പുഷ്പ 2 റിലീസിനിടെ ഹൈദരാബാദില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സന്ധ്യ തീയറ്ററിന് മുന്നില്‍ പൊലീസും ഫാന്‍സും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തിവീശിയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
ത്യശ്ശൂർ: കാസർകോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് വഴിയിൽ കുടുങ്ങി. ബാറ്ററി തകരാറാണെന്നാണ് ലഭിക്കുന്ന വിവരം. ഷൊർണ്ണൂർ സ്റ്റേഷനിൽ നിന്ന് വിട്ട ശേഷം പാതി വഴിയിൽ വെച്ചാണ് ട്രെയിൻ നിന്നത്. 45 മിനിറ്റായി ട്രെയിൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഡോർ തുറക്കാൻ സാധിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇതിന് പുറമേ എയർ കണ്ടീഷനുകളും പ്രവർത്തനരഹിതമാണ്.
ആലപ്പുഴ ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ ഭർത്താവ് മർദ്ദനമേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. കായംകുളം പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. സംഭവത്തിൽ വിഷ്ണുവിന്റെ ഭാര്യ ആതിര ഉൾപ്പടെ 4 പേർ തൃക്കുന്നപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ. ആദ്യം വിഷ്ണു ഹൃദയാഘാതം മൂലം മരണപ്പെട്ടുയെന്നായിരുന്നു കണ്ടെത്തൽ. ഹൃദ്രോഗിയായ
നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയുടെയും വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്.സ്വർണ നിറത്തിലുള്ള പട്ടുസാരി ധരിച്ച് മണ്ഡപത്തിലിരിക്കുന്ന ശോഭിതയെയും സമീപത്തായി പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചിരിക്കുന്ന നാഗചൈതന്യയെയും ചിത്രങ്ങളിൽ കാണം. അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ രാത്രി 8.15നായിരുന്നു ഇരുവരുടെയും പ്രൗഡഗംഭീരമായ വിവാഹം നടന്നത്.
തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരി ശിശുക്ഷേമ സമിതിയില്‍ കൂര പീഡനത്തിനിരയായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ പെര്‍ഫോമന്‍സ് വിലയിരുത്തുമെന്നും നിയമനത്തിന് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ നിയമന നടപടികള്‍ കര്‍ശനമാക്കും.നിയമനങ്ങള്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കും.
സമ്പൂര്‍ണ ബീഫ് നിരോധനവുമായി അസം. ഇന്ന് മുതല്‍ പൂര്‍ണ്ണ നിരോധനം നിലവില്‍ വരും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടേതാണ് പ്രഖ്യാപനം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് പാടില്ലെന്നാണ് ഉത്തരവ്. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഉണ്ടായിരുന്ന ബീഫ് നിരോധനം പൊതു സ്ഥലങ്ങളില്‍ മുഴുവന്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തെ
കോഴിക്കോട് എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഇന്ധനം ചോര്‍ന്നു. പ്രദേശത്തെ ഓടകളില്‍ ഇപ്പോള്‍ ഇന്ധനം പരന്നൊഴുകുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചു. പ്രശ്‌നം പൂര്‍ണതോതില്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതര്‍ പ്രതികരിച്ചു. വൈകീട്ട് നാലുമണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്ധനം
കണ്ണൂര്‍: യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പി പി ദിവ്യ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇന്നലെയാണ് പി പി ദിവ്യ പരാതി നല്‍കിയത്. യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന യൂട്യൂബ് ചാനലിനുമെതിരെയാണ് പരാതി നല്‍കിയത്. മക്കളെ
മലയാള സിനിമയുടെ അഭിമാനമായി മാറിയ ബ്ലെസി ചിത്രം ആടുജീവിതം ഓസ്കർ പുരസ്കാരത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നു. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’ , ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഒറിജിനൽ സ്കോറിനുമുള്ള ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ 89 ഗാനങ്ങളും 146
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ കന്നി സത്യപ്രതിജ്ഞ. ദൃഢപ്രതിജ്ഞ ചെയ്തായിരുന്നു യുആർ