Home Articles posted by Editor (Page 128)
Kerala News

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍ ഡാം അറ്റക്കുറ്റപ്പണിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ ആണ് സ്റ്റാലിന്റെ പ്രസ്താവന. പെരിയാറുടെ നവീകരിച്ച സ്മാരകം ഉല്‍ഘാടനം ചെയ്യാന്‍ സ്റ്റാലിന്‍ മറ്റന്നാള്‍ കോട്ടയത്ത് എത്തുമ്പോള്‍ ആകും ചര്‍ച്ച
Kerala News

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷ്ണം

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷ്ണം. സുരേഷ് ഗോപിയുടെ കൊല്ലത്തെ വീട്ടിലാണ് മോഷണം ഉണ്ടായത്. വീട്ടുസാധനങ്ങൾ മോഷ്ടാക്കൾ അപഹരിച്ചു. ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായി. കൊല്ലം ഇരവിപുരം സ്വദേശി അരുൺ, ഷിംനാസ് എന്നിവരാണ് പിടിയിലായത്. സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ
Kerala News

പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്.

പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറഞ്ഞു. കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ്
Kerala News

‘കര്‍ണാടകയുടെ വീട് വാഗ്ദാനത്തിൽ സര്‍ക്കാർ നിലപാട് അപമാനകരം’; വിഡി സതീശൻ

വയനാട്ടിൽ 100 വീടുകൾ വാഗ്ദാനം ചെയ്തുള്ള കർണാടക സര്‍ക്കാരിന്‍റെ കത്തിനോട് സംസ്ഥാന സർക്കാർ നിസംഗത പുലർത്തിയുള്ള നിലപാട് തീര്‍ത്തും അപമാനകരമാണെന്ന് വി ഡി സതീശൻ. വയനാട് പുനരധിവാസത്തിൽ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. 100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന കർണാടക സർക്കാരിന്‍റെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സർക്കാർ
Kerala News Top News

രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് പ്രതിനിധികൾ വ്യക്തമാക്കി. പറഞ്ഞ വാഗ്‌ദാനങ്ങൾ പലതും പാലിച്ചില്ല. ലൈഫ് പദ്ധതി പാളി. കേന്ദ്രത്തിന്റെ സഹായം കിട്ടുന്നില്ലെന്ന പല്ലവി നിർത്തണം. അഞ്ചൽ, ശൂരനാട് പുനലൂർ ഏരിയ കമ്മിറ്റികളാണ് വിമർശനം ഉന്നയിച്ചത്. കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെതിരെ രൂക്ഷ വിമർശനമുണ്ടായി.
Kerala News

പ്രമോഷൻ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്‍റെ ജീവനെടുത്ത അപകടമുണ്ടാക്കിയത് ബെൻസ് കാറെന്ന് കണ്ടെത്തി

കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്‍റെ ജീവനെടുത്ത അപകടമുണ്ടാക്കിയത് ബെൻസ് കാറെന്ന് കണ്ടെത്തി. രണ്ടു വാഹങ്ങളുടെ ഡ്രൈവർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കാനും എം വി ഡി തീരുമാനിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. രണ്ട് വാഹനത്തിലെയും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കോഴിക്കോട്
Kerala News

കൊച്ചി നഗരത്തിൽ ഡിസംബ‍ർ 12 വ്യാഴാഴ്ച്ച കൊച്ചിയിൽ ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി

കൊച്ചി നഗരത്തിൽ ഡിസംബ‍ർ 12 വ്യാഴാഴ്ച്ച കൊച്ചിയിൽ ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപം രൂപംകൊണ്ട ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം മുടങ്ങുന്നത്. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണികൾ ചില സാങ്കേതിക കാരണങ്ങളാൽ
Kerala News

പോത്തൻകോട്ടെ തങ്കമണിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് ഷ‍ർട്ടിടാത്തത് ചോദ്യം ചെയ്തതെന്ന് പൊലീസ്

തിരുവനന്തപുരം: പോത്തൻകോട്ടെ തങ്കമണിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് ഷ‍ർട്ടിടാത്തത് ചോദ്യം ചെയ്തതെന്ന് പൊലീസ്. പുലർച്ചെ തൗഫിഖ് ഷർട്ടിടാതെ നിൽക്കുന്നത് തങ്കമണി ചോദ്യം ചെയ്യിരുന്നു. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ തൗഫീഖ് തങ്കമണിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തൗഫീഖ് തങ്കമണിയുടെ കമ്മൽ ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു.
Kerala News

ഉത്തര്‍പ്രദേശില്‍ ഫത്തേപൂര്‍ ലാലൗലിയിലെ നൂരി ജുമാ മസ്ജിദ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി

ഉത്തര്‍പ്രദേശില്‍ ഫത്തേപൂര്‍ ലാലൗലിയിലെ നൂരി ജുമാ മസ്ജിദ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി. അനധികൃത നിര്‍മാണം ആരോപിച്ചാണ് നടപടി. 180 വർഷം പഴക്കമുള്ളതാണ് നൂരി മസ്ജിദ്. സംഭല്‍ സംഘര്‍ഷം നിലനില്‍ക്കെയാണ് യുപിയില്‍ മുസ്ലിം പള്ളിക്ക് നേരെ സര്‍ക്കാര്‍ ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കിയത്. ഫത്തേപൂര്‍ ജില്ലയിലെ ലാ ലൗലി നൂരി ജുമാമസ്ജിദിന്റെ പ്രധാന ഭാഗങ്ങളെല്ലാം ജില്ലാ ഭരണകൂടം പൊളിച്ച്
Kerala News

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തെഴുതിയത്. ഹൈക്കോടതിയ്ക്കും സുപ്രിംകോടതിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ അതിജീവിത ചൂണ്ടിക്കാട്ടി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും അത് പല തവണ