തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ അടക്കം കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ബസില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ നടപടികളും കര്‍ശനമാക്കും. ബസിലെ ഡ്രൈവിങ് സംബന്ധിച്ച്
ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നു. ചീഫ് സെക്രട്ടറി മാത്രമാണ് സർക്കാർ പ്രതിനിധിയായി പങ്കെടുത്തത്. സർവ്വകലാശാലകളിലെ ഗവർണറുടെ ഇടപെടലിൽ അതൃപ്തി തുടരുന്നതിനിടയിലാണ് വിട്ടുനിൽക്കൽ. മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ മതമേലദ്ധ്യക്ഷന്മാർ അടക്കം 400പേരെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. വൈകിട്ട് അഞ്ചരയ്ക്കായിരുന്നു വിരുന്ന്
പറശാല ഷാരോൺ വധക്കേസ് പ്രോസിക്യൂഷൻ തെളിവുകൾ സമർപ്പിച്ചു. പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ തെളിവിനായി സമർപ്പിച്ചു.പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ ഹാജരായി. ഷാരോൺ രാജിന്റെ സഹോദരനും മാതാപിതാക്കളും അയൽവാസികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. ദൃക്സാക്ഷികൾ
മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാടിലുറച്ച് ഡിഎംകെ. ഡാം സുരക്ഷിതം എന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ. വിദഗ്ധ സമിതി റിപ്പോർട്ടിൽ ഡാം സുരക്ഷിതമാണെന്നാണുള്ളത്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വെള്ളം ലഭിക്കണമെന്നതാണ് ഡിഎംകെയുടെ നയമെന്നും ടികെഎസ് ഇളങ്കോവൻ പറഞ്ഞു. ഡാം സുരക്ഷിതമല്ലെങ്കിൽ ഡാമിന്റെ മേൽനോട്ടസമിതി അധികൃതർ റിപ്പോർട്ട് നൽകണമെന്ന് ടികെഎസ് ഇളങ്കോവൻ പറഞ്ഞു. തമിഴ്നാട്ടിലെ
തിരുവനന്തപുരത്ത് വീട്ടിൽ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട കമ്രാൻ സമീർ പോലീസ് പിടിയിൽ. കഠിനംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടുദിവസം മുമ്പാണ് കഠിനംകുളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ സമീർ, കഠിനംകുളം സ്വദേശി സക്കീറിന്റെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി വളർത്തു നായയെ കൊണ്ട് കടിപ്പിച്ചത്. മുൻവൈരാഗ്യം മൂലമായിരുന്നു ആക്രമണം. പരാതി
വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 49കാരനെ കാറിനൊപ്പം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കെതിരെ ലുക് ഔട്ട് നോട്ടീസ്. പനമരം സ്വദേശികളായ നബീൽ കമർ, വിഷ്ണു എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംഭവത്തിൽ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷാദ്, അഭിരാം എന്നിവർ ഇന്ന് പിടിയിലായിരുന്നു. ഇന്ന് വൈകിട്ടാണ് പ്രതികൾക്കെതിരെ പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി
കോഴിക്കോട്: കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണനെയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ഗവ. നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സ്വകാര്യ ഹോസ്റ്റലിലായിരുന്നു ലക്ഷ്മി താമസിച്ചിരുന്നത്. ഹോസ്റ്റലില്‍ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളാണ്
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ അനധികൃത ടാറ്റൂ പാർലറിന്റെ മറവിൽ നാവു പിളർത്തൽ. ഇൻസ്റ്റഗ്രാം സ്റ്റാറും ടാറ്റൂ പാർലർ ഉടമയുമായ ഹരിഹരനും സഹായിയുമാണ് പിടിയിലായത്. മേലെ ചിന്തമണിയിൽ ഉള്ള ഏലിയൻസ് ടാറ്റൂ സെന്ററിൽ ആണ് നാവ് പിളർത്തൽ നടന്നത്. ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് റീലിസിനായാണ് നാവ് പിളർത്തുന്നത്. പാമ്പ്, സിംഹം തുടങ്ങിയവയുടെ നാവ് രൂപത്തിലേക്ക് സ്വന്തം നാക്ക് മാറ്റിയെടുക്കാൻ ആണ്
ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യൻ വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാർലമെൻറിൽ എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പാർലമെന്റിൽ എത്തിയിരുന്നു. ഇന്ന് പാർലമെൻ്റ് വളപ്പിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ്