Home Articles posted by Editor (Page 113)
Kerala News

വിനീതിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ അസിസ്റ്റൻറ് കമാൻഡൻ്റ് അജിത്താണെന്ന ആരോപണവുമായി കുടുംബം.

എസ് ഒ ജി കമാൻഡോ വിനീതിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ അരീക്കോട് ക്യാമ്പിലെ അസിസ്റ്റൻറ് കമാൻഡൻ്റ് അജിത്താണെന്ന ആരോപണവുമായി കുടുംബം. ഭാര്യ ആശുപത്രിയിലായിട്ട് പോലും അവധി നൽകാതെ വിനീതിനെ അജിത്ത് നിരന്തരം മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ആരോപണവിധേയനായ അജിത്തിനെ മാറ്റി നിർത്തി വിശദമായ അന്വേഷണം
Kerala News

നഴ്സിങ് വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്‍റെ ദുരൂഹ മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

കോഴിക്കോട്: നഴ്സിങ് വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്‍റെ ദുരൂഹ മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായ കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ
Kerala News

ആലപ്പുഴയിൽ ചികിത്സ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴി‌ഞ്ഞ് ആരോഗ്യ വകുപ്പ്

ആലപ്പുഴ: ആലപ്പുഴയിൽ ചികിത്സ പിഴവിനെ തുടർന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴി‌ഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്‍റെ ചികിത്സ ഏറ്റെടുക്കുമെന്ന് പറഞ്ഞ ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം വിവിധ പരിശോധനകൾക്കായി പണം ഈടാക്കി. ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. സർക്കാർ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നിൽ സമരം ചെയ്യാൻ ഒരുങ്ങുകയാണ് കുടുംബം.
Kerala News

കേരള പി എസ് സിയിൽ 109 തസ്തികകളിലേക്കുള്ള വിജ്ഞാപനം തയ്യാറായി.

തിരുവനന്തപുരം: കേരള പി എസ് സിയിൽ 109 തസ്തികകളിലേക്കുള്ള വിജ്ഞാപനം തയ്യാറായി. സെക്രട്ടേറിയറ്റ്, പി.എസ്.സി., ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്കുള്ള പി എസ് സി വിജ്ഞാപനമാണ് തയ്യാറായത്.
India News

കാമുകനോട് ഫോട്ടോ ചോദിച്ചതിന് പിന്നാലെ 27കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

അഹമ്മദാബാദ്: കാമുകനോട് ഫോട്ടോ ചോദിച്ചതിന് പിന്നാലെ 27കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലാണ് സംഭവം. ബനസ്‌കന്ത സ്വദേശിനിയും ബ്യൂട്ടീഷനുമായ രാധാ ഠാക്കൂര്‍ ആണ് മരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് പാലന്‍പുരില്‍ സഹോദരിക്കൊപ്പം താമസിച്ചുവരികയായിരുന്നു രാധ. സംഭവത്തില്‍ രാധയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ രാധയെ മരിച്ച നിലയില്‍
India News

ബെം​ഗളൂരുവിൽ ലഹരി വേട്ടയിലൂടെ 24 കോടിയുടെ എംഡിഎംഎയുമായി നൈജീരിയന്‍ വനിതയെ പൊലീസ് പിടികൂടി

ബെം​ഗളൂരു: ബെം​ഗളൂരുവിൽ അടുത്ത നടന്നതിൽ വെച്ചുള്ള ഏറ്റവും വലിയ ലഹരി വേട്ടയിലൂടെ ലഹരി കടത്തിലെ മുഖ്യകണ്ണിയെ പിടികൂടി പൊലീസ്. 24 കോടിയുടെ എംഡിഎംഎയുമായാണ് നൈജീരിയന്‍ വനിതയെ പൊലീസ് പിടികൂടിയത്. ലഹരി കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയെയാണ് പിടികൂടിയതെന്നും മുംബൈയില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ ഇവർ ബെംഗളൂരുവിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. 2 കിലോ എംഡിഎംഎയാണ് യുവതിയില്‍ നിന്ന്
Entertainment India News

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടി മരിച്ചു.

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടി മരിച്ചു. ശ്രീതേഷ് (9) ആണ് മരിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ രേവതി നേരത്തെ മരണപ്പെട്ടിരുന്നു. സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ
India News

ബെംഗളൂരുവിൽ ടെക്കി അതുൽ സുബാഷ് ആത്മഹത്യ; ഭാര്യക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ടെക്കി അതുൽ സുബാഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതികളായ അതുലിൻ്റെ ഭാര്യയെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്. അതുലിൻ്റെ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ഭാര്യ നികിത ചോദ്യം ചെയ്യലിൽ പറഞ്ഞു. അതുലാണ് തന്നെ ഉപദ്രവിച്ചതെന്നും മൂന്നു വർഷമായി താൻ പിരിഞ്ഞ്
Kerala News Top News

സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍

സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും. റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും.റോഡ്
Kerala News

പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി.

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സും കര്‍ശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന