Home Articles posted by Editor (Page 122)
Kerala News

തിരുവനന്തപുരം: നോക്കുകൂലി നൽകാത്തതിന് യൂണിയൻകാർ മർദിച്ചെന്ന പരാതി

തിരുവനന്തപുരം: നോക്കുകൂലി നൽകാത്തതിന് യൂണിയൻകാർ മർദിച്ചെന്ന പരാതിയുമായി കടയുടമ രംഗത്ത്. തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുനിൽ കുമാറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മർദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബിഎംഎസ്, ഐഎൻടിയുസി, സിഐടിയു പ്രവർത്തകർ ചേർന്ന് മർദിച്ചതായി സുനിൽ പറയുന്നു. കടയിൽ
Kerala News

കരിമ്പ വാഹനാപകടത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍മാര്‍ റിമാന്‍ഡില്‍

കരിമ്പ വാഹനാപകടത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍മാര്‍ റിമാന്‍ഡില്‍. കാസര്‍കോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിന്‍ ജോണ്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ലോറി ഡ്രൈവര്‍ പ്രജിന്‍ ജോണ്‍ നേരത്തെ പിഴവ് പറ്റിയതായി സമ്മതിച്ചിരുന്നു. ലോറി അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത്
Kerala News

വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; കോടതി വെറുതെവിട്ട അർജുൻ തന്നെയാണ് പ്രതിയെന്ന് കുടുംബവും, പൊലീസും

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ വിധി വന്ന് ഒരു വർഷം പിന്നിട്ടിട്ടും പ്രതിയാരെന്ന ചോദ്യം ബാക്കിയാണ്. കോടതി വെറുതെവിട്ട അർജുൻ തന്നെയാണ് പ്രതിയെന്ന് ആറ് വയസുകാരിയുടെ കുടുംബവും, പൊലീസും ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. കുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പ്രോസിക്യൂട്ടറെ ഇതുവരെ സർക്കാർ നിയമിച്ചിട്ടില്ല.
Kerala News

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ യുവതിക്ക് മരുന്നുമാറി നൽകിയെന്ന് പരാതി.

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ യുവതിക്ക് മരുന്നുമാറി നൽകിയെന്ന് പരാതി. 61 കാരിയായ ലതികയുടെ എക്സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരുന്ന് നൽകി എന്നാണ് പരാതി. തിരക്കിനിടയിൽ എക്സ്-റേ റിപ്പോർട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായി കളമശ്ശേരി സ്വദേശി അനാമിക പറഞ്ഞു. ചികിത്സിച്ച ഡോക്ടർക്കും, എക്സ്-റേ വിഭാഗത്തിനെതിരെയാണ് അനാമിക പരാതി നൽകിയത്. വീട്ടിൽ ചെന്ന് എക്സറേ
Kerala News Top News

സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് വരുന്ന നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. കേരളതീരത്ത് മീൻപിടുത്തത്തിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കി. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. ആൻഡമാൻ കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ
Entertainment India News

യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി

പുഷ്പ-2 റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ചഞ്ചൽഗുഡ ജയിലിൽ നിന്ന് അർജുൻ അർജുൻ പുറത്തിറങ്ങി. പിൻവശത്തെ ഗേറ്റിലൂടെയാണ് നടൻ പുറത്തിറങ്ങിയത്. പൊലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായതായി അഭിഭാഷകൻ ആരോപിച്ചു. തെലങ്കാന ഹൈക്കോടതി ഇന്നലെ ഇടക്കാല ജാമ്യം നൽകിയിരുന്നെങ്കിലും, ജാമ്യ ഉത്തരവിന്റെ
Kerala News

നടിയെ ആക്രമിച്ച കേസ്; നടപടിക്രമങ്ങൾ തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ആവശ്യം തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ ഇനിയുള്ള നടപടിക്രമങ്ങൾ തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നാണ് അതിജീവിത നൽകിയ ഹർജിയിൽ പറയുന്നത്. വിചാരണ സംബന്ധിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പുറത്ത് പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന
India News

പാർലമെൻ്റിലെ കന്നിപ്രസങ്ങളിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുന്ന എല്ലാ വിവാദങ്ങളും പരാമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി.

ന്യൂഡൽഹി: പാർലമെൻ്റിലെ കന്നിപ്രസങ്ങളിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കുന്ന എല്ലാ വിവാദങ്ങളും പരാമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഭരണഘടനയിൽ തുടങ്ങി കർഷകപ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമർശിച്ച പ്രിയങ്ക പാർലമെൻ്റേറിയൻ എന്ന നിലയിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ കത്തിക്കയറി. ഭരണഘടനയുടെ 75-ാം വാർഷികം അനുബന്ധിച്ച് നടന്ന പ്രത്യേക ചർച്ചയിലായിരുന്നു പ്രിയങ്ക
Kerala News

ഡോ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

ഡോ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.സാക്ഷി വിസ്താരം പൂര്‍ത്തിയായ ശേഷം ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന സന്ദീപിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി.ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാമോ എന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ
Kerala News

നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ പനയമ്പാടത്തെ ലോറി അപകടത്തിൽ പിഴവ് സമ്മതിച്ച് ഡ്രൈവർ

നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ പനയമ്പാടത്തെ ലോറി അപകടത്തിൽ പിഴവ് സമ്മതിച്ച് ഡ്രൈവർ. അറസ്റ്റിലായ മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ പ്രജീഷ് ജോണാണ് പിഴവ് പറ്റിയതായി സമ്മതിച്ചത്. ലോറി അമിത വേഗതയിൽ ഓവർടേക്ക് ചെയ്ത് എത്തുകയായിരുന്നു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമൻ്റ് ലോറി മറിഞ്ഞതെന്ന് ഡ്രൈവർ സമ്മതിച്ചു. അപകടത്തിന്റെ CCTV ദൃശ്യങ്ങൾ ഉൾപ്പെടെ