Home Articles posted by Editor (Page 127)
Kerala News

കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം; ചിന്ത ജെറോം

CPIM കൊല്ലം ജില്ലാ സമ്മേളനത്തിൽ ചില്ലുകുപ്പിയിൽ കുടിവെള്ളം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോൾ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്നാണ് ഫേസ്ബുക്കിൽ ചിന്ത ജെറോമിന്റെ
Kerala News

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ഓഫീസറെ കടുത്ത ഭാഷയിൽ ശകാരിച്ച് ഹൈക്കോടതി. നടത്തിയത് അടിമുടി ലംഘനമെന്ന് ഹൈക്കോടതി പറഞ്ഞു. ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം ഹൈക്കോടതി തള്ളി. മതിയായ വിശദീകരണം നൽകാനായില്ലെന്ന് കോടതി. ദേവസ്വം ഓഫീസറോട് കടുത്ത ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. പൂർണത്രയീശ ക്ഷേത്രത്തിലെ ആന
Kerala News

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു.

കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു. 4.05 ന് പുറപ്പെടേണ്ട കൊല്ലം-മച്ചിലിപട്ടണം ശബരിമല സ്പെഷ്യൽ 3 മണിക്കൂർ വൈകി 7.08 നാണ് പുറപ്പെട്ടത്. 5.15 ന് പുറപ്പെടേണ്ട കോട്ടയം-നിലമ്പൂർ എക്സ്പ്രസ്സ്‌ 1.15 മണിക്കൂർ വൈകി 7.26 നാണ് പുറപ്പെട്ടത്. കുമാരനെല്ലൂരിൽ റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണികൾ നടക്കുന്നതാണ് ട്രെയിനുകൾ വൈകാൻ കാരണം. വന്ദേ
Kerala News

ഇ പി ജയരാജനും മുകേഷ് എംഎൽഎയ്ക്കുമെതിരെ പ്രതിനിധികള്‍ വിമര്‍ശനം

കൊല്ലം: നേതാക്കള്‍ക്കെതിരെ സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും മുകേഷ് എംഎൽഎയ്ക്കുമെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ച പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇ പിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കാത്ത രീതിയാണെന്നും
Kerala News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളില്‍ നടപടി സ്വീകരിക്കാന്‍ നോഡല്‍ ഓഫീസറെ നിയോഗിക്കണം
Kerala News

ആല്‍വിനെ ഇടിച്ച കാറിന് തെലങ്കാന രജിസ്‌ട്രേഷന്‍, പേപ്പറുകളിൽ സംശയം

കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ വീഡിയോ ഗ്രാഫറായ യുവാവ് മരിച്ചതില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത നീക്കം നടന്നതായി സൂചന. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കേരള രജിസ്‌ട്രേഷനിലുള്ള ‘ഡിഫന്‍ഡര്‍’ വാഹനത്തിന്റെ നമ്പറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വാഹനത്തിനൊപ്പമുണ്ടായിരുന്ന കാര്‍ ആണ് അപകടമുണ്ടാക്കിയതെന്ന
Kerala News

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ കോടതി അലക്ഷ്യ ഹർജി.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ കോടതി അലക്ഷ്യ ഹർജി. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്. പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ
Kerala News

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ മാത്രം 71248 പേരാണ് ദർശനം നടത്തിയത്

പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ മാത്രം 71248 പേരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങ്ങിലുടെ 13281 പേർ ദർശനം നടത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയ്ക്ക് നട തുറന്ന് ആദ്യ മണിക്കൂറിൽ 13370 പേരാണ് ദർശനം നടത്തിയത്. പുലർച്ചെ അഞ്ചു മണി വരെ ദർശനം നടത്തിയവരുടെ എണ്ണം 17974 ആണ്. അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് വിപണിയിലെത്തിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്
Kerala News

നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷൻ വാദം രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കും. കേസിൽ നടൻ ദിലീപ് ഉൾപ്പടെ 9
Kerala News

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദി റൂളിന്റെ വ്യാജ പതിപ്പ് യൂട്യൂബില്‍.

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ദി റൂളിന്റെ വ്യാജ പതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അപ്ലോഡ് ചെയ്ത് 8 മണിക്കൂറിനുള്ളില്‍ 26 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. മിന്റു കുമാര്‍ മിന്റുരാജ് എന്റര്‍ടെയ്ന്‍മെന്റ് എന്ന പേജിലാണ് വിഡിയോ അപ്ലോഡ് ചെയ്തത്.