക്ക് തുടരുകയാണ്. അതേസമയം പന്ത്രണ്ടു വിളക്കിന്റെ ദീപപ്രഭയിലാണ് ശബരിമല സന്നിധാനം. ഇന്നലെ വൈകിട്ട് ദീപാരാധനയോടെയായിരുന്നു
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും; പത്തനംതിട്ട മുതൽ ഇടുക്കി വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും. ശനിയാഴ്ച പത്തനംതിട്ട മുതൽ ഇടുക്കി വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഞായറാഴ്ച പത്തനംതിട്ട മുതൽ പാലക്കാട് വരെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു . ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തിനു സമീപം വഴി
പ്രിയങ്ക ഗാന്ധി ലോക്സഭ അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. ഷിംലയിൽനിന്നു മടങ്ങിയെത്തിയ അമ്മ സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.മ ഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്ര വസന്തറാവു ചവാനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതേസമയം പാർലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ
തിരുവനന്തപുരം കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം. ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. കൈപ്പത്തിയിൽ ഗുരുതരമായി പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാനെ (23) തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിച്ചു. കേസിൽ രണ്ടുപേർ പിടിയിലായി. കഴക്കൂട്ടം ജംഗ്ഷനിലെ കൽപ്പാത്തി ഹോട്ടലിൽ ആയിരുന്നു സംഭവം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി വിജീഷ് (സാത്തി), സഹോദരൻ വിനീഷ് (കിട്ടു) എന്നിവരാണ് പിടിയിലായത്.