കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക്
പാര്‍ട്ടിയും സര്‍ക്കാരും വിവാദങ്ങളില്‍ മുങ്ങിനില്‍ക്കെ സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വിഭാഗീയതയുടെ പേരില്‍ ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്താണ് ആദ്യ സമ്മേളനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരമായ വീഴ്ചകളും പാര്‍ട്ടി നിലപാടുകളും സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയായേക്കും. ഇന്ന് മുതല്‍ ഡിസംബര്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി
കോഴിക്കോട് കൊയിലാണ്ടിയില്‍ നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് മൃതദേഹം ലഭിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സുമെത്തിയാണ് പുഴയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. പ്ലാസ്റ്റിക് കവര്‍ ഒഴുകുകയാണെന്ന്
റോഡ് മുറിച്ച് കടക്കവെ സ്കൂൾ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. കോട്ടയം ഭരണങ്ങാനം മറ്റത്തിൽ ഭൂമിരാജാണ് (80) മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ഭരണങ്ങാനം ടൗണിൽ നിന്ന് ചൂണ്ടച്ചേരിയിലേയ്ക്ക് തിരിയുന്ന ജങ്ഷനിലായിരുന്നു അപകടം. ഹോട്ടലിൽ നിന്ന് ചായ കുടിച്ച് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്. ബസ് ഇടിച്ച് റോഡിൽ വീണ ഭൂമിരാജിന്റെ തലയിലൂടെ സ്കൂൾ ബസിന്റെ പിന്നിലെ ചക്രം
കോഴിക്കോട് എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിനെതിരെ പൊലീസ് കേസെടുത്തു. കൗണ്‍സിലറായ മനോഹരന്‍ മാങ്ങാറിയിന്റെ പരാതിയിലാണ് നടപടി. കമ്പനിക്ക് നോട്ടീസ് നല്‍കുമെന്ന് എലത്തൂര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആദ്യമായാണ് പൊലിസ് കേസ് എടുക്കുന്നത്. കോഴിക്കോട് എലത്തൂരിലെ HPCL ന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ജില്ലാ
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമത്തില്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മാനേജ്‌മെന്റിന് എതിരെ പരാതി. വിദ്യാര്‍ഥിനിയുടെ ബന്ധു ആണ് പരാതി നല്‍കിയത്. സംഭവത്തില്‍ വാര്‍ഡനെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ആശുപത്രി MD ഷംസുദീന്‍ പറഞ്ഞു. അതേസമയം,
ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ പന്ത്രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ ഡി ഗുകേഷിന് തോല്‍വി. വെള്ള കരുക്കളുമായി കളിച്ച നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറന്‍ ആധികാരികമായി ജയിക്കുകയായിരുന്നു. ഇതോടെ ഇരു താരങ്ങള്‍ക്കും 6 പോയിന്റ് വീതമായി. ഇനി രണ്ട് റൗണ്ട് പോരാട്ടം കൂടിയാണ് ബാക്കിയുള്ളത്. ഏഴര പോയിന്റ് നേടുന്നയാളാണ് ജേതാവ് ആവുക. അതേസമയം 14 റൗണ്ടിന് ശേഷവും തുല്യനിലയില്‍ എങ്കില്‍ മത്സരം ടൈ
പത്തനംതിട്ട: പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. 21 വയസായിരുന്നു. വാടകയ്ക്ക് താമസിച്ച് വന്ന മുറിക്കുള്ളിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. യുവാവ് അടുപ്പത്തിലായിരുന്ന പെൺകുട്ടിയുമായി വഴക്കിട്ട ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ജർമൻ ഭാഷാ പഠനത്തിനായാണ്
സംസ്ഥാനത്തെ ഡ്രൈവിംഗ് – ലേണേഴ്‌സ് ടെസ്റ്റുകളിൽ അടിമുടിമാറ്റം വരുത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സിഎച്ച് നാഗരാജു. ഇതിനുള്ള നടപടികൾ ആരംഭിച്ചു, മൂന്ന്മാസം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങൾ കണക്കിലെടുത്താണ് നടപടി. H ഉം 8 ഉം കൊണ്ട് കാര്യമില്ല. തിയറി പരീക്ഷ വിപുലപ്പെടുത്തും അതിൽ തന്നെ നെഗറ്റീവ് മാർക്കുകൾ
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി. പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പാളിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം. അമ്മുവിൻറെ മരണത്തിൽ ആരോഗ്യ സർവ്വകലാശാല അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ