Home Articles posted by Editor (Page 135)
Kerala News

മാധ്യമങ്ങൾക്ക് ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങൾക്ക് ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2014 മുതൽ മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യ താഴേക്കാണ് പോകുന്നതെന്നും മാധ്യമ പ്രവർത്തകരുടെ സുരക്ഷയിലും റാങ്കിങിലും രാജ്യം ഏറെ പിന്നിൽ ആണെന്നും മുഖ്യമന്ത്രി
Kerala News

പത്തനംതിട്ട അടൂര്‍ ഏനാത്ത് 17 വയസുകാരി അമ്മയായി. കുഞ്ഞിന് എട്ട് മാസം പ്രായം.

പത്തനംതിട്ട അടൂര്‍ ഏനാത്ത് 17 വയസുകാരി അമ്മയായി. കുഞ്ഞിന് എട്ട് മാസം പ്രായം. സംഭവത്തില്‍ 21-കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെയാണ് ഏനാത്ത് പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കും.നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റിയേക്കും.
Kerala News

സ്വന്തം പ്രണയിനിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി

ബെംഗളൂരു: സ്വന്തം പ്രണയിനിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബരക്കാറും. ഒടുവിൽ പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത് വയസുള്ള യുവതിയാണ് വഞ്ചനയ്ക്ക് ഇരയായത്. പ്രതിയായ മോഹൻ കുമാർ എന്നയാളും യുവതിയും ബോർഡിങ് സ്‌കൂൾ കാലഘട്ടം മുതൽക്കേ അറിയാവുന്നവരാണ്. എന്നാൽ പിന്നീട് വെവ്വേറെ സ്ഥലങ്ങളിലായി.
Kerala News

ഓട്ടോ ഡ്രൈവർ നവാസിനെ ഥാര്‍ ജീപ്പ് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് കുടുംബം

വയനാട്ടില്‍ ഓട്ടോ ഡ്രൈവർ നവാസിനെ ഥാര്‍ ജീപ്പ് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് കുടുംബം. അറസ്റ്റിലായ സുമില്‍ഷാദിന്‍റെയും അജിന്‍ഷാദിന്‍റെയും പിതാവ് സുല്‍ഫിക്കറിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ബന്ധു അബ്ദുള്‍ റഷീദ് ആരോപിക്കുന്നു. സുല്‍ഫിക്കറും നവാസും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ട്. പ്രതിയായ സുമില്‍ഷാദിനെ ഇന്നോവ കാറില്‍ രക്ഷപ്പെടാന്‍
Kerala News Top News

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കണക്കുകളിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കണക്കുകളിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ലെന്ന് കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ്‌ നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി ഹാജരാക്കാൻ നിർദേശം നൽകി. എസ്ഡിആർഎഫിൽ ഇനി അവശേഷിക്കുന്നത് 677
Kerala News

സ്മാർട്ട് സിറ്റി കരാറിൽ സർക്കാർ വീഴ്ച വ്യക്തമാക്കുന്ന രേഖകൾ പുറത്ത്.

കൊച്ചി : സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നൽകി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനമുയരുന്നതിനിടെ, വീഴ്ച വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. സ്മാർട്ട് സിറ്റി കരാറിൽ സർക്കാർ വീഴ്ച വ്യക്തമാക്കുന്ന വിവരാവകാശ രേഖകളാണ് ഏഷ്യാനെറ്റ്‌ ന്യൂസിന് പുറത്ത് വിട്ടത്. പദ്ധതിക്ക് ക്ലോസിംഗ് ഡേറ്റ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടില്ലെന്നാണ്
Kerala News

വൈദ്യുതി നിരക്ക് വ‍ർധനയിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വ‍ർധനയിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ‌ഞ്ഞ നിരക്കിൽ 25 വ‍ർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നാല് രൂപയ്ക്ക്
Kerala News

കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ

കൊച്ചി: കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരിൽ 700 ഓളം പേർ നഴ്സുമാരാണ്. കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും വായ്പയെടുത്തവർ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ
Kerala News

കാര്‍ മതിലില്‍ ഇടിച്ച് പ്രതിയുടെ ഇന്‍ഷൂറന്‍സ് ‘തിരക്കഥ’, തട്ടിയത് 36,000 രൂപ

വടകര: കോഴിക്കോട് വടകരയില്‍ ഒന്‍പതുവയസ്സുകാരി കോമയില്‍ ആവുകയും മുത്തശ്ശി മരണപ്പെടുകയും ചെയ്ത വാഹനാപകടത്തിലെ പ്രതി ഇന്‍ഷൂറന്‍സ് ക്ലെയിം വാങ്ങിയെന്ന് പൊലീസ്. കാര്‍ മതിലില്‍ ഇടിച്ചതിന് ഫോട്ടോ തെളിവായി നല്‍കി 36,000 രൂപ ഇന്‍ഷൂറന്‍സ് ക്ലെയിം വാങ്ങുകയായിരുന്നു. വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ്, ബംപര്‍ എന്നിവ മാറ്റി മോഡിഫിക്കേഷന്‍ വരുത്തുകയും ചെയ്തിരുന്നു. അപകടം ഉണ്ടാക്കിയ കാര്‍
Kerala News

മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണ്ണ ഉള്ളടക്കം

പത്തനംതിട്ട: മരിച്ച നിലയിൽ കാണപ്പെട്ട കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ പൂർണ്ണ ഉള്ളടക്കം . നവീൻ ബാബുവിൻ്റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. നവീൻ ബാബുവിൻ്റെ ശരീരത്തിൽ പരിക്കുകളില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകൾക്ക് ക്ഷതമില്ലെന്നും റിപ്പോർട്ട് പറയുന്നു.