വൈദ്യുതി നിരക്ക് വര്‍ധനവില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. ഇന്ന് കൂടുതല്‍ KSEB സബ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. നിരക്ക് വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ സമരം കടുപ്പിക്കാന്‍ ആണ് യുഡിഎഫിന്റെ തീരുമാനം. വൈദ്യുതിനിരക്ക് ശരാശരി 16 പൈസ കൂട്ടിയത് വ്യാഴാഴ്ച മുതല്‍
സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ കേസ് ഇന്ന് കോടതി പരിഗണിക്കും. ജയില്‍ മോചനത്തിനുള്ള ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജയില്‍ മോചനത്തിനായുള്ള കാത്തിരിപ്പിലാണ് അബ്ദുറഹീമിനോടൊപ്പം കൂടുംബവും മലയാളികളും. കഴിഞ്ഞ നവംബര്‍ പതിനേഴിന് അബ്ദുറഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ ക്രിമിനല്‍ കോടതി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് ഡിസംബര്‍
തിരുവനന്തപുരം: റേഷൻ കടയിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ കൃത്യമായ തൂക്കത്തിലും അളവിലും ലഭിക്കുന്നുണ്ടോ എന്ന് കണ്ടെത്തി ഉറപ്പാക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്. റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി പുറത്തേക്കെത്തുന്ന ഗുണഭോക്താകളുടെ സഞ്ചി പരിശോധിച്ച് ഉറപ്പ് വരുത്താനാണ് ഭക്ഷ്യപൊതുവിതരണ കമ്മീഷണറുടെ നിർദേശം. ഇതിൻ്റെ ഭാഗമായി ഭവന സന്ദർശനം നടത്തിയും റേഷൻ സാധനങ്ങൾ കിട്ടുന്നുണ്ടോ എന്ന്
ന്യൂഡൽഹി: ഹരിയാനയിൽ ഏഴ് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിൽ 19കാരൻ അറസ്റ്റിൽ. ഹരിയാനയിലെ സോനിപത് സ്വദേശി റിതിക് എന്ന സോഹിതാണ് അറസ്റ്റിലായത്. സംഭവത്തിൽ യുവതിയുടെ ആൺസുഹ്യത്ത് ഉൾപ്പെടെ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഒക്‌ടോബർ 21-നാണ് ഏഴുമാസം ഗർഭിണിയായ 19കാരിയെ കാണാതായത്. ആൺസുഹ്യത്തായ സഞ്ജു എന്ന സലീം ഒളിച്ചോടാനെന്ന വ്യാജേന യുവതിയെ
അടൂര്‍: പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളായ അലീന, അഷിത, അഞ്ജന എന്നിവര്‍ക്ക് പത്തനംതിട്ട കോടതിയാണ് ജാമ്യം നല്‍കിയത്. ഇക്കഴിഞ്ഞ നവംബര്‍ 22നായിരുന്നു അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ അലീന, അഷിത, അഞ്ജന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം
വത്തിക്കാന്‍: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ കത്തോലിക്ക സഭയുടെ കര്‍ദിനാളായി ഉയര്‍ത്തി. ഇന്ത്യന്‍ സമയം രാത്രി 9ന് വത്തിക്കാല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. മാര്‍ ജോര്‍ജ് കൂവക്കാടിനെ കൂടാതെ ഇരുപത് പേരെയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. മാര്‍പാപ്പയുടെ പ്രത്യേക കുര്‍ബാനയോട്
തിരുച്ചിറപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നിന്ന് 75 ലക്ഷം രൂപ ഹവാല പണം പിടികൂടി. ശിവസംഗൈ സ്വദേശിയായ ആരോഗ്യദാസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ആര്‍പിഎഫ് സംഘം നടത്തിയ പരിശോധനയില്‍ പിടികൂടിയ പണം ഐടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. ഇന്ന് രാവിലെയാണ് ആര്‍പിഎഫ് സംഘം തിരുച്ചിറപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പണം പിടികൂടിയത്. ആറ് നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക്
കൊല്ലം: കൊല്ലം നെടുമ്പനയിൽ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. രാവിലെ മുത്തച്ഛനൊപ്പം നടന്നു പോകുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. തലക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുട്ടിയുടെ തലക്കും കൈകൾക്കും അടക്കം പരിക്കുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ പ്രാഥമിക ചികിത്സ നൽകി
ബോക്സ് ഓഫീസില്‍ നേട്ടവുമായി അല്ലു അര്‍ജുന്‍-സുകുമാര്‍ ചിത്രം പുഷ്പ 2. ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ബോക്സോഫീസില്‍നിന്ന് മാത്രം 175.1 കോടി നേടിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ രണ്ടു ദിവസത്തിനുള്ള ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം എന്ന റെക്കോഡാണ് പുഷ്പ
ഇടുക്കി: വീണ്ടും വിവാദ പ്രസംഗവുമായി എംഎം മണി. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്‍പ്പില്ലെന്നുമാണ് സിപിഐഎം നേതാവ് എംഎം മണി പ്രസംഗത്തിൽ പറയുന്നത്. താനുള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം. പ്രസംഗിക്കാന്‍ മാത്രം നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും എംഎം മണി പറഞ്ഞു.