ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തിൽ നിരവധി മലയാളികളുമുണ്ടെന്ന് പൊലീസ്. തട്ടിയെടുക്കുന്ന പണം മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് എത്തുക. തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ടുകൾ എടുത്ത് നൽകിയാൽ 25,000 രൂപ വരെയാണ് ലഭിക്കുന്നത്. അക്കൗണ്ട് ഉടമ പണം എടിഎമ്മിൽ നിന്നും എടുത്ത്
തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ തിരുത്തലിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ കണ്ടെത്താന്‍ സൂക്ഷ്മ പരിശോധന നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. വാര്‍ഡ് തലത്തിലായിരിക്കും പരിശോധന. സോഷ്യല്‍ ഓഡിറ്റിങ്ങിനായി പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അനര്‍ഹമായി പെന്‍ഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ നീട്ടി. ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പരാതികള്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗ്ഗമോ നല്‍കണം. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന പരാതികള്‍
കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വച്ചാണ് ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമികവിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.വിവാഹ ശേഷം തെലുങ്ക് സിനിമയിൽ
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടല്‍. കൂറ്റന്‍പാറയും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീണു.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടല്‍. കൂറ്റന്‍പാറയും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീണു. ഏഴുപേര്‍ കുടുങ്ങികിടക്കുന്നതായി സംശയമെന്ന് പൊലീസ്. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കടന്നു പോയതിന് ശേഷം ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് തിരുവണ്ണാമല. തിരുവണ്ണാമലയിലെ അണ്ണാമലയാര്‍ കുന്നിന് താഴെ വിഒസി നഗറിലാണ് അപകടമുണ്ടായത്. രാവിലെ തന്നെ ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു.
സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു. പാലക്കാട് വെച്ചായിരുന്നു അന്ത്യം. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി. കോയമ്പത്തൂരിൽ നിന്നുള്ള യാത്രക്കിടെ കെഎസ്ആർടിസി ബസിൽ പാലക്കാട് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഴ കനക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാല്‍ ഇത്
ഭോപ്പാൽ: കഠിനമായ വയറുവേദനയുടെ കാരണം കണ്ടെത്താൻ സിടി സ്കാൻ ചെയ്ത യുവതി ഞെട്ടിപ്പോയി. വയറ്റിനുള്ളിൽ കണ്ടെത്തിയത് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രികയാണ്. മധ്യപ്രദേശിലെ ഭിന്ദിൽ നിന്നാണ് ഡോക്ടർമാരുടെ അശ്രദ്ധയുടെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവന്നത്. തുടർച്ചയായ വയറുവേദനയ്ക്ക് ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകളൊന്നും ഫലിക്കാതെ വന്നതോടെയാണ് കമല ബായ് എന്ന 44കാരി സ്കാൻ ചെയ്തത്.
കൊച്ചി: അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമ്മിക്കുന്നതിന് പ്രത്യേക പ്ലാന്റ് സ്ഥാപിക്കുന്നതിന് ആഗോള ടെൻഡർ വിളിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2019 ഏപ്രിൽ ഒന്നിന് മുമ്പ് നിർമ്മിച്ച വാഹനങ്ങളുടെ നമ്പർ പ്ലേറ്റുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് ജൂലായ് 30 ഇറക്കിയ ഉത്തരവാണ് ജസ്റ്റിസ് ദിനേശ്‌കുമാർ സിംഗ് റദ്ദാക്കിയത്. സർക്കാരിന്റെ ഈ ഉത്തരവ് അതിസുരക്ഷാ നമ്പർ പ്ലേറ്റ്
കനത്ത മഴ കാരണം ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു രാവിലെ പത്തുമണി വരെ 28230 തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. മണിക്കൂറിൽ 20,00- 25,000 ഇടയിൽ തീർത്ഥാടകർ മാത്രമേ ഇപ്പോൾ സന്നിധാനത്തേക്ക് എത്തുന്നുള്ളൂ. കനത്ത മഴ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ വരവിനെയും ബാധിച്ചിട്ടുണ്ട്. ശബരിമലയിൽ ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്. സന്നിധാനത്ത് പുലർച്ചെ 3ന് നട