കേരളത്തില്‍ വാഹന ഉടമയുടെ താമസ സ്ഥലം അനുസരിച്ച്, അതാത് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലാണ് നിലവില്‍ വാഹനം രജിട്രര്‍ ചെയ്യേണ്ടത്. ഈ രീതിയില്‍ മാറ്റം വരും. എവിടെ നിന്ന് വേണമെങ്കിലും വാഹനം രജിസ്ട്രര്‍ ചെയ്യാം. അതിന് ബി എച്ച് രജിസ്‌ട്രേഷന്‍ സമാനമായി ഏകീകൃത നമ്പര്‍ സംവിധാനം കൊണ്ടുവരാനാണ് ആലോചന.
കലോത്സവ വിവാദത്തിൽ നടിക്കെതിരായ പ്രസ്‌താവന പിൻവലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവ നൃത്തത്തിന് നടി അഞ്ച് ലക്ഷം പ്രതിഫലമായി ചോദിച്ച പരാമർശമാണ് പിൻവലിച്ചത്. സംസ്ഥാന കലോത്സവത്തിന് മുമ്പ് വിവാദത്തിന് താത്പര്യമില്ല. കുട്ടികൾക്ക് വിഷമം ഉണ്ടാകരുത്. വിഷയത്തിൽ ഇനി ചർച്ചയില്ല. സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തിനായി ആരെയും ഏൽപിച്ചിട്ടില്ലെന്നും മന്ത്രി
പാലോട് നവ വധു ഇന്ദുജയുടെ ആത്മഹത്യയിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. അജാസിന്റെ ആസൂത്രണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ദുജയുടെ മൊബൈൽ ഫോൺ അജാസ് ഫോർമാറ്റ് ചെയ്തു. ആത്മഹത്യക്ക് പിന്നാലെയാണ് ഫോൺ ഫോർമാറ്റ് ചെയ്തതെന്ന് പോലീസിന് സംശയം. തെളിവ് നശിപ്പിച്ചത് തന്നെയെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. അജാസ് ആത്മഹത്യ ചെയ്ത ഇന്ദുജയുടെയും ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്തായിരുന്നു.
ഡൽഹി ചലോ മാർച്ചിൽ നിന്ന് താത്കാലികമായി പിന്മാറി കർഷകർ. ഭാവി സമര പരിപാടികളെ കുറിച്ച് തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും. ഇന്നലെ കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ച് പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് തടഞ്ഞിരുന്നു. മാർച്ചിൽ നിന്ന് കർഷകർ പിന്മാറാതായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർക്ക് പരുക്കേറ്റ സാഹചര്യത്തിലാണ് മാർച്ചിൽ നിന്നുള്ള പിന്മാറ്റം. അതിനിടെ കർഷക
ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആർകെ പുരത്തെ ഡിപിഎസ് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂളിനും ആണ് സന്ദേശം ലഭിച്ചത്. രാവിലെ 6.15നാണ് സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ രണ്ടു സ്കൂളുകളും കുട്ടികളെ തിരികെ അയച്ചു. രോഹിണിയുടെ വെങ്കിടേശ്വർ ഗ്ലോബൽ സ്‌കൂളിന്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ഹെലി-ടൂറിസത്തിനായുളള ഹെലിപോർട്ടുകൾ സജ്ജീകരിക്കാൻ നിർദ്ദേശം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ വിമാനത്താവളിലായിരിക്കും ഹെലിപോർട്ടുകൾ സജ്ജമാക്കുക.ഹെലിസ്റ്റേഷനുകളുടെയും ഹെലിപാഡുകളും ടൂറിസ പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് സമീപം സ്ഥാപിക്കാനാണ് നിർദേശം. നിർദിഷ്ട ഹെലിപോർട്ടുകൾ ഇവയുടെ ഫീഡർ ഹബ്ബുകളായി
തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല.
പത്തനംതിട്ട: പമ്പയിൽ സ്ത്രീകൾക്ക് ഒരു വിശ്രമ കേന്ദ്രം വേണമെന്ന ആവശ്യത്തിന് പരിഹാരമായി. വനിതകൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെൻറർ) ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്താണ് വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. പമ്പയിൽ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്ത്രീകൾക്കായുളള വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.
കണ്ണൂർ പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽക്കര സ്വദേശി വിബിൻ രാജാണ് അറസ്റ്റിലായത്. വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത നിലയിലായിരുന്നു. ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസായിരുന്നു ആക്രമിച്ചത്. പ്രിയദർശിനി സ്മാരക മന്ദിരം ആൻഡ് സിവി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിങ് റൂം കെട്ടിടമാണ് ശനിയാഴ്ച പുലർച്ചെ
വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും, പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയിൽ പ്രവേശിക്കും. രാവിലെ പത്തു മണിയോടെ കളക്ടറേറ്റിൽ എത്തി റവന്യു വകുപ്പിൽ ക്ലർക്കായി ചുമതലയേൽക്കും. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ