Home Articles posted by Editor (Page 115)
India News

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. സഭയിലെ വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ് ബിൽ അവതരണം. 269 അംഗങ്ങൾ അനുകൂലിച്ചും 198 പേർ എതിർത്തും വോട്ട് ചെയ്തു. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത് ബിൽ സംയുക്ത പാർലമെന്ററി
Kerala News

നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയുണ്ടായി ഏഴു വർഷം പിന്നിടുന്നു

തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയുണ്ടായി ഏഴു വർഷം പിന്നിടുന്നു. അച്ഛനും അമ്മയും സഹോദരിയും അടക്കം നാലുപേരെ മകൻ കേദൽ ജിൻസൻ രാജ കൊന്ന് കത്തിച്ചത് അടങ്ങാത്ത പക കൊണ്ടെന്നാണ് പൊലിസ് കേസ്. ആഭിചാരത്തിൽ ആകൃഷ്ടനായി കൊലചെയ്തുവെന്ന പ്രതിയുടെ മൊഴി രക്ഷപ്പെടാനുള്ള തന്ത്രമാത്രമെന്നാണ് മാനസിരോഗ്യവിദഗ്ദർ ഇപ്പോഴും ആവർത്തിക്കുന്നത്. പ്രമാദമായ കേസിൽ വിചാരണ പുരോഗമിക്കുകയാണ്.
Kerala News

പണിതീരാത്ത വീട്ടിൽ 17,445 രൂപയുടെ വൈദ്യുതിബിൽ, പണം വീട്ടമ്മ അടക്കേണ്ടെന്ന് കെഎസ്ഇബി

കൊല്ലം: കൊല്ലം ഏരൂരിൽ 17,445 രൂപയുടെ വൈദ്യുതി ബിൽ ലഭിച്ച നിർധനയായ വീട്ടമ്മ തുക അടക്കേണ്ടതില്ലെന്ന് കെഎസ്ഇബി. വീട്ടിലെ വയറിങ്ങിലുണ്ടായ പിഴവ് കാരണം വൈദ്യുതി പാഴായതാണ് വൻ തുക ബിൽ വരാൻ കാരണമെന്ന് കെഎസ്ഇബി നടത്തിയ പരിശോധനയിൽ കണ്ടെത്തി. കിണറ്റിൽ സ്ഥാപിച്ച മോട്ടോർ മെയിൻ സ്വിച്ചിൽ നേരിട്ട് ബന്ധിപ്പിച്ചത് ഗുരുതര പിഴവാണെന്നും,  ഇലക്ട്രീഷ്യനിൽ നിന്ന് തുട ഈടാക്കാനുള്ള നടപടി
Kerala News

ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍.

തിരുവനന്തപുരം: ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍. തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പൂരം എഴുന്നള്ളിപ്പുകള്‍ നടത്താന്‍ കഴിയില്ല. ഈ സാഹചര്യം വ്യക്തമാക്കിയാണ്
Kerala News Top News

കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.

കോതമംഗലം: കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലത്തും കുട്ടമ്പുഴയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കോണ്‍ഗ്രസ് കോതമംഗലത്ത് പ്രതിഷേധ മാര്‍ച്ച് നടത്തും. കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി കോടിയാട്ട് എല്‍ദോസ് ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു
India News

ഛത്തീസ്ഗഡില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ച യുവാവിന് ദാരുണാന്ത്യം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ച യുവാവിന് ദാരുണാന്ത്യം. അച്ഛനാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായാണ് കോഴിക്കുഞ്ഞിനെ യുവാവ് ജീവനോടെ ഭക്ഷിച്ചത്. പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. ആനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചത്. യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനിടെയാണ് കോഴിക്കുഞ്ഞിനെ ജീവനോടെ
Kerala News

ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി അറസ്റ്റിലായി.

ഒറ്റപ്പാലം: ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍ ഖദീജ(23) എന്ന യുവതിയെയാണ് ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് അറസ്റ്റ്. യുവതിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതി പൊലീസ്
Kerala News

കുത്താൻ വന്ന പോത്തിന്റെ കൊമ്പിൽ പിടിച്ചുനിർത്തി, യുവതിയുടെ ജീവൻ രക്ഷിച്ച സ്ത്രീയ്ക്ക് അഭിനന്ദനപ്രവാഹം

കൊച്ചി: കുത്താൻ വന്ന പോത്തിന്റെ കൊമ്പിൽ പിടിച്ചുനിർത്തി, യുവതിയുടെ ജീവൻ രക്ഷിച്ച സ്ത്രീയ്ക്ക് അഭിനന്ദനപ്രവാഹം. മഹിളാ കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ അച്ചാമ്മ സ്റ്റീഫനാണ് ഒരു യുവതിയുടെ ജീവൻ രക്ഷിച്ചത്. താമസസ്ഥലത്തേക്ക് പോകുകയായിരുന്ന 21കാരിക്ക് നേരെയാണ് പോത്ത് ആക്രമിക്കാനായി ഓടിയടുത്തത്. യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അച്ചാമ്മ, മറ്റൊന്നും
Kerala News

ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾ കൂട്ടിയിടിച്ചു; 15 പേർക്ക് പരുക്കേറ്റു

പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടയത്. ബസ് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ബസ് ഡ്രൈവർമാർക്കും തീർത്ഥാടകർക്കുമാണ് പരുക്കേറ്റത്. .അപകടം ഇന്നലെ രാത്രി 2 മണിക്കാണ് സംഭവിച്ചത്. അതേസമയം ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർഥാടകൻ മരിച്ചു.
Kerala News

വയനാട് മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍

വയനാട് മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍. ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും വിട്ടുനല്‍കിയില്ല. ഇന്നലെ വൈകിട്ടാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എടവക പഞ്ചായത്തിലെ വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മ മരിക്കുന്നത്. ഊരില്‍ നിന്നും ശ്മശാനത്തിലേക്ക് നാല് കിലോമീറ്റര്‍ ഉണ്ടെന്നും ആംബുലന്‍സ് വിട്ടു നല്‍കണമെന്നും അധികൃതരെ അറിയിച്ചു.