ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഇടപെടലിൽ പ്രതിഷേധം ശക്തമാക്കി തൃശൂരിലെ വിവിധ പൂര കമ്മറ്റികൾ. ഉത്രാളിക്കാവിൽ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി നാളെ ആചാര സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്തും. യുഡിഎഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നുണ്ട്. സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞിരുന്നു. വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ എറണാകുളം
അല്ലു അർജുൻ നായകനായെത്തിയ പുഷ്പ ടു സിനിമയ്ക്കിടെ തീയറ്ററിൽ രാസവസ്തു പ്രയോഗിച്ചതായി സംശയം. മുംബൈയിലെ ബാന്ദ്രയിൽ ഉള്ള ഗ്യാലക്സി തിയേറ്ററിലാണ് സംഭവം.വ്യാഴാഴ്ച രാത്രി 10 മണിയോടെയുള്ള പ്രദർശനത്തിനിടെ കാണികൾക്ക് അവശത അനുഭവപ്പെട്ടു. ഇടവേളയ്ക്കിടെ ആരോ രാസവസ്തു സ്പ്രേ ചെയ്തതായി സംശയം. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. ഇതിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ പുഷ്പ 2
തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. വീട്ടുകാർ നൽകിയ പരാതിയിൽ ആണ് നടപടി. അഭിജിത്തിനെ വിശദമായി ചോദ്യംചെയ്യും. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിൽ ബെഡ്റൂമിലെ ജനലിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടത്. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ.
തിരുവനന്തപുരം കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽപ്പെട്ട് കേരളബാങ്ക് സീനിയർ മാനേജർ എം ഉല്ലാസ് മരിച്ചതിൽ വീഴ്ച സ്വകാര്യ ബസിന്റേതെന്ന് ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യും. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും ശിപാർശ. കിഴക്കേകോട്ടയിൽ ഇന്ന് മുതൽ ഗതാഗത വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. ഗതാഗത കമ്മീഷണർക്ക് ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിൽ സംസ്ഥാന ദുരന്തനിവാരണ അക്കൗണ്ട് ഓഫീസർ ഇന്ന് ഹൈക്കോടതിയിൽ ഹാജരായേക്കും. ദുരന്തം ഉണ്ടായ സമയത്ത് SDRF ന്റെ അക്കൗണ്ടിൽ എത്ര രൂപ ഉണ്ടായിരുന്നു, എത്ര തുക ചെലവഴിക്കാനാവും എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പൂഴ്ത്തിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ തീരുമാനം ഇന്ന്. വിവരാവകാശ കമ്മീഷണറും കോടതിയും നിർദ്ദേശിച്ചിട്ടും സർക്കാർ പൂഴ്ത്തിയ ഭാഗങ്ങളാണ് പുറത്ത് വിടുക. വിവരാവകാശ കമ്മീഷണർ ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുക്കും. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് പൂഴ്ത്തിയത്. വിവരാകാശ നിയമപ്രകാരമാണ് സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുക. ഏതൊക്കെ ഭാഗം
കൊച്ചി: നടൻ ദിലീപ് വിഐപിപരിഗണനയിൽ ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. ആർക്കും ഒരു പ്രിവിലേജും ഇല്ലെന്നും പൊലീസ് എന്താണ് ഇക്കാര്യത്തിൽ ചെയ്തതെന്നും കോടതി രൂക്ഷമായി വിമർശിച്ചു. പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപും സംഘവും ദര്‍ശനത്തിനെത്തുന്നത് എന്നും എത്രപേരാണ് വിഐപി ദര്‍ശനത്തിനായി നിരന്നുനിന്നതെന്നും ഹൈക്കോടതി ചോദിച്ചു. സ്ത്രീകളും കുട്ടികളും
ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെയാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരൻ മരിച്ചത്. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഉല്ലാസ് അപകടത്തില്‍ പെട്ടത്. പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും