കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നൽകുന്നതിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കും. പാർട്ടി സമ്മേളനങ്ങളുടെ പുരോഗതിയും
ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷയേർപ്പെടുത്തി പൊലീസ്. ഡിസംബർ 6 മുൻനിർത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബൈനോക്കുലർ മോണിറ്ററിങ്ങിനു പുറമേ 17 അംഗ കമാൻഡോ ടീമിന്റെ നിയന്ത്രണത്തിൽ ആകും സന്നിധാനവും പരിസരവും. സോപാനത്ത് കൂടുതൽ പോലീസ് സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചു. പൊലീസുകാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ സിബിഐ അന്വേഷണം വേണ്ടതില്ല എന്ന സർക്കാർ നിലപാട് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിക്കും. നിലവിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വീഴ്ചയില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തോട് നീതിപുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത് എന്നും സർക്കാർ
അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ2ന്റെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും. മുന്നറിയിപ്പില്ലാതെ അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തിയത് സംഘര്‍ഷത്തിന് കാരണമായെന്ന് പൊലീസ് അറിയിച്ചു. ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലാണ് സംഭവം. സന്ധ്യ തീയറ്ററില്‍ രാത്രി 11 മണിക്കാണ് പ്രീമിയര്‍ ഷോ ഒരുക്കിയത്. തീയറ്ററിന് മുന്നില്‍
ദേശീയ പതാ 66 ന്റെ പ്രവർത്തന പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിര്‍മ്മാണ പുരോഗതി പ്രത്യേകം പ്രത്യേകമായി മുഖ്യമന്ത്രി അവലോകനം ചെയ്തു. വിവിധ ജലാശയങ്ങളില്‍ നിന്നും മണ്ണ് എടുക്കുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കോഴിക്കോട് എലത്തൂരിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ ഇന്ധന ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ ഇന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇന്ധനം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിൽ ജലാശയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും. മുംബൈയിൽ നിന്ന് എത്തിച്ച പ്രത്യേക രാസവസ്തു ഉപയോഗിച്ചാണ് ശുചീകരണം. ആരോഗ്യ വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം
വൈദ്യുതി നിരക്ക് വർധിപ്പിച്ച റെഗുലേറ്ററി കമ്മിഷൻ തീരുമാനം ഇന്നുണ്ടായേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നാണ് കെ.എസ്. ഇ. ബി ആവശ്യപ്പെട്ടിട്ടുള്ളത്. വിവിധ മേഖലകളിൽ സിറ്റിംഗ് നടത്തി പൊതുജന അഭിപ്രായങ്ങൾ കൂടി കേട്ട
കൊച്ചി: നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ വേണ്ടെന്ന് സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിൻ്റെ കുടുംബം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നടന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ
കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തത്തലിൽ അറസ്റ്റിലായ നടൻ മൻസൂർ അലി ഖാന്റെ മകൻ അലി ഖാൻ തുഗ്ലക്ക് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. കഞ്ചാവ് ഉപയോഗം സ്ഥിരീകരിക്കുന്ന വൈദ്യപരിശോധന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകി. അലി ഖാൻ തുഗ്ലക്കിന്റെ ഫോണിൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായും തിരുമംഗലം പൊലീസ് പറയുന്നു. കഞ്ചാവ് കടത്തിൽ പ്രതികളായിട്ടുള്ളവരുടെ നമ്പരും
ഐഎസ്ആർഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യമായ പ്രോബ-3 ബഹിരാകാശ പേടകം വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പ്രോബ കുതിച്ചത്. സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ 3ലെ രണ്ട്