പത്തനംതിട്ട: കരുനാഗപ്പള്ളിയ്ക്ക് പിന്നാലെ തിരുവല്ലയിലെ സിപിഐഎം വിഭാഗീയതയിൽ ഇടപെടാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവല്ലയിലെ വിഷയങ്ങൾ വിലയിരുത്താൻ എം വി ഗോവിന്ദൻ പത്തനംതിട്ടയിലെത്തി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. തിരുവല്ല തിരുവല്ല ടൗൺ നോർത്ത് ലോക്കൽ
അലിഗഡ്: ഉത്തർപ്രദേശിൽ ഓട്ടമത്സരത്തിനായി പ്രാക്ടീസ് ചെയ്യുന്നതിനിടെ 14കാരനായ കുട്ടി ഹൃദയാഘാതം മൂലം മരിച്ചു. അലിഗഡ് ജില്ലയിലെ സിറോളി ഗ്രാമത്തിലെ, മോഹിത് ചൗദരി എന്ന ബാലനാണ് മരിച്ചത്. സ്‌കൂളിലെ സ്പോർട്സ് മത്സരങ്ങൾക്കായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മോഹിത്. രണ്ട് റൗണ്ടുകൾ വിജയകരമായി പൂർത്തിയാക്കാൻ മോഹിത്തിനായി. ശേഷം പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. ഇന്ന്
ഹൈദരാബാദ്: തെലങ്കാനയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചാൽപാകയിലെ നിബിഡ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നവംബർ 22-ന് ഛത്തീസ്ഗഡിലെ സുക്മ
ഗാന്ധിനഗര്‍: വീട്ടുജോലി ചെയ്യാതിരുന്നതിനെത്തുടർന്ന് മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവ്. ഗുജറാത്തിലെ സൂറത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഹേതാലി എന്ന പതിനെട്ടുകാരിയെയാണ് സൂറത്ത് സ്വദേശിയായ പിതാവ് മുകേഷ് പര്‍മര്‍(40) കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. വീട്ടുജോലികള്‍ ചെയ്യാതെ ഹേതാലി മൊബൈലില്‍ ഗെയിം
തിരുവനന്തപുരം: ഡിസംബർ മാസം തുടങ്ങിയതോടെ ഉപഭോക്താക്കൾ കെ എസ് ഇ ബിയുടെ സുപ്രധാന മാറ്റങ്ങൾ അറിഞ്ഞിരിക്കണം. പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതൽ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും
ജയ്പൂർ: അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിൽ അഴിമതി കേസ് ചുമത്തിയതിൽ പ്രതികരണവുമായി ഗൗതം അദാനി തന്നെ രംഗത്ത്.ഈ വിഷയത്തിൽ ആദ്യമായാണ് ഗൗതം അദാനി പരസ്യമായി പ്രതികരിക്കുന്നത്. ജയ്പൂരിൽ നടന്ന ജെംസ് ആൻഡ് ജ്വല്ലറി അവാർഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗൗതം അദാനി. പ്രചരിക്കുന്നതൊന്നുമല്ല വസ്തുതയെന്നും നിക്ഷിപ്ത താല്‍പര്യത്തോടെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നുമായിരുന്നു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹമരണത്തിലെ സിബിഐ പുനരന്വേഷണ റിപ്പോർട്ടിന് എതിരെ ബാലഭാസ്കറിൻ്റെ പിതാവ് കെ സി ഉണ്ണി കോടതിയിലേക്ക്. അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് കെ സി ഉണ്ണിയുടെ അഭിഭാഷകൻ അഡ്വക്കേറ്റ് രാമൻ കർത്ത ആരോപിക്കുന്നത്. റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ആയിരത്തോളം രേഖകൾ സിബിഐ
തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പത്രക്കടലാസുകളില്‍ ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും നിര്‍ദേശത്തിൽ പറയുന്നു. രോഗവാഹികളായ സൂക്ഷ്മജീവികള്‍
ന്യൂഡല്‍ഹി: ആംആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്ത് ദ്രാവകമൊഴിച്ച് യുവാവ്. ശനിയാഴ്ചയാണ് സംഭവം. പ്രചാരണത്തിനെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ മുഖത്ത് യുവാവ് ദ്രാവകമൊഴിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഉടനടി ഇടപെട്ടതാണ് കെജ്‌രിവാളിന് രക്ഷയായത്. അരവിന്ദ് കെജ്‌രിവാളിന് അടുത്തേക്ക് യുവാവ് എത്തുന്നതും പിന്നീട് ദ്രാവകമൊഴിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.